Categories: Gossips

പ്രായം 47; ഇന്നും കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഞാൻ റെഡി; ശ്വേതാ മേനോൻ പറയുന്നു..!!

തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര ലോകത്ത് ചുവടുവെച്ച നടിയാണ് ശ്വേതാ മേനോൻ. അനശ്വരം എന്ന മമ്മൂട്ടി നായികയായി ആദ്യം അഭിനയിച്ചത് . എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വെൽക്കം റ്റു കോഡെക്കെനാൽ , നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

പക്ഷെ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെ സ്വീകരിച്ചില്ല. തുടർന്നാണ് നടി മോഡലിംഗ് രംഗത്ത ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യ രംഗത്ത് ഒരു താരമായി മാറി.

ഫാഷൻ ലോകത്തിന്റെ തലസ്‌ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി. എന്നാൽ ഇന്ത്യയിൽ തന്നെ തുടരാൻ ശ്വേതാ തീരുമാനിച്ചു. തുടർന്നാണ് കാമ.സൂത്രയുടെ പരസ്യത്തിൽ ശ്വേതാ മേനോൻ വേഷമിടുന്നത്. പരസ്യം ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ചു. എന്നാൽ ഇതിനു വിമർശകരും ഉണ്ടായിരുന്നു.

എന്നാൽ അതൊന്നും കൂസാതെ തന്നെ ശ്വേതാ അഭിനയ ലോകത്തിൽ തിളങ്ങി എന്ന് വേണം പറയാൻ. ബോളിവുഡിൽ ആമിർഖാന്റെ അടക്കം നായിക ആകാൻ ശ്വേതക്ക് കഴിഞ്ഞു. തുടർന്ന് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയ മലയാളത്തിൽ നായികയായി തിളങ്ങി നിന്നു.

തന്റെ പ്രസവം വരെയും സിനിമക്കായി ലൈവ് ആയി കാണിക്കാൻ ചങ്കൂറ്റം കാണിച്ച താരം ആയിരുന്നു ശ്വേതാ മേനോൻ. ഇപ്പോൾ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

ഞാൻ മരിക്കുമ്പോഴും ആളുകൾ കാ.മസൂത്രയെ പറ്റിയോ ശ്വേത മേനോൻ ഹോട്ട് ആണ് ബോൾഡ് ആണ് എന്നൊക്കെ പറയും. ആ വാക്കുകളൊക്കെ എപ്പോഴും എന്റെ കൂടെ വരണമെന്നൊന്നും എനിക്ക് വിഷയമല്ല. ഞാൻ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു.

ആ പ്രായത്തിൽ കാമസൂത്രയുടെ പരസ്യം ചിത്രത്തിൽ അഭിനയിച്ചതിന് അന്നും ഇന്നും കുറ്റബോധം തോന്നുന്നില്ല. ഒരിക്കൽ ജീവിതത്തിൽ ചെയ്ത കാര്യം ആലോചിച്ച് പിന്നീട് കുറ്റബോധം തോന്നുന്നത് മണ്ടത്തരമാണ് എന്നുള്ളതാണ് എന്റെ അഭിപ്രായം.

ഇന്ന് ഈ പ്രായത്തിൽ കാ.മസൂത്ര ചെയ്യുമോ എന്ന് ചോദിച്ചാൽ ഉറപ്പായിട്ടും ചെയ്യും എന്നായിരിക്കും തന്റെ മറുപടി എന്നാണ് നടി വ്യക്തമാക്കുന്നത്.

കാരണം അത് തന്റെ ജോലിയാണ്. പൂർണമായും താനൊരു നടിയാണ്. നല്ല കഥാപാത്രം ചെയ്യേണ്ടത് എന്റെ ആവശ്യമാണ്. അതിന് എന്റെ കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ട്. അന്ന് അച്ഛനായിരുന്നെങ്കിൽ ഇന്ന് അമ്മയും ഭർത്താവ് ശ്രീയും കൂടെയുണ്ട്. കുടുംബത്തിലുള്ള എല്ലാവരുടെയും പിന്തുണയും തന്റെ കൂടെയുണ്ട്.

അത്തരം ഒരു വലിയ കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എന്നെ കുറിച്ച് ഓർത്ത് എന്നും വീട്ടുകാർക്ക് അഭിമാനം മാത്രമേ ഉള്ളൂ എന്നാണ് ശ്വേത പറയുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago