നർത്തകി ടിക് ടോക് താരം എന്നി നിലകളിൽ നിന്നും അപ്പുറത്തായി സൗഭാഗ്യ വെങ്കിടേഷ് എന്ന താരത്തിനെ മലയാളികൾ അറിയുന്നത് നടി താര കല്യാണിന്റെ മകൾ എന്ന നിലയിൽ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന സൗഭാഗ്യ മികച്ച നർത്തകിയും അതിനൊപ്പം തന്നെ മോഡലിംഗും യൂട്യൂബ് വ്‌ളോഗിംഗും ഒക്കെ ആയി സജീവമായി നിൽക്കുന്ന ആൾ കൂടിയാണ്.
താര കല്യാൺ എന്ന നർത്തകിയും അഭിനേതാവും ആയ വ്യക്തിയുടെ ഡാൻസ് വിദ്യാലയം ഇപ്പോൾ നോക്കി നടത്തുന്നത് മകൾ സൗഭാഗ്യവും മരുമകൻ അർജുനും ചേർന്നാണ്. താരങ്ങൾ വലുപ്പ ചെറുപ്പം ഇല്ലാതെ ഇപ്പോൾ തങ്ങളുടെ വിശേഷങ്ങൾ കൂടുതൽ ആയി പങ്കുവെക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അത്തരത്തിൽ സൗഭാഗ്യ തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു താൻ ആദ്യമായി ഋതുമതി ആകുന്നത്. ഷൂട്ടിങ് തിരക്കുകൾ മൂലം അമ്മ അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. എനിക്ക് അന്ന് പന്ത്രണ്ട് വയസ്സാണ് ഉണ്ടായിരുന്നത്. പീരിയഡ്‌സ് ആയെന്നു മനസിലായപ്പോൾ ഞാൻ അത് അച്ഛനോട് പറയുക ആയിരുന്നു. അന്ന് എനിക്ക് അത് അച്ഛനോട് പറയാനുള്ള സ്വന്തന്ത്രം ഉണ്ടായിരുന്നു.
വീട്ടിൽ ഞങ്ങൾ എല്ലാവരും ഓപ്പൺ ആയി സംസാരിക്കുന്ന ആളുകൾ ആണ്. അതിനാൽ തന്നെ ഇക്കാര്യം അച്ഛനോട് പറയുമ്പോൾ തനിക്ക് ചമ്മൽ ഒന്നും തോന്നിയില്ല. കാര്യങ്ങൾ മനസിലാക്കിയപ്പോൾ അച്ഛൻ ആയിരുന്നു അമ്മയുടെ ബ്യുറോ തുറന്നു പാഡ് എടുത്തു തന്നതും എങ്ങനെ ആയിരുന്നു ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു തന്നതും.
അച്ഛൻ പറഞ്ഞത് അല്ലാതെ ചില ക്ലാസുകൾ അന്ന് തനിക്ക് ലഭിച്ചിരുന്നു. തുടർന്ന് അച്ഛനും അമ്മയും സുഹൃത്തുക്കളെ എല്ലാം വിളിച്ചു ചടങ്ങുമ്പോൾ നടത്തുന്നു. എന്നും ആ ഓർമ്മകൾ ഉള്ളതുകൊണ്ടാണ് ബന്ധുക്കളുടെ വീട്ടിൽ പെൺകുട്ടികൾ ഋതുമതി ആകുമ്പോൾ ഇന്നും ചടങ്ങുകൾ നടത്തുന്നത്.
പീരിയഡ്‌സ് ആകുമ്പോൾ വേദന ഉണ്ടാകുമെന്നും വെള്ളം കുടിക്കണം എന്നും വിശ്രമിക്കണം എന്നും പറഞ്ഞത് അച്ഛൻ ആയിരുന്നു. നടൻ രാജാറാം ആയിരുന്നു സൗഭാഗ്യയുടെ അച്ഛൻ. 2017 ജൂലൈ 30 ആയിരുന്നു രാജാറാം മരിക്കുന്നത്. സീരിയൽ സിനിമ ലോകത്തിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ആൾ ആണ് രാജാറാം.
വൈറൽ പണി ബാധിക്കുമ്പോൾ പിന്നീട് നെഞ്ചിൽ ഇൻഫെക്ഷൻ ആകുകയും പിന്നീട് അത് സ്പെറ്റിസീമിയ എന്ന ഗുരുതരമായ അവസ്ഥയിലേക്ക് മാറുകയും ശരീരത്തിലെ ഓരോരോ അവയവങ്ങളും തകരാറിൽ ആകുകയും ഏതാണ്ട് ഒമ്പത് ദിവസം ആശുപത്രിയിൽ കഴിഞ്ഞ രാജാറാം മരണത്തിന് കീഴടങ്ങുക ആയിരുന്നു.
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…