തനിക്ക് നേരെ ഉണ്ടായ വിവാദങ്ങളും വിമർശനങ്ങളും മൂലം നല്ലൊരു സിനിമയെ നശിപ്പിക്കരുത് എന്നുള്ള അഭ്യർത്ഥനയുമായി നടൻ ശ്രീനാഥ് ഭാസി രംഗത്ത്.
നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഓൺലൈൻ മീഡിയ ചാനൽ അവതാരക നൽകിയ പരാതിയിൽ തിളങ്കളാഴ്ച നടൻ പോലീസ് ചെയ്യാൻ ഇരിക്കെ ആണ് ശ്രീനാഥ് ഭാസി തന്റെ ഭാഗത്തെ കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുന്നത്. താൻ സംഭവം ഉണ്ടായതിന് ശേഷം അവതാരകയോട് ക്ഷമ ചോദിക്കാൻ തയ്യാറായിരുന്നു. എന്നാൽ താൻ അതിനായി ചെന്നപ്പോൾ അവരെന്നോട് പ്രകോപനപരയുമായി സംസാരിച്ചത്. താൻ ആരാണ് എന്നൊക്കെ എന്നോട് ചോദിച്ച് ബഹളമുണ്ടാക്കി.
അങ്ങനെ ഒരു സാഹചര്യം കൂടി ആയപ്പോൾ എനിക്ക് ക്ഷമ ചോദിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ തന്റെ ഭാഗത്തിൽ നിന്ന് ഉണ്ടായ ഒരു തെറ്റുകൊണ്ടു നല്ലൊരു സിനിമയെ നശിപ്പിക്കരുത്. ഈ വിഷയത്തിൽ താൻ ആരോട് വേണമെങ്കിലും ക്ഷമാപണം നടത്താൻ തയ്യാറാണ്.
ശ്രീനാഥ് ഭാസി നായകനായി എത്തിയ പുതിയ ചിത്രം ചട്ടാമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആയിരുന്നു ശ്രീനാഥ് ഭാസിയോട് ചാനൽ അവതാരക നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുകയും തനിക്ക് അത്തരം ചോദ്യങ്ങൾ മറുപടി നൽകാൻ കഴിയില്ല എന്ന് പറഞ്ഞ ശ്രീനാഥ് ഭാസിയോടു കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ പ്രകോപിതനായ ഭാസി.
രൂക്ഷമായ ഭാഷയിൽ അവതാരകയോടും ഒപ്പം ഉണ്ടായിരുന്നു ക്രൂ മെമ്പേഴ്സിനോടും കയർക്കുകയും നിർബന്ധിച്ച് കാമറ ഓഫ് ചെയ്യിപ്പിക്കുകയും ചീത്ത വിളിക്കുകയും ആയിരുന്നു എന്ന് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തിനെ അപമാനിക്കുന്ന തരത്തിൽ ഉള്ള വാക്കുകൾ പ്രയോഗിച്ചു എന്ന തരത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ മരട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…