മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ, മലയാള ചിത്രം ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിൽ വിജയ് സൂര്യ എന്നിവർക്ക് ഒപ്പം അഭിനയിച്ച നടി വിജയലക്ഷ്മി അമിത രക്ത സമ്മർദ്ദം ഉണ്ടായത് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മല്യ ആശുപത്രിയിൽ ചികിത്സ തേടിയ വിജയലക്ഷ്മി അത്യാഹിത വിഭാഗത്തിലാണ്.
ജീവിതത്തിലും സിനിമയിലും വലിയ വിജയങ്ങൾ നേടാൻ കഴിയാതെ ഇരുന്ന നടി ഇപ്പോൾ ചികിൽസക്ക് പണം ഇല്ലാത്ത തകർന്ന അവസ്ഥയിൽ ആണ്. സിനിമ ലോകത്തെ പലരെയും പണത്തിന് ആയി സമീപിച്ചു എങ്കിലും ഒന്നും ലഭിച്ചില്ല എന്നാണ് സഹോദരി പറയുന്നത്.
വിജയലക്ഷ്മിയുടെ സിനിമയിലെ അടുത്ത സുഹൃത്തുക്കൾ പോലും ഈ അവസ്ഥയിൽ തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ല എന്നാണ് സഹോദരി പറയുന്നത്. വിജയലക്ഷ്മിയുടെ അമ്മയും ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സയിൽ ആണ്. അച്ഛൻ മരിച്ച സമയത്ത് വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചത് വാർത്ത ആയിരുന്നു.
ആര്യ നായകനായ ബോസ് എങ്കിര ഭാസ്‌കറിലും പ്രധാന വേഷം ചെയ്തിരുന്നു. മീസയെ മുറുക്ക് എന്ന ചിത്രമായിരുന്നു തമിഴില്‍ അവസാനം ചെയ്തത്. കന്നഡത്തിലായിരുന്നു തുടക്കം. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ടെലിവിഷന്‍ സീരിയലുകളിലേക്ക് മാറിയിരുന്നു വിജയലക്ഷ്മി.
നേരത്തെ കന്നഡ നടന്‍ സുര്‍ജന്‍ ലോകേഷുമായി പ്രണയത്തിലായിരുന്നു വിജയലക്ഷ്മി. വിവാഹനിശ്ചയത്തില്‍ വരെയെത്തിയ ഈ ബന്ധം പക്ഷേ തകര്‍ന്നു. ഇതിനുശേഷം തമിഴ് സംവിധായകന്‍ സീമാനുമായി വിജയലക്ഷ്മി അടുപ്പത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…