രണ്ടര ലക്ഷമാണ് ആറ്റുകാലമ്പലത്തിൽ വിളക്ക് കൊളുത്താൻ ഉണ്ണി മുകുന്ദൻ വാങ്ങിയത്; മമ്മൂട്ടി ഫ്രീ ആയി ചെയ്ത കാര്യമാണ്; രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേശ്..!!
പലപ്പോഴും പല താരങ്ങളെ കുറിച്ചും വിമർശനങ്ങളുമായി രംഗത്തുവരുന്നയാൾ ആണ് സംവിധായകനും മാധ്യമ പ്രവർത്തകനുമായ ശാന്തിവിള ദിനേശ്. ഇപ്പോൾ മലയാള സിനിമയിൽ മുൻ നിര താരനിരയിലേക്ക് ഉയരാൻ കഠിന പരിശ്രമം നടത്തുന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദൻ.
ഇത്തവണ തന്റെ യൂട്യൂബ് ചാനലിൽ കൂടി ഉണ്ണി മുകുന്ദന് എതിരെയാണ് ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുന്നത്. മേപ്പടിയാൻ, മാളികപ്പുറം എന്നി ചിത്രങ്ങളുടെ വലിയ വിജയങ്ങളിൽ കൂടി മലയാളത്തിലെ ആദ്യ ഡിവോഷണൽ സ്റ്റാർ ആയി ഉണ്ണി മുകുന്ദൻ മാറിക്കഴിഞ്ഞു.
ശാന്തിവിള ദിനേശ് ഇപ്പോൾ ഉണ്ണി മുകുന്ദനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറലാകുന്നത്. ചക്ക വീണു മുയൽ ചത്ത കഥപോലെയാണ് മാളികപ്പുറമെന്ന ചിത്രത്തിന്റെ വിജയം. അതിൽ ഈ പറയുന്നതുപോലെ കൊട്ടിഘോഷിക്കാനായി ഒന്നും തന്നെയില്ല.
ആറ്റുകാലമ്പലത്തിൽ വിളക്ക് കൊളുത്തുന്നതിനായി രണ്ടര ലക്ഷം രൂപയാണ് വാങ്ങിയത് എന്ന് കേൾക്കുന്നു. ഉള്ളതാണോ ഇല്ലാത്തത് ആണോ എന്നൊന്നും അറിയില്ല. കഴിഞ്ഞ തവണ മമ്മൂട്ടിയാണ് ചെയ്തത് ഒരു പൈസ പോലും വാങ്ങിയില്ല. ഇവൻ പറ്റിപ്പ് ആണ്, ഭക്തി വിറ്റ് അവൻ സിനിമയിൽ കാശുണ്ടാക്കുന്നു. അതുപോലെ ഇവനെ വിമർശിക്കുമ്പോൾ സൂക്ഷിക്കണം എന്നും അല്ലെങ്കിൽ എപ്പോൾ ആണ് അടി കിട്ടുന്നത് എന്ന് പറയാൻ കഴിയില്ല എന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഇനി ഇപ്പോൾ തന്നെ എവിടെ എങ്കിലും വെച്ചുകണ്ടാൽ ആജാനുബാഹുവായ ഉണ്ണി മുകുന്ദൻ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി തനിക്ക് ഉണ്ടെന്നു പറയുന്ന ദിനേശ് എന്നാൽ തന്നെ വല്ലതും ചെയ്താൽ അവന്റെ മുഖം ശരിയാക്കുമെന്നും ശാന്തിവിള പറയുന്നു.
ഈ അടുത്ത് ഇവനെ കാണാൻ ഒരു സംവിധായകനും തിരക്കഥാകൃത്തും നിർമാതാവും പോയി, എന്നാൽ കഥ കേൾക്കണം എങ്കിൽ താൻ പറയുന്ന പ്രൊഡക്ഷൻ എക്സികുട്ടീവിനെ വെക്കണം എന്നായിരുന്നു. മലയാള സിനിമയുടെ പോക്ക് എങ്ങോട്ടാണ് എന്ന് ആലോചിച്ചു നോക്കിക്കേ..
എന്റെ അഭിപ്രായത്തിൽ ഇപ്പോൾ മലയാള സിനിമയിൽ മാമ പണി ചെയ്യുന്നവർക്ക് മാത്രമേ നിലനിൽപ്പ് ഉള്ളൂ.. അവന്റെ അണ്ടർവെയർ കഴുകി കൊടുക്കുന്നവനെയേ എക്സിക്യൂട്ടീവ് ആയി വെക്കാൻ കഴിയുകയുള്ളൂ എന്ന്. ഒരു പൊട്ടപടം വിജയിച്ചാൽ ഇവനൊക്കെ കാണിക്കുന്നത് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കിയേ, ഈ ചെറുപ്പക്കാരന്റെ പേരിൽ പെണ്ണ് കേസുണ്ട്, കള്ളപ്പണ കേസുണ്ട്..
ഈടി അന്വേഷിക്കുന്നതിന്റെ പേരിൽ ആണല്ലോ ബിജെപി ആയത്. മാളികപ്പുറം വിജയിച്ച സമയത്തിൽ മിന്നൽ മുരളിയേക്കാൾ വലിയ സൂപ്പർ ഹീറോ താൻ ആയിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഇപ്പോൾ മലയാളത്തിൽ നൂറുകോടിയുള്ള നടന്മാർ രണ്ടുപേര് മാത്രമാണ് ഉള്ളത് ഒന്നും താനും മറ്റൊന്ന് മോഹൻലാലും എന്തൊരു അഹങ്കാരമാണ്. ശാന്തിവിള ദിനേശ് രൂക്ഷമായി വിമർശിച്ചപ്പോൾ.