മലയാളത്തിലെ അഭിനയ ലോകത്തിൽ വൈഭവം നിറഞ്ഞ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ശാലു മേനോൻ. തന്റേതായ അഭിനയ ശൈലി ഉള്ള താരം അഭിനയം കൊണ്ട് മാത്രമല്ല നൃത്തം കൊണ്ടും കഴിവ് തെളിയിച്ച ആൾ ആണ്. ജയകേരള സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുന്ന ശാലു ഏറെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആൾ കൂടി ആണ്.
പ്രായം 35 കഴിഞ്ഞു എങ്കിൽ കൂടിയും ചേച്ചി അപാര സുന്ദരി ആണെന്ന് ആയിരുന്നു താരത്തിന്റെ പോസ്റ്റുകളിൽ ആരാധകർ കമന്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവം ആയ പോസ്റ്റുകൾക്ക് മറുപടി നൽകാറും ഉണ്ട്. കഴിഞ്ഞ 20 വർഷത്തിൽ ഏറെയായി അഭിനയ ലോകത്തിൽ ഉള്ള താരം ബ്രിട്ടീഷ് മാർക്കെറ്റ് എന്ന 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.
സുരേഷ് ഗോപി , മോഹൻലാൽ , ജയറാം , കലാഭവൻ മണി തുടങ്ങിയ ഒട്ടേറെ താരങ്ങൾക്ക് ഒപ്പം ശാലു അഭിനയിച്ചിട്ടുണ്ട്. കൂടാതെ സീരിയൽ രംഗത്ത് ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ഏറെ കാലത്തെ പ്രണയത്തിന്റെ അവസാനം ആണ് സജി ജി നായർ എന്ന ആളെ വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം ഇപ്പോൾ അവസാനിപ്പിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ശാലു മേനോൻ.
2016 ൽ ആയിരുന്നു നടി ശാലു മേനോൻ സജി ജി നായരേ വിവാഹം കഴിക്കുന്നത്. ഇപ്പോൾ ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആണ് ശാലു മേനോൻ വിവാഹ മോചനത്തിനെ കുറിച്ച് തുറന്നു പറയുന്നത്. ഞാനും ഭർത്താവും തമ്മിൽ പതിനാലു വർഷങ്ങൾ ആയി അറിയാം എന്നാൽ ഞങ്ങൾക്ക് ഇടയിൽ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല.
പണ്ട് തനിക്ക് വന്ന ഒരു വിവാഹ ആലോചന ആയിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ അന്ന് പ്രായം കുറവ് ആയതിനാൽ ആ ബന്ധം വേണ്ട എന്ന് വെക്കുക ആയിരുന്നു. എന്നാൽ ഒരു കോൺടാക്ട് എന്ന നിലയിൽ ഞങ്ങൾ തമ്മിൽ പിറന്നാൾ ആശംസകൾ ഒക്കെ അയക്കുമായിരുന്നു. എന്നാൽ പിന്നീട് തനിക്ക് ജീവിതത്തിൽ മോശം സംഭവങ്ങൾ നടക്കുന്നതും താൻ ജയിലിൽ പോകുന്നതും ഒക്കെ നടക്കുന്നത്.
എന്നാൽ ജയിൽ നിന്നും ഇറങ്ങിയ ശേഷം തനിക്ക് ഇനി ഒരിക്കലും വിവാഹം ഒന്നും നടക്കില്ല എന്നാണ് താൻ കരുതിയത്. അത് ചെറിയ കോംപ്ലക്സ് ആയി തന്നെ മനസ്സിൽ കിടന്നു. ആ സമയത്തിൽ ആണ് സജിയുടെ വിവാഹ ആലോചന വീണ്ടും കറങ്ങി തിരിഞ്ഞുവരുന്നത്. തുടർന്ന് വിവാഹം നടന്നു.
എന്നാൽ വിവാഹം കഴിഞ്ഞതോടെ ആണ് മനസിലായത് വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നുള്ളത്. അത്രത്തോളം അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആയിരുന്നു പിന്നീട് നടന്നത്. പിന്നെ പിരിയുന്നത് ആണ് നല്ലതെന്നു തീരുമാനിക്കുക ആയിരുന്നു. സ്വന്തമായി താൻ ഡാൻസ് സ്കൂൾ നടത്തുന്നതും നൃത്തം തനിക്ക് ജീവിതം പോലെയാണ് അതൊന്നും തനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല.
നൃത്ത പരിപാടികൾ ഒക്കെ കഴിഞ്ഞു ഞാൻ എത്തുമ്പോൾ നേരം വെളുപ്പിനെ ആകും. അപ്പോൾ അങ്ങനെ താൻ പോകുന്നതും വരുന്നതും ഒന്നും അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യമായി മാറാൻ തുടങ്ങി. നേരത്തെ ഇതുപോലെ ആണ് തന്റെ ജീവിതം എന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ വലിയ വിഷയങ്ങൾ ആയി മാറാൻ തുടങ്ങി. തുടർന്ന് ആയിരുന്നു വിവാഹ മോചനം നേടാം എന്ന് തീരുമാനിക്കുന്നത്.
നേരത്തെ സജിയും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. താൻ അല്ലല്ലോ ഈ കാര്യത്തിൽ തീരുമാനം പറയേണ്ടത് എന്നായിരുന്നു സജി നേരത്തെ പറഞ്ഞത്. പിരിയണം എന്നുള്ള ആഗ്രഹം ഉള്ളത് തനിക്ക് അല്ല എന്നും ശാലു തന്നെ അക്കാര്യത്തിൽ പ്രതികരിക്കട്ടെ എന്നും സജി അന്ന് പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…