മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ താരങ്ങളുടെ പേരുകൾ ചർച്ച ചെയ്യുമ്പോൾ എന്നും എക്കാലവും പറയാൻ കഴിയുന്ന പേരുകൾ ആണ് മോഹൻലാലിന്റേയും അതുപോലെ അതുപോലെ തന്നെ ശ്രീനിവാസന്റെയും.
നടനായും സംവിധായകൻ ആയും തിക്കഥാകൃത്ത് ആയും എല്ലാം തിളങ്ങി ആൾ ആണ് ശ്രീനിവാസൻ. മോഹൻലാൽ ശ്രീനിവാസൻ കോമ്പിനേഷനിൽ നിരവധി ചിത്രങ്ങൾ വമ്പൻ വിജയം ആയിട്ടുണ്ട്.
വെള്ളാനകളുടെ നാടും പട്ടണപ്രവേശവും നാടോടിക്കറ്റും വരവേൽപ്പും ഉദയനാണ് താരവും എല്ലാം അതിൽ ചിലത് മാത്രമാണ്. മോഹൻലാൽ ചിത്രങ്ങൾ വേണ്ടി നിരവധി തിരക്കഥകൾ ശ്രീനിവാസൻ എഴുതിയിട്ടുണ്ട്.
ഇരുവരും ഒന്നിച്ച് അവസാനമായി അഭിനയിച്ച ചിത്രം ഒരു നാൾ വരും ആയിരുന്നു. ഇതിന്റെ തിരക്കഥ ഒരുക്കിയതും ശ്രീനിവാസൻ തന്നെ ആയിരുന്നു.
എന്നാൽ റോഷൻ ആൻഡ്രൂസ് എന്ന പുതുമുഖ സംവിധായകൻ ചെയ്ത ചിത്രം ഉദയനാണ് താരത്തിന് തിരക്കഥ എഴുതിയതും അതിൽ മോഹൻലാലിന്റെ എതിർ കഥാപാത്രം ചെയ്തതും ശ്രീനിവാസൻ ആയിരുന്നു.
വമ്പൻതാര നിരയിൽ എത്തിയ ചിത്രം മലയാള സൂപ്പർ താരങ്ങളെ അടക്കം ചിലപ്പോൾ എങ്കിലും ആക്ഷേപിക്കുന്ന തരത്തിൽ ഉള്ള രംഗങ്ങൾ ഉൾപ്പെടുത്തി ഉള്ളതായിരുന്നു.
മോഹൻലാൽ തന്നെ അതിൽ നായകനായി എത്തുകയും ചെയ്തതോടെ വലിയ വിവാദങ്ങൾ ഇല്ലാതെ തന്നെ വലിയ വിജയമായി മാറിയിരുന്നു ആ ചിത്രം. 2005 ൽ ആയിരുന്നു ആ സിനിമ ഇറങ്ങുന്നത്. രാജപ്പൻ എന്ന ജൂനിയർ ആർട്ടിസ്റ്റ് സരോജ് കുമാർ എന്ന സൂപ്പർ സ്റ്റാർ ആകുന്ന കഥയാണ് ഉദയനാണ് താരം പറയുന്നത്.
എന്നാൽ തുടർന്ന് 2012 ൽ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ശ്രീനിവാസൻ ഒരുക്കി. പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്നതായിരുന്നു ആ ചിത്രത്തിന്റെ പേര്. ശ്രീനിവാസൻ എഴുതിയ തിരക്കഥയിൽ ശ്രീനിവാസൻ തന്നെ ആയിരുന്നു നായകൻ.
ഒപ്പം വിനീത് ശ്രീനിവാസൻ , ഫഹദ് ഫാസിൽ , ജഗതി ശ്രീകുമാർ , സൂരജ് വെഞ്ഞാറമൂട് എന്നിവരും ഉണ്ടായിരുന്നു. തികഞ്ഞ ആക്ഷേപ ഹാസ്യ ചിത്രമായി ആണ് സരോജ് കുമാർ എത്തിയത്. മോഹൻലാലിനെ മനഃപൂർവം അപമാനിക്കുന്ന തരത്തിൽ ഉള്ള പല രംഗങ്ങളും ഉണ്ടായിരുന്നു.
എന്നാൽ മോഹൻലാലിനെ പരിഹസിക്കുന്ന രംഗങ്ങൾ ഉണ്ടായതിനെ കുറിച്ച് പിന്നീട് മോഹൻലാൽ തന്നെ പ്രതികരണം നടത്തുകയും ചെയ്തു.
സരോജ് കുമാർ എന്ന ചിത്രം തന്നെക്കുറിച്ചാണെന്ന് കരുതുന്നില്ല. ശ്രീനിവാസനുമായി ഒരു പിണക്കവുമില്ല. ഉദയനാണ് താരമെന്ന ചിത്രത്തിന് ശേഷം ഒരുമിച്ച് ഒരു സിനിമ ചെയ്യാനുള്ള അവസരം ഇല്ലാതെ പോയതാണ്. താൻ പിന്നീട് നിരവധി തവണ ശ്രീനിവാസനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ശ്രീനിവാസൻ അപമാനിക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്ത സിനിമയാണ് സരോജ് കുമാർ എന്ന് ഒരിയ്ക്കലും വിശ്വസിക്കുന്നില്ല. ഒരിയ്ക്കലും തന്നെക്കുറിച്ച് ഒരു സിനിമ ചെയ്തിട്ട് വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നതാണ് എന്റെ വിശ്വാസം.
ചിത്രം റിലീസ് ആയതിനു ശേഷം പലരും ഇതേക്കുറിച്ച് ചോദിച്ചിരുന്നെങ്കിലും അതിനൊന്നും പ്രതികരിക്കാൻ താൻ ആഗ്രഹിച്ചുപോലുമില്ല മോഹൻലാൽ പറയുന്നു. എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയ ശേഷം ഇതുമായി ബന്ധപ്പെട്ട ഒരു വിവാദത്തിലും ശ്രീനിവാസൻ പ്രതികരിച്ചിരുന്നില്ല.
എന്നാൽ പിന്നീട് തുടർച്ചയായി ഒമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും മോഹൻലാൽ ശ്രീനിവാസൻ ടീം ഒരുമിച്ച് അഭിനയിക്കില്ല. മോഹൻലാൽ പ്രിയദർശൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന സിനിമ ഉപേക്ഷിക്കുകയും ചെയ്തു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…