Categories: Gossips

അന്ന് സിൽക്ക് സ്മിതയെ വിവാഹം കഴിച്ചത് ഞാനായിരുന്നു; അവർ ഭയങ്കര ഇമോഷണലായി; മധുപാൽ..!!

1994 ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ അഭിനേതാവ് ആയിരുന്നു മധുപാൽ. അമ്പതിൽ കൂടുതൽ സിനിമകളിൽ വേഷങ്ങൾ ചെയ്തിട്ടുള്ള മധുപാൽ മികച്ച നടൻ മാത്രം ആയിരുന്നില്ല. എഴുത്തുകാരനും സംവിധായകനും കൂടിയാണ് മധുപാൽ. മധുപാൽ ആദ്യമായി സംവിധാനം ചെയുന്നത് തലപ്പാവ് എന്ന ചിത്രമായിരുന്നു.

അതിൽ കൂടി തന്നെ മികച്ച നവാഗത സംവിധായകനുള്ള കേരളം സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് മധുപാലിന്. കൂടാതെ മികച്ച സീരിയൽ സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സീരിയൽ ലോകത്തിൽ നടനായും അതുപോലെ സംവിധായകനായും എല്ലാം തിളങ്ങിയിട്ടുണ്ട് മധുപാൽ. കൂടാതെ ബാലരമ , പൂമ്പാറ്റ തുടങ്ങിയ വാരികയിൽ എല്ലാം ചെറുകഥകൾ എഴുതിയിട്ടുണ്ട് മധുപാൽ.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഷോയാണ് ഒന്നും ഒന്നും മൂന്ന്. നടിയും ഗായികയും ആയിരുന്ന റിമി ടോമി ആണ് ഷോയിൽ അവതാരക ആയി എത്തിയിരുന്നത്. താരങ്ങളുടെ വിശേഷവും അതോടൊപ്പം ഗെയിം ഒക്കെ ആയി പോകുന്ന ഷോ ആയിരുന്നു. ഇതിൽ ആണ് മധുപാൽ നടി സിത്താര എന്നിവർ പങ്കെടുത്തിരുന്നു.

അന്ന് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വീണ്ടും വൈറലാകുന്നത് അന്തരിച്ച നടി സിൽക്ക് സ്മിതയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷമുള്ള ഒരു കാര്യം അവരുടെ ജീവിതത്തിൽ അവരെ കല്യാണം കഴിച്ച ഒരേ ഒരാൾ അത് ഞാനാണ് എന്നാണ് മധുപാൽ പറഞ്ഞത്. അന്ന് സിനിമയിൽ ഞാൻ അവരെ താലി കെട്ടി കൈപിടിച്ച് കാറിൽ കയറുന്നത് വരെയുള്ള സീനാണ് അന്ന് ഷൂട്ട് ചെയ്തിരുന്നത്.

ആ സീനിന്റെ ഷൂട്ട് കഴിഞ്ഞ ശേഷം വളരെ ഇമോഷണൽ ആയിട്ടാണ് സിൽക്ക് എന്നോട് സംസാരിച്ചത്. എന്റെ ജീവിതത്തിൽ ഒരുപാട് സിനിമകൾ ഞാൻ അഭിനയച്ചിരുന്നു. പക്ഷെ എന്നെ കല്യാണം കഴിക്കുന്ന ഒരു സീൻ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. വ്യക്തി ജീവിതത്തിലും ഉണ്ടായിട്ടില്ല, എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു എന്നെ ഒരാൾ വിവാഹം കഴിക്കുന്ന ഒരു രംഗം അത് ഇതുവരെ ആരും ചെയ്തിട്ടില്ല.

എന്റെ ജിവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ എന്നെ വിവാഹം കഴിച്ചത് എന്നാണ് അവർ തന്നോട് പറഞ്ഞത്. പിന്നെ തിരികെ കാറിൽ കയറിയിട്ട് എന്നോട് പറഞ്ഞു ഞാൻ ഇപ്പോൾ മറ്റൊരു ഷൂട്ടിംഗ് സെറ്റിലേക്ക് പോകുകയാണ് അത് കഴിഞ്ഞ് വന്ന് നമുക്ക് ഹണിമൂൺ പോകാമെന്ന്. അപ്പോൾ റിമി ഹണിമൂണിന് പോയില്ലേ, എന്ന് ചോദിച്ചപ്പോൾ ഇല്ല അത് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് ആ ദുഃഖവാർത്ത എത്തിയത് എന്നാണ് താരം പറഞ്ഞത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago