Categories: Gossips

താൻ മരിച്ചാൽ ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം, തന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം; മകൻ തന്റെ ആഗ്രഹം നടത്തി തന്നില്ലെങ്കിൽ അടുത്ത ജന്മത്തിലും ഞാൻ ഇതേ ആഗ്രഹം പ്രകടിപ്പിക്കും; നടി ഷീലയുടെ വെളിപ്പെടുത്തൽ..!!

1960 മുതൽ ഇന്ത്യൻ സിനിമയുടെ ഭാഗമായി നിൽക്കുന്ന താരമാണ് മലയാളികൾക്ക് പ്രിയങ്കരിയായ ഷീല. എംജിആർ ചിത്രത്തിൽ കൂടിയായിരുന്നുഷീല അഭിനയ ലോകത്തിലേക്ക് എത്തുന്നത്. താരം ആദ്യമായി അഭിനയിച്ചത് പാശം എന്ന് എംജിആർ ചിത്രമായിരുന്നെങ്കിൽ കൂടിയും ആദ്യം റിലീസ് ചെയ്തത് മലയാളം സിനിമയായിരുന്നു.

എംജിആർ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് പി ഭാസ്കരൻ ഷീലയെ കണ്ടതോടെയാണ് തന്റെ ചിത്രം ഭാഗ്യജാതകത്തിൽ നായികയായി തീരുമാനിക്കുന്നത്. എന്നാൽ പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ എക്കാലത്തെ മികച്ച നായികയായി ഷീല മാറുകയായിരുന്നു.

ചെമ്മീൻ, അശ്വമേധം അടിമകൾ, കള്ളിച്ചെല്ലമ്മ, തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ നായികയായി മാറിയ ഷീല ഏറ്റവും കൂടുതൽ വിജയ ജോഡിയായി മാറിയത് പ്രേം നസീറിന് ഒപ്പമായിരുന്നു. പ്രേം നസീർ കൂടാതെ സത്യൻ, മധു, ജയൻ, കമൽഹാസൻ എന്നിവരുടെയും നായികയായി ഷീല തിളങ്ങിയിട്ടുണ്ട്.

20 വർഷത്തോളം സിനിമയിൽ തിളങ്ങി നിന്നശേഷം വിവാഹിതയായ ഷീല തുടർന്ന് അഭിനത്തു നിന്നും ഇടവേള എടുക്കുകയായിരുന്നു. വിവാഹവും മക്കളുടെ വിവാഹവും പേരക്കുട്ടിയും ജനിച്ചതിനു ശേഷമാണ് പിന്നീട് ഷീല അഭിനയിലോകത്തിലേക്ക് തിരിച്ചുവരുന്നത്.

രണ്ടാം വരവിൽ ഷീല ശ്രദ്ധ നേടിയത് സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിൽ കൂടിയായിരുന്നു. ഇപ്പോഴിതാ താരം തന്റെ വിൽപത്രത്തിൽ എഴുതിവെച്ചിരിക്കുന്ന ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. താൻ മരിച്ചു കഴിയുമ്പോൾ തന്നെ ദഹിപ്പിക്കണം എന്നാണ് ഷീല പറയുന്നത്.

ഞങ്ങളുടെ ആചാരപ്രകാരം മരണശേഷം കുഴിച്ചിടുന്ന പതിവാണ് ഉള്ളത്. എന്നാൽ തന്റെ മരണശേഷം തന്നെ ദഹിപ്പിക്കണം എന്നും തന്റെ ചാമ്പൽ ഭാരതപ്പുഴയിൽ ഒഴുക്കണം എന്നുമാണ് തന്റെ ആഗ്രഹം. ഈ ജന്മത്തിൽ തന്റെ ആഗ്രഹം സാധ്യമായില്ലെങ്കിൽ അടുത്ത ജന്മത്തിലും മകനോട് താൻ ഈ ആഗ്രഹം പ്രകടിപ്പിക്കും.

തന്റെ ആഗ്രഹം താൻ ജീവിച്ചിരിക്കുന്ന കാലം മുഴുവൻ ജോലി ചെയ്യണം എന്നുള്ളതാണ്. ഏത് ജോലി ആണെങ്കിലും നമ്മൾ റിട്ടയേഡ് ആകാൻ പാടില്ല. റിട്ടയേഡ് ആയി എന്നു തോന്നുന്നു നിമിഷം നമ്മുടെ മരണമാണ്. ഒരുപാട് പടത്തിൽ അഭിനയിച്ചപ്പോൾ തനിക്ക് അഭിനയം മടുത്തു എന്ന് തോന്നി.

ജീവിക്കാനുള്ള പണം ആയിക്കഴിഞ്ഞപ്പോൾ അഭിനയിക്കുന്നത് നിർത്തണമെന്ന് തോന്നി. പിന്നീട് സിനിമ സംവിധാനം ചെയ്യാം എന്നുള്ള ആഗ്രഹം തോന്നി അങ്ങനെ ഞാൻ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തു.

പിന്നീട് തനിക്ക് പറ്റിയ പണിയല്ല സംവിധാനം എന്നുള്ള തിരിച്ചറിവുണ്ടായി. തന്റെ എല്ലാ ആശകളും തീർന്നു. ഇനിയൊരു ജന്മം തനിക്കില്ല. ആശകൾ തീരാത്ത ആളുകൾക്കാണ് പുതിയൊരു ജന്മം ഉണ്ടാവുക തനിക്ക് ഉണ്ടായിരിക്കില്ല. ഷീല പറയുന്നു

News Desk

Recent Posts

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…

3 days ago

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…

3 days ago

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…

3 days ago

സാധാരണക്കാരനായ ബാങ്ക് ക്ലാർക്കിൻ്റെ കഥ പറയുന്ന ലക്കി ഭാസ്കർ 4 ദിനത്തിൽ വാരിയ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…

3 days ago

സൂര്യ- ശിവ ചിത്രം കങ്കുവയിലെ “തലൈവനെ” ലിറിക് വീഡിയോ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…

1 week ago

ലക്കി ഭാസ്കറിന് തെലുങ്കാനയിലും ആന്ധ്രയിലും വമ്പൻ ബുക്കിംഗ്; കേരളത്തിലെ സ്ഥിതി ഇങ്ങനെ..!!

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…

1 week ago