Categories: Gossips

ദിലീപ് ചിത്രത്തിൽ ഞാൻ ചതിക്കപ്പെട്ടു; സിനിമ അവസരം മോഹിച്ച സീരിയൽ നടി ശ്രീകല ശശിധരന് സംഭവിച്ചത്..!!

വിദ്യാഭ്യസ കാലത്തിൽ ഡാൻസിൽ കൂടി കലാതിലകം ആകുകയും അവിടെ നിന്നും മാധ്യമ ശ്രദ്ധ ലഭിക്കുകയും ലോക്കൽ ചാനലിൽ അവതാരകയായി തുടക്കം കുറിച്ച താരം ആണ് ശ്രീകല ശശിധരൻ എന്ന ശ്രീകല വിപിൻ. ബാല്യകാല സുഹൃത്ത് കൂടി ആയ വിപ്പിനെ ആയിരുന്നു ശ്രീകല വിവാഹം കഴിക്കുന്നത്.

കണ്ണൂർ സ്വദേശിനിയാണ് ശ്രീകല. ശ്രീകല എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത് സൂപ്പർ ഹിറ്റ് സീരിയലിന്റെ രണ്ടാം ഭാഗം വീണ്ടും ജ്വാലയായിൽ കൂടി ആയിരുന്നു. എന്നാൽ ശ്രീകല എന്ന അഭിനയത്രിയുടെ കരിയറിൽ വഴിത്തിരിവ് ആകുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത എന്റെ മനസപുത്രി എന്ന സീരിയലിൽ സോഫി ആയി എത്തുന്നതിൽ കൂടി ആയിരുന്നു. അത്രയേറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു അത്.

sreekala sasidharan

തുടർന്ന് അമ്മ എന്ന സീരിയലിലെ ലക്ഷ്മി എന്ന കഥാപാത്രത്തിൽ കൂടിയും ശ്രീകല ശ്രദ്ധ നേടി. എന്നാൽ എല്ലാ താരങ്ങളെ പോലെയും സിനിമ എന്ന മോഹം ഉണ്ടായ താരത്തിന് അവിടെ ശോഭിക്കാൻ കഴിയാതെ പോയതിനെ കുറിച്ചാണ് താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. ഒരു സിനിമ എങ്കിലും ചെയ്യണം എന്നുള്ളത് തന്റെ വലിയ ആഗ്രഹം ആയിരുന്നു.

നല്ല കഥാപാത്രം ചെയ്യണം എന്നൊക്കെ ഉണ്ടായിരുന്നു. അങ്ങനെ താൻ ചെയ്ത സിനിമ ആയിരുന്നു ഉറുമി. നല്ല കഥാപാത്രം തന്നെ ആയിരുന്നു ഉറുമിയിൽ ലഭിച്ചത്. എല്ലാവരും അതിനെ കുറിച്ച് നല്ലത് മാത്രമായിരുന്നു പറഞ്ഞതും. ആ വേഷം ചെയ്തതോടെ താൻ കരുതി സിനിമയിൽ താൻ ക്ലിക്ക് ആയി എന്നും ഇനി ഒരുപാട് വേഷങ്ങൾ ലഭിക്കുമെന്നും.

sreekala sasidharan

എന്നാൽ വിചാരിച്ചത് പോലെ നല്ല ഓഫറുകൾ ഒന്നും തന്നെ തേടി വന്നില്ല. ഉറുമിക്ക് ശേഷം താൻ പിന്നെ അഭിനയിച്ചത് ദിലീപ് വിജി തമ്പി കൂട്ടുകെട്ടിൽ പിറന്ന നാടോടിമന്നൻ എന്ന സിനിമയിൽ ആയിരുന്നു. മികച്ച വേഷം തന്നെ ആയിരുന്നു അത്. അതിൽ ദീപ എന്ന വേഷത്തിൽ ആയിരുന്നു ശ്രീകല എത്തിയത്. നടൻ അശോകന്റെ ഭാര്യയുടെ വേഷം. കാണാതെ പോയ ഭർത്താവിന് വേണ്ടി സമരം ചെയ്യുന്ന ഒരു ഭാര്യയുടെ വേഷം ആയിരുന്നു ചിത്രത്തിൽ.

എന്നാൽ താൻ അഭിനയിച്ച പല രംഗങ്ങളും സിനിമയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആ ചിത്രത്തിലെ വേഷം പൂർണതയിലേക്ക് എത്തിയില്ല എന്നും ശ്രീകല പറയുന്നു. ശ്രീകല അഭിനയിച്ച രംഗങ്ങൾ പലതും സിനിമയിൽ നിന്നും ഒഴുവാക്കുക മാത്രമല്ല. സിനിമ ബോക്സ് ഓഫീസിൽ പരാജയം ആകുകയും ചെയ്തിരുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago