ഒറ്റ വർഷം കൊണ്ട് തകർന്നുവീണ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഓർഡിനറി ചിത്രത്തിലെ ചോക്കോച്ചന്റെ നായിക പറയുന്നു..!!

മലയാളത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി ഓർഡിനറി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ അരങ്ങേറ്റം കുറിച്ച താരം ആണ് ശ്രിത ശിവദാസ്. പാർവതി എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സുഗീത് ആയിരുന്നു ഓർഡിനറി സംവിധാനം ചെയ്തത്. ചിത്രം മികച്ച വിജയം ആകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആണ് താരം ഇപ്പോൾ.

ഓർഡിനറിക്ക് ശേഷം താരം പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. കാലടി ശ്രീ ശങ്കര കോളേജിൽ നിന്നും മൈക്രോ ബൈയോളജിയിൽ ബിരുദം നേടിയ ശേഷം ആയിരുന്നു താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. അഭിനയ ലോകത്തേക്ക് എത്തുന്നതിന് മുന്നേ തന്നെ താരം കൈരളി അടക്കം ഉള്ള ചാനലുകളിൽ അവതാരക ആയിരുന്നു. ഓർഡിനറി എന്ന ചിത്രത്തിന് ശേഷം സീൻ ഒന്ന് നമ്മുടെ വീട് , 10.30 എഎം ലോക്കൽ കാൾ , വീപ്പിങ് ബോയ് , മണി ബാക് പോളിസി , ഹാങ്ങോവർ , കൂതറ , തുടങ്ങി മലയാളത്തിലെ ഒരുപിടി പരാജയ ചിത്രങ്ങളുടെ ഭാഗമായി മാറി താരം.

2014 വിവാഹം കഴിഞ്ഞതോടെ താരം അഭിനയ ലോകത്തിൽ നിന്നും വിട്ടു നിൽക്കുക ആയിരുന്നു. എന്നാൽ ഇടക്ക് ചില ചിത്രങ്ങളിൽ തല കാട്ടി എങ്കിൽ കൂടിയും ഒന്നും സംഭവിച്ചില്ല.. 2016 ൽ മലയാളത്തിൽ റിലീസ് ചെയ്ത ദം ആയിരുന്നു ശ്രിത അവസാനം അഭിനയിച്ച ചിത്രം. തുടർന്ന് 2019 തമിഴിൽ ദിൽക്കു ദുക്കുടു എന്ന തമിഴ് ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. സിനിമയിൽ അത്ര സജീവം ആകാതെ ഇരുന്ന താരം രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹൈഡ് എന്ന ഹ്രസ്വ ചിത്രത്തിൽ കൂടി ആണ് വീണ്ടും മടങ്ങി എത്തിയത്.

2014 വിവാഹിതയായ താരം പിന്നീട് വിവാഹ മോചനം നേടുക ആയിരുന്നു. ഇപ്പോൾ തന്റെ വിവാഹ മോചനത്തെ കുറിച്ചും സിനിമയെ കുറിച്ചും വെളിപ്പെടുത്തൽ നടത്തുക ആണ് താരം. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. വളരെ സന്തോഷത്തെ ആണ് താൻ 8 വർഷത്തെ വിവാഹ ജീവിതത്തെ നോക്കി കാണുന്നത്. സിനിമ കരിയർ ആക്കണം എന്ന് കരുതി അല്ല അഭിനയിച്ചു തുടങ്ങിയത്.

അതിന്റെ ഗൗരവം അറിയില്ലായിരുന്നു എന്നും ശ്രിത പറയുന്നു. വിവാഹ മോചനത്തെ കുറിച്ച് ശ്രിത പറയുന്നത് ഇങ്ങനെ ആണ്. 2014 ൽ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വർഷം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. പരസ്പരം ഒത്തുപോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിക്കുക ആയിരുന്നു. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്തില്ല. പിന്നീട് തമിഴിൽ ആണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിന് ഒപ്പം ഉള്ള ഹൊറർ കോമഡി ചിത്രത്തിൽ കൂടി വലിയ വിജയം നേടി എനിക്ക് തിരിച്ചു വരാൻ കഴിഞ്ഞു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

3 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

3 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

4 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago