കഴിഞ്ഞ വാരം മൂന്നു ചിത്രങ്ങൾ ആണ് മലയാളത്തിൽ നിന്നും തീയറ്ററുകളിൽ എത്തിയത് എങ്കിലും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത് യുവതാരങ്ങൾ അണിനിരന്ന രോമാഞ്ചം എന്ന ചിത്ര ആയിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉള്ള താരങ്ങൾക്ക് ഒപ്പം സൗബിൻ ഷാഹിറും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു രോമാഞ്ചം. ഹൊറർ കോമഡി ചിത്രങ്ങൾ ഒരു വലിയ ഇടവേളക്ക് ശേഷം ആണ് മലയാളത്തിൽ എത്തുന്നത് എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിൽ ഉണ്ട്.
വൺ ലൈൻ കോമഡികൾ ആയി ചിത്രത്തിൽ വമ്പൻ കയ്യടികൾ ആണ് പ്രേക്ഷകരിൽ നേടിയെടുക്കാൻ കഴിയുന്നത്. ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിൽ കൂടി ശ്രദ്ധ നേടിയ താരങ്ങൾ അടക്കം ഈ ചിത്രത്തിൽ ഉണ്ട്. അതിൽ ഒരാൾ ആണ് എബിൻ ബിനോ.
നായകൻ സൗബിനൊപ്പം നിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിൽ അബിനുള്ളത്. താരം ചിത്രത്തിൽ കാണിക്കുന്ന ഡാൻസ് സ്റ്റെപ്പുകളും കോമഡികളും അടക്കം ഇപ്പോൾ തന്നെ കൂടെ ആരാധകരെ ഉണ്ടാക്കി കഴിഞ്ഞു.
എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരിക്കുന്നത്.
എബിൻ എന്ന നടന്റെ രൂപത്തിനെയും അദ്ദേഹത്തിന്റെ നിറത്തിനെയും അടക്കം സൗബിൻ കളിയാക്കി എന്ന തരത്തിൽ ആണ് ചില വിമർശനങ്ങൾ ഉയരുന്നത്. ഇവനെ ഒന്ന് ആലോചിച്ച് നോക്കിയേ.. പ്രേതം ആയിട്ട് വന്നാൽ പേടിച്ച് ചാവില്ലേ..
ശരിക്കും ഇവന്റെ ലുക്ക് വെച്ചിട്ട് ആരായിരിക്കും പ്രേതം.. ഇത്രയും പറഞ്ഞ ശേഷം സൗബിൻ എബിൻ ബിനോയെ ചൂണ്ടിക്കാണിക്കുന്നത്. സൗബിൻ ഈ നടത്തിയ പ്രസ്താവന വളരെ മോശമായിപ്പോയി എന്നും പെരുമാറ്റം മലയാള സിനിമയിലെ സംവിധായകനും നടനും നിർമാതാവുമായ ഒരാൾ ആയ സൗബിന് ചേർന്നതല്ല എന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പിൽ അടക്കം പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം മമ്മൂട്ടിയും പഞ്ചസാരയും ചക്കരയും തമ്മിൽ ഉള്ള താരതമ്യം നിറത്തിൽ കൊണ്ട് വന്നതിൽ കൂടി വിവാദത്തിൽ കുരുങ്ങിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…