ആന്ധ്രാ സ്വദേശി ആണെങ്കിലും ഷക്കീല എന്ന നടി തിളങ്ങിയത് മലയാളത്തിലും തമിഴിലും ആയിരുന്നു. 1990 കളിൽ താരറാണി തന്നെ ആയിരുന്നു ഷക്കീല. ബി ഗ്രേഡ് സിനിമകളിൽ അന്നത്തെ കാലത്ത് തിളങ്ങി നിന്ന ഷക്കീല, യുവാക്കൾ മുതൽ എല്ലാ പ്രായത്തിൽ ഉള്ള പുരുഷന്മാരുടെയും ഹരം ആയിരുന്നു.
2007ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ചോട്ടാ മുംബൈ എന്ന ചിത്രത്തിലെ സംഭവങ്ങൾ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ അതിഥി ആയി എത്തിയപ്പോൾ ഷക്കീല വിവരിച്ചത്. നടനും നിർമാതാവും ആയിരുന്നു മണിയൻപിള്ള രാജുവിന് താൻ പ്രണയ ലേഖനം നൽകിയിട്ടുണ്ട് എന്നാണ് ഷക്കീലയുടെ വെളിപ്പെടുത്തൽ.
എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് മണിയൻപിള്ള രാജു. ചോട്ടാ മുംബൈ എന്ന താൻ നിർമ്മിച്ച ചിത്രത്തിൽ ഷക്കീലയുടെ കഥാപാത്രം അനിവാര്യം ആയിരുന്നു. അതുകൊണ്ട് തന്നെ അവരെ സമീപിക്കുകയും 2 ദിവസം അഭിനയിക്കാൻ ഉള്ള ഡേറ്റ് വാങ്ങുകയും ആയിരുന്നു.
എന്നാൽ, ചിത്രീകരണം തുടങ്ങുന്നതിന് മുന്നേ മുഴുവൻ പണവും അവർ ആവശ്യപ്പെട്ടിരുന്നു, കഥാപാത്രം അത്രയും പ്രാധാന്യം ഉള്ളത് കൊണ്ട് താൻ അത് നൽകി എന്നും, അവർ കൃത്യ സമയത്ത് വന്ന് അഭിനയിക്കുകയും ചെയ്തു എന്നും മണിയൻപിള്ള രാജു പറയുന്നു.
എന്നാൽ, ചിത്രീകരണം പൂർത്തിയാക്കിയ ശേഷം പ്രൊഡക്ഷൻ കണ്ട്രോളറോട് അവർ പറഞ്ഞു, തന്റെ മുറിയുടെ വാതിൽ മുട്ടാത്ത ഒരേയൊരു നിർമാതാവ് ആണ് ഇദ്ദേഹമെന്ന് ഷക്കീല പറഞ്ഞു എന്നും മണിയൻപിള്ള രാജു പറയുന്നു.
ഷക്കീല തനിക്ക് പ്രേമലേഖനം തന്നു എന്നുള്ളത് തെറ്റാണ് എന്നും അവർക്ക് മലയാളവും ഇംഗ്ലീഷും അറിയില്ല എന്നും എനിക്ക് തമിഴ് അറിയില്ല എന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. അതുപോലെ തന്നെ അവർക്ക് തന്നോട് പ്രണയം ആയിരിക്കില്ല, അവർ അഭിനയിക്കാൻ എത്തിയപ്പോൾ പണം മുൻകൂർ ആയി ആവശ്യപ്പെട്ടത്, അമ്മക്ക് ശസ്‌ത്രക്രിയ നടത്താൻ വേണ്ടി ആണെന്നാണ് താൻ പിന്നീട് അറിഞ്ഞത്. അതുകൊണ്ട് താൻ പണം മുൻകൂർ ആയി കൊടുത്തത് കൊണ്ട് തന്നോട് ബഹുമാനം ആയിരിക്കും എന്നാണ് താൻ കരുതുന്നത് എന്ന് മണിയൻപിള്ള രാജു പറയുന്നു.
Related news;
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…