സ്ത്രീ ആയാലും പുരുഷൻ ആയാലും സെലിബ്രിറ്റി ആയാൽ എന്ത് വസ്ത്രം ധിരിക്കണം എന്ന് തീരുമാനിക്കുന്നത് സമൂഹമാണ്. കഴിഞ്ഞ ദിവസം ആണ് മലയാളത്തിൽ അറിയപ്പെടുന്ന താരങ്ങൾ ഒന്നിച്ചുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സയനോര വിവാദത്തിൽ കുടുങ്ങുന്നത്.
കഴിഞ്ഞ ദിവസം നടിമാരായ ഭാവനയും രമ്യ നമ്പീശനും ശില്പ ബാലയും ഗായിക സയനോരയും മൃദുല മുരളിയും ഒരുമിച്ച് ചെയ്ത ഒരു ഡാൻസ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വൈറലായിരുന്നു. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാടിന് അതിമനോഹരമായ നൃത്തച്ചുവടുകളുമായിട്ടായാരുന്നു താരങ്ങൾ എത്തിയത്. ഷഫനയാണ് വീഡിയോ എടുത്തത്.
ഗായികയും സംഗീത സംവിധായികയുമായ സയനോര അടക്കം എല്ലാവരും ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. എന്നാൽ ഈ പോസ്റ്റിന് കീഴിൽ നിരവധി മോശം കമന്റ് എത്തിയിരുന്നു. സയനോര ഷോർട്ട് ധരിച്ച് ഡാൻസ് ചെയ്തതായിരുന്നു സോഷ്യൽ മീഡിയ അങ്ങളമാർക്ക് കുരു പൊട്ടാൻ കാരണം.
നമ്മുടെ സംസ്കാരത്തിന് ചേരുന്ന വസ്ത്രധാരണമല്ല ഇതെന്നും കൊച്ചുകുട്ടികൾ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ട് എന്നുള്ള ഓർമ വേണം എന്നൊക്കെയുള്ള കമന്റുകളായിരുന്നു വന്നത്. സയനോരയുടെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചും അങ്ങേയറ്റം അസഭ്യമുള്ള രീതിയിലുള്ള കമന്റുകളായിരുന്നു ചിലർ എഴുതിവിട്ടത്.
എന്നാൽ സൈബർ സദാചാരവാദികളുടെ വായടപ്പിച്ച് മറ്റൊരു ഫോട്ടോ കൂടി ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് സയനോര. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പോടെയാണ് ഷോട്സ് ഇട്ട് വളരെ കൂളായി ഇരിക്കുന്ന തന്റെ ഫേട്ടോ സയനോര പങ്കുവെച്ചത്. ‘മൈ ലൈഫ് മൈ ബോഡി മൈ വേ’ എന്നിങ്ങനെയുള്ള ഹാഷ് ടാഗും താരം ഉപയോഗിച്ചിട്ടുണ്ട്.
നേരത്തെ ധരിച്ച അതെ നൈറ്റ് ഡ്രസ്സ് ഇതാണ് സയനോര ഫോട്ടോക്ക് പോസ് ചെയ്തതും. എന്നാൽ ഈ ഫോട്ടോയ്ക്ക് താഴെയും അധിക്ഷേപ കമന്റുമായി ചിലർ എത്തിയിട്ടുണ്ട്. വീട്ടിൽ ആരും നോക്കാൻ ഇല്ലാത്തതിന്റെ കേടാണെന്നും എവിടെയോ കണ്ട് പരിചയം ഉണ്ട്. ആഫ്രിക്കയിലാണോ എന്നൊരു സംശയം എന്നൊക്കെ പറഞ്ഞാണ് ചിലരുടെ കമന്റുകൾ.
അതേസമയം സയനോരയെ പിന്തുണച്ചും നിരവധി പേർ കമന്റിട്ടിട്ടുണ്ട്. ‘സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്നാണ് ഒരു കമന്റ്. സോഷ്യൽ മീഡിയ സദാചാരവാദികളുടെ കുരുപൊട്ടുന്നത് ഇനി കാണാമെന്നും നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം തന്നെ ധരിക്കണമെന്നും പറഞ്ഞാണ് കുറച്ചു പേർ പിന്തുണ അറിയിച്ചത്.
ഇപ്പോൾ നിങ്ങളെ കാണാൻ ടെന്നീസ് താരം സെറീന വില്യംസിനെ പോലെയുണ്ട് എന്നാണ് ചില കമന്റുകൾ. ഇത്തരത്തിലുള്ള ചിത്രങ്ങൾ നിങ്ങൾ ഇനിയും പോസ്റ്റ് ചെയ്യണമെന്നും ഞങ്ങൾ ഒപ്പമുണ്ടെന്നും ചിലർ കമെന്റ് ചെയ്തു. സദാചാര ആങ്ങളമാർക്ക് കൊടുക്കാൻ പറ്റിയ മികച്ച മറുപടിയാണ് ഇതെന്നും ഇങ്ങനെ തന്നെയാണ് ഇത്തരക്കാരോട് പ്രതികരിക്കേണ്ടതെന്നും കുറച്ചുപേർ പറയുന്നു.
ഏത് ജെൻഡർ ആയാലും ഒരു വ്യക്തിയുടെ വളരെ പേർസണൽ ആയ കാര്യങ്ങളാണ് ശരീരവണ്ണവും വസ്ത്രധാരണവുമെല്ലാം. അതിന്റെ വണ്ണത്തിലും നീളത്തിലുമെല്ലാം ഒരു പരിചയവുമില്ലാത്ത നിങ്ങൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്.
വല്ല ഷുഗറോ കൊളെസ്ട്രോളോ ആരോഗ്യ പ്രശ്നങ്ങളോ വരുമ്പോൾ അവര് നോക്കിക്കോളും. അല്ലാത്ത പക്ഷം എല്ലാ പെണ്ണുങ്ങളും സൗന്ദര്യമത്സരത്തിന് നിങ്ങളുടെ ജഡ്ജ്മെന്റ് കാത്ത് നിൽക്കുന്നവരല്ല എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…