ബാലചന്ദ്ര മേനോൻ അഭിനയ ലോകത്തിന് സമ്മാനിച്ച മികച്ച നടിയാണ് ശോഭന. നടി എന്നതിൽ ഉപരി മികച്ച നർത്തകി കൂടി ആണ് താരം. അഭിനയത്തേക്കാൾ ഡാൻസ് പാഷനായി കൊണ്ട് നടക്കുന്ന ശോഭന , സ്റ്റേജ് ഷോകളുടെ തിരക്കുകൾ മൂലം അഭിനയ ലോകത്തിനും ഏറെ കാലം മാറിനിന്നിരുന്നു. മലയാളത്തിൽ പ്രേക്ഷകർ എക്കാലവും ഇഷ്ടപ്പെടുന്ന ജോഡികൾ ആണ് മോഹൻലാൽ – ശോഭനയുടേത്.
അമ്പതിൽ കൂടുതൽ സിനിമകളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും എന്തൊക്കെ തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്യാൻ കഴിയും എങ്കിൽ കൂടിയും തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സിനിമയിൽ ഉണ്ടെന്ന് ശോഭന പറയുന്നു. ഡയലോഗ് ബൈഹാർട്ട് ആക്കി പറയാൻ തനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല എന്ന് ശോഭന പറയുന്നു.
1984 ൽ പുറത്തുറങ്ങിയ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയായിരുന്നു ശോഭന മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ്. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.
സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചുഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിൽ താരറാണിയായിരുന്നു ശോഭന ഏറെ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും സുരേഷ് ഗോപിയുടെ നായികയായി അഭിനയ ലോകത്തിലേക്കു തിരിച്ചെത്തിക്കഴിഞ്ഞു.
എന്നാൽ തുടക്കകാലത്തിൽ ആളുകളോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയാത്ത ആൾ ആയിരുന്നു ശോഭനയെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. പത്തോ പതിനാലോ വയസുള്ളപ്പോഴാണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന്റെ സിനിമയിൽ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് കാണാമറയത്ത് എന്ന സിനിമയിലാണ്. സിനിമാക്കാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഇവൾക്ക് അതൊന്നും അറിഞ്ഞ് കൂടാ.
ആരോട് എങ്ങനെ പെരുമാറണം എന്ത് ചെയ്യണം ഒന്നും അറിയില്ല. സംവിധായകനോടും വലിയ ആർട്ടിസ്റ്റുകളോടും ഭവ്യതയോടെ പെരുമാറണം അങ്ങനെ ഒരു കാര്യവും അറിയില്ല. ആദ്യ ദിവസം തന്നെ ഡ്രസ് തയ്യിച്ച് കൊണ്ട് വന്നത് ശോഭനയ്ക്ക് ഇടാൻ കൊടുത്തു. ഡ്രസ് ഇട്ടത് എന്തോ വലിയ പ്രശ്‌നമായിരുന്നു. എല്ലാം അഴിച്ചെടുത്ത് കോസ്റ്റിയൂമറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് എന്നയ്യ നീ തയ്യിച്ച് വെച്ചിരിക്കുന്നതെന്ന് ചോദിച്ചു. അതും പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു.
അപ്പോൾ വിളിച്ചിട്ട് മോളെ ഇങ്ങനെയൊന്നും ആരോടും പറയരുതെന്ന് പറഞ്ഞു. ഇല്ല ആന്റി. അളവ് എടുത്തിട്ടും ഇതെന്താണ് തയിച്ച് വെച്ചിരിക്കുന്നത്. അവരോടത് ശരിയാക്കാൻ പറഞ്ഞാൽ മതി. ലേശം സോഫ്റ്റ് ആയി സംസാരിക്കണം എന്നൊക്കെ പറഞ്ഞ് കൊടുത്തു. എന്നെ വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ എനിക്കും ഇഷ്ടമാണ്. എന്റെ കൊച്ചുമോൾ നന്നായി ഡാൻസ് ചെയ്യും. അവൾ ഡാൻസ് കളിക്കുന്നത് കാണുമ്പോഴൊക്കെ എനിക്ക് ശോഭനയെയാണ് ഓർമ വരിക.
പാലക്കാട് വച്ച് മേഘ തീർത്ഥം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോൾ ശോഭന വന്നിരുന്നു. കണ്ട ഉടനെ എന്നെ അങ്ങ് കെട്ടിപ്പിടിച്ചു. അവിടെ സ്വരലയ പരിപാടി അവതരിപ്പിക്കാൻ എത്തിയതാണ്. ആ പടത്തിൽ നായിക വേഷം ചെയ്യാൻ വേണ്ടി പുള്ളിക്കാരിയോട് ഞാനൊന്ന് സൂചിപ്പിച്ചു. ‘അയ്യോ ആന്റി എനിക്ക് സമയമില്ലല്ലോ ഞാനിങ്ങനെ ഡാൻസിൽ മുഴകി നടക്കുകയാണെന്ന്’ പറഞ്ഞു.
എപ്പോഴും കാണുന്നില്ലെങ്കിലും വിളിക്കുന്നില്ലെങ്കിലും ഒരു മാനസിക ബന്ധം തീർച്ചയായും ഉണ്ട്. പത്മിനിയുടെയും ലളിതയുടെയും സഹോദരന്റെ മകൾ ആയത് കൊണ്ടോ സുകുമാരിയമ്മയുടെ കസിൻ ആയതുമൊക്കെ കൊണ്ട് വലിയൊരു അടുപ്പം ശോഭനയുമായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പെൺകുട്ടിയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…