മലയാള സിനിമയിൽ പകരം വെക്കാൻ ഇല്ലാത്ത വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് തിലകൻ. അഭിനയ കലയുടെ പെരുന്തച്ചൻ എന്ന അറിയപ്പെടുന്ന താരം മലയാള സിനിമയുടെ അഭിമാന താരം കൂടി ആണ്.
മികച്ച നടൻ ആയിരിക്കുമ്പോഴും അഭിനയ ലോകത്തിൽ നിന്നും ഒട്ടേറെ തരത്തിൽ ഉള്ള വിമർശനങ്ങൾ അതിലേറെ അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട് തിലകന്. താര സംഘടനയായ അമ്മയും ആയി അബ്ബിപ്രിയ വ്യത്യാസം ഉണ്ടായ സമയത് തിലകനോട് മോശമായി താരം പേരുമായി എന്ന് നടൻ സിദ്ദിഖ് ഇപ്പോൾ തുടർന്ന് പറയുന്നത്. ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.
തിലകൻ ചേട്ടൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമർശിക്കുകയാണ് താൻ ചെയ്തത്. അത് പിന്നീട് തിലകൻ ചേട്ടന്റെ മകൾ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാൾ ചേട്ടൻ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന് മകൾ പറഞ്ഞതായും സിദ്ദീഖ് പറയുന്നു.
പിന്നീട് താൻ തിലകനോട് നേരിട്ട് തന്നെ മാപ്പു പറഞ്ഞെന്നും സിദ്ദീഖ് പറഞ്ഞു. ഒരു ചാനലിന്റെ പരിപാടിയിൽ തിലകൻ ചേട്ടനും നവ്യാ നായരും ഞാനുമായിരുന്നു വിധികർത്താക്കൾ. ആ ഷോ പുറത്ത് വന്നില്ല. അന്ന് തനിക്ക് നേരത്തെ പറഞ്ഞ ഭയം ഉള്ളിലുണ്ട്. അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാം.
നവ്യയോട് വളരെ സ്വാതന്ത്ര്യമുണ്ട്. വളരെ വാൽസല്യത്തോടെയാണ് നവ്യയോട് പെരുമാറുന്നത്. എന്നോട് മിണ്ടുന്നുമില്ല അങ്ങനെ എന്തോ ഒരു പെർഫോമൻസ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം പറഞ്ഞു. ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. അത് മറ്റൊന്നിന്റെ കോപ്പിയാണ്.
മറ്റൊരാൾ ചെയ്തതിനെ പകർത്തി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് പറഞ്ഞത്. അപ്പോൾ ഉടനെ തിലകൻ ചേട്ടൻ മൈക്കെടുത്ത് പറഞ്ഞു. സിദ്ദിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ. 100 ശതമാനം ശരിയാണ്. ഒരു കലാകാരനായതുകൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്. നിങ്ങളീ ചെയ്തത് തന്നെ വേറൊരാൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. അതിന് ശേഷം ആ ഷോയിൽ ബ്രേക്കായിരുന്നു.
നവ്യ അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു. ചെയ്യാൻ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞു എന്നും സിദ്ദീഖ് വ്യക്തമാക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…