Categories: GossipsSerial Dairy

എന്റെ നല്ല സുഹൃത്തുക്കൾ തന്നെ പിന്നീട് കാമുകന്മാരായി; പ്രണയം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല; ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞു ചന്ദ്ര ലക്ഷ്മൺ..!!

2002 ൽ പൃഥ്വിരാജ് സുകുമാരന്റെ നായികയായി സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ചന്ദ്ര ലക്ഷ്മൺ. സ്വസിദ്ധമായ അഭിനയ പാടവം കൊണ്ട് കഴിവ് തെളിയിച്ചിട്ടുള്ള സിനിമയിൽ മാത്രമല്ല സീരിയലിലും നിറഞ്ഞു നിന്നിരുന്നു.

സിനിമയേക്കാൾ കൂടുതൽ ചന്ദ്ര എന്ന താരത്തിനെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ കയറിയ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രത്തിൽ കൂടി ആയിരുന്നു. വർഷങ്ങളോളം അഭിനയ രംഗത്ത് നിന്നിരുന്ന നടിയെ കഴിഞ്ഞ കുറേ നാളുകളായി കാണാനില്ലായിരുന്നു.

ഒടുവിൽ മടങ്ങി വരവിന്റെ സന്തോഷത്തിലാണ് നടിയിപ്പോൾ. ഒപ്പം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാര്ത്തകളിലെ സത്യാവസ്ഥ എന്തെന്നും നടി വെളിപ്പെടുത്തുകയാണിപ്പോൾ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം കാര്യങ്ങൾ തുറന്നു പറഞ്ഞത്.

കല്യാണം എപ്പോഴാണ് എന്ന ചോദ്യം കേട്ടു മടുത്തുവെന്നും കല്യാണം കഴിയാത്ത ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ സെറ്റിലായി എന്ന വാർത്ത വന്നത് അടുത്തിടെയാണെന്നും താരം പറയുന്നു. ഈ വാർത്ത കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു.

കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാൽ അല്ല”. ചന്ദ്ര പറയുന്നു. ”ഞാൻ ഒരു അവശ കാമുകിയൊന്നുമല്ല പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട് പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല. എന്റെ നല്ല സുഹൃത്തുക്കൾ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്.

പ്രണയം മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ലെന്ന അവസ്ഥയിൽ ഞങ്ങൾ കൈ കൊടുത്ത് പിരിഞ്ഞവരാണ്”.താരം പറയുന്നു. നിമിത്തത്തിൽ വിശ്വസിക്കുന്ന ഒരാളാണ് താനെന്നും ഒന്നും മുൻകൂട്ടി തീരുമാനിക്കാറില്ലെന്നും എന്താണോ സംഭവിക്കുന്നത് അതനുസരിച്ച് മുമ്പോട്ടു പോവുകയാണ് പതിവെന്നും ചന്ദ്ര പറയുന്നു.

”എന്റെ ആദ്യ സിനിമ എ കെ സാജന്റെ സ്റ്റോപ് വയലൻസാണ്. ഇപ്പോൾ ഞാൻ തിരിച്ച് വരുന്ന സിനിമയുട പേര് ‘ഗോസ്റ്റ് റൈറ്റർ’. രണ്ടിന്റെയും ടൈറ്റിൽ ഇംഗ്ലീഷിലാണ്”. താൻ ഈ ചിത്രം തെരഞ്ഞെടുക്കാൻ ഒരു കാരണം ഈ ചിത്രത്തിന്റെ ടൈറ്റിലാണെന്നും ചന്ദ്ര പറയുന്നു.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 days ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 week ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

3 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

4 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago