Categories: Gossips

ഷാരൂഖ് എന്റെ കാലുകൾ നക്കുകയാണ്; ആമിർ ഖാന്റെ നായയുടെ പേര് ഷാരൂഖെന്ന്; ബോളിവുഡിലെ ഖാന്മാർ തമ്മിലുള്ള പൊരിഞ്ഞ വഴക്കിന് പിന്നിൽ..!!

ബോളിവുഡിന്റെ നെടുംതൂണുകളാണ് ത്രിമൂർത്തികളായ ഖാന്മാർ. സൽമാൻ ഖാനും ആമിർഖാനും ഷാരൂഖാനും. മൂവരും ഇപ്പോൾ ഒരു സിനിമയിൽ ഒന്നിച്ചു എത്തുന്നു എന്നുള്ള വാർത്തകൾ ആണ് വരുന്നത്. ആമിർ ഖാൻ നായകനായി എത്തുന്ന ചിത്രത്തിൽ ആണ് ഒരുകാലത്തിൽ തമ്മിൽ കണ്ടാൽ മിണ്ടുക പോലുമില്ലാത്ത താരങ്ങൾ മൂവരും ഒന്നിക്കുന്നത്.

ലാൽ സിങ് ചദ്ദ എന്ന ആമിർ ഖാന്റെ പുത്തൻ ചിത്രത്തിൽ ആണ് മൂവരും ഒന്നിക്കുന്നത്. ഖാന്മാർ ബോളിവുഡ് ഭരിക്കുമ്പോഴും പലപ്പോഴും മൂവരും വഴക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്. സൽമാനും ഷാരൂഖുമായി വഴക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ സൽമാനും ആമിറും തമ്മിലും ഷാരൂഖും ആമിറും തമ്മിലും വഴക്കുകൾ ഉണ്ടായിട്ടുണ്ട്.

സൽമാനും അമീറുമായി വഴക്ക്‌ ഉണ്ടാകാൻ കാരണം ഒരേപോലെയുള്ള രണ്ട് സിനിമകൾ ആയിരുന്നു. ഗുസ്തിയുടെ യഥാർത്ഥ കഥ പറയുന്ന രണ്ട് സിനിമകൾ. ആമിർ ഖാൻ നായകനായി എത്തുന്ന ഡങ്കലും അതുപോലെ സൽമാൻ ഖാൻ നായകനായി എത്തുന്ന സുൽത്താനും ഒരേ സമയത്തിൽ എത്തിയത് ആയിരുന്നു ഇവരും തമ്മിൽ ഉള്ള വഴക്കുകൾക്ക് കാരണമെന്ന് പറയുന്നു.

എന്നാൽ ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിൽ ഉണ്ടായിരുന്ന വഴക്ക്‌ അപ്പോൾ അവസാനിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പിണക്കത്തിന് കാരണം ഐശ്വര്യ റായി ആയിരുന്നു. സൽമാനും ഐശ്വര്യയും പ്രണയത്തിൽ ആയിരുന്നു. ചൽത്തേ ചൽത്തേയുടെ സെറ്റിൽ വെച്ച് സൽമാനും ഐശ്വര്യയും തമ്മിൽ വഴക്കായി.

ഇതിൽ ഷാരൂഖ് ഇടപെട്ടതോടെ ആയിരുന്നു ആ വഴക്ക് പിന്നീട് സൽമാനും ഷാരൂഖും തമ്മിൽ ആയിമാറി. ആമിർ ഖാനും ഷാരൂഖും തമ്മിലുള്ള പ്രശ്‌നത്തെ രൂക്ഷമാക്കിയത് ആമിർ ഖാന്റെ ചില പ്രയോഗങ്ങളായിരുന്നു.

ഷാരൂഖ് ഖാനെ നായയോട് ഉപമിച്ചതായിരുന്നു ആമിറിനെതിരെ വലിയ ജനവികാരം പോലും ഉണ്ടാക്കിയ സംഭവം. ആമിർ ഖാന്റെ ഗജിനിയും ഷാരൂഖ് ഖാന്റെ രബ് നെ ബനാദി ജോഡിയും 2008 ൽ പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു. ഇതിന് മുമ്പായിരുന്നു ഷാരൂഖിനെതിരെ ആമിർ വലിയ തോതിൽ പരാമർശം നടത്തുന്നത്. തന്റെ ബ്ലോഗിൽ കൂടി ആമിർ കുറിച്ച വാക്കുകളായിരുന്നു പ്രശ്‌നമായി മാറിയത്.

‘ഞാൻ ഒരു മരത്തിന്റെ താഴെ ഇരിക്കുകയാണ്. താഴ് വാരത്തിന്റെ അറ്റത്ത്. കടൽ നിരപ്പിൽ നിന്നും അയ്യായിരം അടി ഉയരത്തിൽ. അമ്മിയും ഇറയും ജുനൈദും എന്റെ അരികിൽ തന്നെയുണ്ട്. ഞങ്ങൾ ബോർഡ് ഗെയിം കളിക്കുന്ന തിരക്കിലാണ്. ഷാരൂഖ് എന്റെ കാല് നക്കുകയാണ്. ഞാൻ അവന് ഇടക്കിടക്ക് ബിസ്‌കറ്റ് നൽകുന്നുണ്ട്. ഇതിൽ കൂടുതലെന്താണ് വേണ്ടത്?” എന്നായിരുന്നു ആമിർ തന്റെ ബ്ലോഗിൽ കുറിച്ചത്.

സാധാരണ വിവാദങ്ങളിൽ അധികം തലവെക്കാൻ താല്പര്യമില്ലാത്ത ആമിറിന്റെ ഭാഗത്തു നിന്നുമുണ്ടായ ഈ വാക്കുകൾ ഷാരൂഖ് ആരാധകരെ മാത്രമല്ല ആമിർ ഖാന്റെ ആരാധകരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഷാരൂഖ് ഖാനേയും ആമിറിന്റെ പരാമർശം വേദനിപ്പിക്കുകയുണ്ടായി.

തന്റെ അതൃപ്തി അറിയിച്ച ഷാരൂഖ് തന്റെ മക്കൾ ഇനി ആമിറിന്റെ ആരാധകരല്ലായിരിക്കുമെന്നും പറയുകയുണ്ടായി. പിന്നാലെ ആമിറിനെതിരെ പല കോണിൽ നിന്നും വിമർശനങ്ങൾ ഉണ്ടായി. അവസാനം ഒരു ചാനൽ ഷോയിൽ വച്ച് ആമിർ മൗനം അവസാനിപ്പിക്കുകയും തന്റെ ഭാഗം വിശദമാക്കുകയും ചെയ്തു.

കഴിഞ്ഞ 20 വർഷത്തിന് ഇടയിൽ താൻ ഒരിക്കൽ പോലും ഷാരൂഖിനെതിരെ സംസാരിച്ചിട്ടില്ലെന്ന് ആമിർ ഖാൻ പറഞ്ഞു. താനും കിരണും പഞ്ച് ഗനിയിൽ ഒരു വീട് വാങ്ങിയിരുന്നു. അവിടുത്ത കെയർ ടെക്കാരന്മാർ ആയ ദമ്പതികൾക്ക് ഷാരൂഖ് എന്ന പേരിലൊരു നായ ഉണ്ടായിരുന്നുവെന്നും ആ നായയെക്കുറിച്ചായിരുന്നു താൻ ബ്ലോഗിൽ പറഞ്ഞത് എന്നുമായിരുന്നു ആമിറിന്റെ വാക്കുകൾ.

ഷാരൂഖ് ഖാനെ അപമാനിക്കുക എന്നത് തന്റെ ഉദ്ദേശമായിരുന്നില്ലെന്നും ആമിർ പറഞ്ഞു. പിന്നാലെ ഷാരൂഖിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നിരുപാതികം മാപ്പ് ചോദിക്കുകയും ചെയ്തു ആമിർ. എന്നാൽ ഇപ്പോൾ മൂന്നുപേരും ഒരു സിനിമക്കായി ഒന്നിക്കുമ്പോൾ ഏറെ സന്തോഷത്തിലാണ് ബോളിവുഡ്.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

5 days ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

4 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

2 months ago