നടി, അവതാരക എന്നി നിലയിൽ ശ്രദ്ധ നേടിയ താരം ആണ് ശ്രീലക്ഷ്മി. ജഗതി ശ്രീകുമാറിന്റെ മകൾ കൂടിയായ ശ്രീലക്ഷ്മിക്ക് ഹാസ്യ സാമ്രാട്ടിന്റെ മകൾ എന്ന നിലയിൽ പ്രത്യേക പരിഗണന മലയാളി പ്രേക്ഷകർക്ക് ഇടയിൽ ഉണ്ട്. വിവാഹ ജീവിതത്തിലേക്ക് കടന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എന്നും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്.
തന്റെ ജീവിതത്തിൽ കൊറോണ ഉണ്ടാക്കിയ ട്വിസ്റ്റുകളെ കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു. നവംബറിൽ ആയിരുന്നു വിവാഹം. ആ മാസം അവസാനം ഞങ്ങൾ ദുബായിയിലേക്ക് പറന്നു. വിസ ശരിയായി വന്നപ്പോൾ ജനുവരി ആയി. വിവാഹത്തിന് മുന്നേ തന്നെ കുറെ യാത്രകൾ പ്ലാൻ ചെയ്തു. എന്നാൽ കൊറോണ എല്ലാം കുളം ആക്കി. അങ്ങനെ ഞങ്ങളുടെ യാത്രകൾ ഒക്കെ ലാപ് ടോപ്പിൽ ഡോക്യുമെന്റ് ആയി ഒതുക്കേണ്ടി വന്നു. ഇനി കൊറോണ മാറിയിട്ട് വേണം എല്ലാം.. കാത്തിരിപ്പിൽ ആണ് ഞങ്ങൾ – ശ്രീലക്ഷ്മി പറയുന്നു. ജിജിൻ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…