ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ കൂടി മത്സരാർത്ഥിയായി എത്തിയ താരം ആണ് അമൃത സുരേഷ്. ഷോയിൽ സ്പെഷ്യൽ ഗെസ്റ്റ് ആയി എത്തിയ ബാലയുമായി പ്രണയത്തിൽ ആകുകയും ചെയ്ത തരാം പിന്നീട് ബാലയെ തന്നെ വിവാഹം കഴിക്കുകയും തുടർന്ന് വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. എന്നും വിവാദങ്ങൾ നിറഞ്ഞ അമൃത സുരേഷിന്റെ ജീവിതത്തിലെ പല കാര്യങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കാറുണ്ട്.
മികച്ച ഗായികയായ അമൃത വിവാഹത്തിന് മുമ്പും ശേഷം സംഗീതത്തിൽ സജീവം ആണ്. അമൃതംഗമയ എന്ന ബാന്റുമായി അമൃതയും സഹോദരി അഭിരാമിയും എത്തിയിരുന്നു. നടൻ ബാലക്കും അമൃതകും വിവാഹ ത്തിൽ ഒരു മകൾ കൂടി ഉണ്ട്. പാപ്പു എന്ന് വിളിക്കുന്ന അവന്തികയെ ലഭിക്കുന്നതിന് വേണ്ടി ഇരുവരും കോടതിയെ പോലും സമീപിച്ചിരുന്നു. മകൾക്കു വേണ്ടി ആണ് താൻ ജീവിക്കുന്നത് എന്ന് അമൃത പലപ്പോഴും പറഞ്ഞിട്ടും ഉണ്ട്. ഇതുകൂടാതെ ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ ഇ സഹോദരിമാർ മത്സാർത്ഥികൾ ആയി എത്തിയിരുന്നു.
മികച്ച ഗെയിം പ്ലാനോടെ എത്തിയ ഇരുവർക്കും നല്ല ഫാൻസ് സപ്പോർട്ട് ലഭിച്ചിരുന്നു. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ആണ് ശ്രദ്ധേയമാകുന്നത്.
‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. ഐ ലവ് യൂ ഓള്‍ സൊ മച്ച്. എന്നാണ് അമൃത തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ നിരവധി സംശയങ്ങളാണ് എത്തുന്നത്.
താരം വീണ്ടും വിവാഹം കഴിക്കാൻ പോകുക ആണോ എന്ന് തരത്തിൽ വരെ സോഷ്യൽ മീഡിയ ചോദിക്കുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…