ഏറ്റവും കൂടുതൽ നായിക നായകന്മാരായി സിനിമയിൽ അഭിനയിച്ച താരങ്ങൾ പ്രേം നസീറും ഷീലയും ആണ്. ഇരുവരും 130 ചിത്രങ്ങളിൽ ആണ് നായിക നായകന്മാർ ആയി എത്തിയത്. എന്നാൽ കൂടിയും ഇരുവരും തമ്മിൽ ഉള്ള ഗോസിപ്പുകൾ പലതും വലിയ വാർത്ത ആകാത്തതിന് കാരണം ഷീല ഒരു അഭിമുഖത്തിൽ പറയുക ഉണ്ടായി.
അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ഷീല 1980 ൽ അഭിനയ ലോകത്തു നിന്നും താൽകാലികമായി പിൻവാങ്ങിയത്. കുടുംബ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയിരുന്നു. നാടകത്തിൽ അപ്രതീക്ഷിതമായി നായികയുടെ പകരക്കാരി ആയി ആയിരുന്നു ഷീല ആദ്യമായി അഭിനയ ലോകത്തിൽ എത്തുന്നത്. അന്ന് 40 രൂപയാണ് ഷീല പ്രതിഫലം വാങ്ങിയത്.
തുടർന്ന് തന്റെ പതിമൂന്നാം വയസു മുതൽ ഷീല നാടക രംഗത്ത് സജീവം ആയി. അവിടെ നിന്നും ആയിരുന്നു സിനിമ രംഗത്തേക്ക് ഉള്ള യാത്രയുടെ തുടക്കം. തുടർന്ന് ഇരുപത് വർഷം മലയാളത്തിലെ പ്രിയ നായികയായി തുടർന്നു.
ഒരുപാട് സിനിമ രംഗങ്ങളിൽ പ്രേം നസീറിനൊപ്പം ഞാൻ ഗാന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പല ഗാനങ്ങളിലും അദ്ദേഹം എന്റെ കാത്തിന്റെ അടുത്ത് നിന്ന് പാടും. പക്ഷെ ആ ഗാനങ്ങളിൽ ഒന്നും അദ്ദേഹത്തിന്റെ ശബ്ദം പുറത്തു വരില്ല. ചുണ്ടനക്കം മാത്രം. അത്രക്ക് മികച്ച രീതിയിൽ ആണ് അദ്ദേഹം ചെയ്തിരുന്നത്.
ഇക്കണ്ട ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കൽ പോലും അദ്ദേഹം പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടില്ല. പി സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചിൽ പാടിയാണ് ഞാനൊക്കെ അഭിനയിക്കാറുള്ളത്. അദ്ദേഹം പക്ഷേ അങ്ങനെയല്ല. എങ്കിലും ആ ഗാനങ്ങൾക്കെല്ലാം എന്തായിരുന്നു ജീവൻ. കുറേ പടത്തിൽ അഭിനയിക്കുമ്പോൾ സ്വാഭാവികമായും ആ നായികയെയും നായകനെയും ചേർത്ത് ഗോസിപ്പുകൾ ഇറങ്ങും.
അവർ കണ്ടു കണ്ട് അവരുടെ മനസിൽ അതങ്ങ് പതിഞ്ഞ് പോയിരിക്കും. കവിയൂർ പൊന്നമ്മയുടെ മകനാണ് മോഹൻലാൽ എന്ന് എത്രയോ പേർ ഇന്നും വിശ്വസിക്കുന്നു. അതുപോലെ ഇത്രയധികം സിനിമകളിൽ നായിക നായകന്മാരായി വേഷമിട്ടപ്പോൾ ഞങ്ങളെ കുറിച്ച് ഗോസിപ്പുകൾ പറഞ്ഞിരിക്കാം. പക്ഷേ അത്രയധികം പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ ഇല്ലല്ലോ. അങ്ങനെ അറിഞ്ഞ ആരേലും ഉണ്ടെങ്കില്‍ തന്നെ അവർ നമ്മളോട് നേരിട്ട് പറയുമോ. അതിനവർക്ക് ധൈര്യം കാണുമോ’ എന്നും ഷീല പറയുന്നു.
1980 ൽ അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട പറഞ്ഞ ഷീല പിന്നീട് 23 വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് ഷീല വീണ്ടും തിരിച്ചെത്തിയത്. ഇപ്പോൾ സീരിയൽ രംഗത്തിലും സജീവം ആണ് ഷീല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…