Categories: Gossips

തന്റെ പ്രസവം ലൈവായി ഷൂട്ട് ചെയ്തപ്പോൾ ഭർത്താവിന്റെ മാനസികാവസ്ഥ ഇതായിരുന്നുവെന്ന് ശ്വേതാ മേനോൻ..!!

തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര ലോകത്ത് ചുവടുവെച്ച നടിയാണ് ശ്വേതാ മേനോൻ. അനശ്വരം എന്ന മമ്മൂട്ടി നായികയായി ആദ്യം അഭിനയിച്ചത്. എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വെൽക്കം റ്റു കോഡെക്കെനാൽ , നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

പക്ഷെ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെ സ്വീകരിച്ചില്ല. തുടർന്നാണ് നടി മോഡലിംഗ് രംഗത്ത ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യ രംഗത്ത് ഒരു താരമായി മാറി.

ഫാഷൻ ലോകത്തിന്റെ തലസ്‌ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി. എന്നാൽ ഇന്ത്യയിൽ തന്നെ തുടരാൻ ശ്വേതാ തീരുമാനിച്ചു. തുടർന്നാണ് കാമസൂത്രയുടെ പരസ്യത്തിൽ ശ്വേതാ മേനോൻ വേഷമിടുന്നത് . പരസ്യം ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ചു. എന്നാൽ ഇതിനു വിമർശകരും ഉണ്ടായിരുന്നു.

ഒരു വിവാദ നായികായി മാറുകയായിരുന്നു താരം. അതൊന്നും കാര്യമാക്കാതെ ശ്വേതാ 1997 ഇൽ ഇഷ്‌ക് എന്ന ചിത്രത്തിൽ അമീർഖാനോടൊപ്പം ശ്വേതാ നായികയായി അഭിനയിച്ചു. ആ ഇടയ്ക്കാണ് എഴുത്തുകാരനും സംവിധായകനുമായ ബോബി ബോൺസാലയുമായി ശ്വേതാ അടുക്കുന്നത് .

സൗഹൃദത്തിൽ തുടങ്ങി അതൊരു പ്രണയമായി മാറി , ബോബിയുമായുള്ള വിവാഹത്തിന് ശ്വേതയുടെ അച്ഛന് താല്പര്യക്കുറവുണ്ടായിരുന്നു. എന്നിരുന്നാലും ബോബിയെ വിവാഹം കഴിച്ച ശ്വേതാ കുടുംബ ജീവിതത്തിലേക്ക് കടന്നു. വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ തന്റെ അച്ഛന് പറഞ്ഞിരുന്നത് ശെരിയാണെന് ശ്വേതക്ക് ബോധ്യപ്പെട്ട് തുടങ്ങി.

മൂന്നു വർഷത്തിന് ശേഷം വിവാഹ മോചനം നേടിയ ശ്വേതാ തുടർന്ന് 2011 ൽ ശ്രീവത്സൻ മേനോനെ വിവാഹം കഴിച്ചു. ശ്വേതാ മേനോൻ അഭിനയം എന്നും വലിയ പാഷൻ ആയി കണ്ടിരുന്ന ആൾ ആയിരുന്നു. അതിനായി തന്നെ കൊണ്ട് കഴിയുന്നത് എന്തും ചെയ്യാനും ശ്വേത ശ്രമിച്ചിരുന്നു. അത്തരത്തിൽ തന്റെ ഗർഭകാലവും ഗർഭവും ലൈവായി കാണിച്ച സിനിമ ആയിരുന്നു കളിമണ്ണ്.

ബ്ലെസി ഒരുക്കിയ ചിത്രത്തിൽ ആ രംഗങ്ങൾ അഭിനയിക്കുമ്പോൾ തനിക്കും ഭർത്താവിനും ഉണ്ടായിരുന്ന മാനസിക അവസ്ഥയെ കുറിച്ച് പറയുകയാണ് ശ്വേത മേനോൻ.

നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. തന്റെ അഭിനയ ജീവിതത്തിലും അതുപോലെ ജീവിതത്തിലും താൻ എടുത്ത ഏറ്റവും മികച്ച തീരുമാനം ആയി ആണ് അതിനെ കാണുന്നത്.

വിവാദങ്ങളും വിമർശനങ്ങളും വന്നിരുന്നു എങ്കിൽ കൂടിയും ഞാൻ ഒരിക്കലും അതിൽ ദുഃഖിച്ചട്ടില്ല. ഈ നിമിഷങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ എന്റെ ഭർത്താവ് പൂർണ്ണ പിന്തുണയും സമ്മതവും ഉണ്ടായിരുന്നു.

തന്റെ പ്രസവം ചിത്രീകരണം നടന്ന ശേഷം അദ്ദേഹം വല്ലാതെ വികാര ഭരിതനായിരുന്നു. അതുപോലെ തന്റെ കുഞ്ഞു സൈനബക്ക് താൻ നൽകിയ ഏറ്റവും വലിയ സമ്മാനം ആണ് ഇതെന്നും മറ്റൊരാൾക്കും ലഭിക്കാത്ത ഭാഗ്യം ആണ് അവൾക്ക് ആ സിനിമയിൽ കൂടി ലഭിച്ചത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago