സ്റ്റാർ മാജിക്ക് സ്ക്രിപ്റ്റഡ് ഷോയല്ല; എല്ലാം ഫൺ ആയി ആണ് ചെയ്യുന്നത്; സന്തോഷ് പണ്ഡിറ്റ് അങ്ങനെ ചെയ്തതാണ് എല്ലാത്തിനും കാരണം; ബിനീഷ് ബാസ്റ്റിൻ..!!
സന്തോഷ് പണ്ഡിറ്റ് സ്റ്റാർ മാജിക് വിവാദത്തിൽ കൂടുതൽ താരങ്ങൾ പ്രതികരണവുമായി എത്തുകയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന രണ്ടാമത്തെ എന്റർടൈൻമെന്റ് ചാനൽ ആണ് ഫ്ലോവേർസ് ടിവി.
നിരവധി ഷോകൾ ഉള്ള ചാനലിൽ മിമിക്രി താരങ്ങളും താരങ്ങളും നടിനടന്മാരും എല്ലാം ചേർന്ന് നടത്തുന്ന ഷോ ആണ് സ്റ്റാർ മാജിക്. നിരവധി സിനിമ താരങ്ങൾ അതിഥിയായി എത്തുന്ന ഷോയിൽ കഴിഞ്ഞ ദിവസം ആണ് സന്തോഷ് പണ്ഡിറ്റ് ഷോയിൽ അതിഥി ആയി എത്തുന്നതും ചില വിവാദങ്ങൾ തുടർന്ന് ഉണ്ടാക്കുന്നതും.
ഷോയിൽ സന്തോഷ് പണ്ഡിറ്റ് പാട്ട് പാടിയപ്പോൾ ആ പാട്ടുകൾ മറ്റൊരു സിനിമ പാട്ടിന്റെ കോപ്പിയാണെന്ന് നവ്യയും നിത്യ ദാസും ലക്ഷ്മി നക്ഷത്രയും വാദിക്കുകയും അതിനൊപ്പം പാടുകയും ആയിരുന്നു. എന്നാൽ പിന്നീട് തന്നെ അപമാനിച്ചു എന്ന് പറഞ്ഞുകൊണ്ട് സന്തോഷ് പണ്ഡിറ്റ് രംഗത് വരുക ആയിരുന്നു.
എന്നാൽ സന്തോഷിനെ പലരും അപമാനിച്ചപ്പോൾ കൂടുതൽ ഒന്നും പറയാതെ സന്തോഷിനെ പിന്തുണച്ചത് ബിനീഷ് മാത്രം ആയിരുന്നു എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയത്. എന്നാൽ ഈ വിഷയത്തിൽ വിവാദങ്ങൾ മുറുകുമ്പോൾ തന്റെ ഭാഗം പറഞ്ഞു വരുകയാണ് ബിനീഷ് ബാസ്റ്റിൻ.
ലൈവിൽ കൂടി ആണ് താരം തന്റെ ഭാഗം പറഞ്ഞത്.
ഇന്നിപ്പോ ലൈവ് വരാനുള്ള കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി സ്റ്റാർ മാജിക്കിനെക്കുറിച്ച് കുറേ ചർച്ചകൾ നടക്കുന്നുണ്ട്. ഒരു അതിഥിയെ വിളിച്ചുവരുത്തി അപമാനിച്ചുവെന്നാണ് ചർച്ചകൾ. മറ്റാരുമല്ല സന്തോഷ് പണ്ഡിറ്റാണ് ആള്. ഞാൻ മാത്രമേ പിന്തുണ കൊടുത്തുള്ളൂ ബാക്കിയെല്ലാവരും അദ്ദേഹത്തെ അവഹേളിച്ചുവെന്നാണ് പറയുന്നത്. അതിൽ വ്യക്തത വരുത്താനാണ് ഞാൻ വന്നിരിക്കുന്നത്.
ഒരു ഭാഗത്തു നിന്നുമുള്ള കാര്യങ്ങൾ മാത്രമേ കേട്ടിട്ടുള്ളൂ. ഞങ്ങൾ എല്ലാവരും ഇപ്പോഴും കൂട്ടുകാർ ആണ്. ആശയക്കുഴപ്പം മാറ്റാൻ വേണ്ടിയാണ് ഇപ്പോൾ വന്നത്. ഞാൻ ആ ഷോയിൽ സന്തോഷ് ജിയുടെ കൂടെയുണ്ടായിരുന്ന ആളാണ്. എപ്പോഴത്തേയും പോലുമുള്ള ചാറ്റിംഗ് ആണ് അന്ന് നടന്നത്. അത് എങ്ങനെയൊക്കെ ഫൺ ആക്കാൻ പറ്റുമോ അങ്ങനൊക്കെ ഫൺ ആക്കും.
ഞാൻ ജീവിതത്തിൽ സീരീയസാണ്. ഫ്ലോറിൽ കേറിയാൽ ചിരിപ്പിക്കാൻ വേണ്ടി കഴിയുന്നതൊക്കെ ചെയ്യും. അവിടെ നടന്നതൊന്നും സ്ക്രിപ്റ്റഡ് അല്ല. എന്തൊക്കെ ചെയ്യാം പറയാം എന്നൊന്നും പ്ലാൻ ചെയ്തിട്ടില്ല പോകുന്നത്. അപ്പോൾ തോന്നുന്നത് പോലെ എത്ര രസകരമാക്കാൻ പറ്റുമോ അതാണ് ചെയ്യാറുള്ളത്. അന്നും അതുപോലെയൊക്കെ തന്നെയാണ് നടന്നത്. അന്ന് സന്തോഷ് ജി വന്നൊരു പാട്ട് പാടി.
ഒരു പാട്ട് കഴിഞ്ഞിട്ടും പുള്ളി നിർത്തിയില്ല. സന്തോഷ് ജിയിനെ അറിയാലോ മൈക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ വിടില്ല. കളിയാക്കുന്നതല്ല. അതൊക്കെ തമാശയായിട്ടാണ് എടുക്കുന്നത്. സന്തോഷ് ജി വന്ന് പാടിയതും തമാശയായിട്ടാണ് എടുത്തത്. ആളുകൾ പറയുന്നത് അദ്ദേഹത്തെ കളിയാക്കാൻ ഉന്നം വച്ച് സ്ക്രിപ്റ്റഡായി ചെയ്യുകയായിരുന്നുവെന്നാണ്. അങ്ങനെയൊന്നുമല്ല. അന്ന് സന്തോഷ് ജി തുടങ്ങിയതാണ് അന്ന് അവിടെ പാട്ട്.
ഒന്നോ രണ്ടോ പാട്ട് കഴിഞ്ഞ് നിർത്താമായിരുന്നു. ഞാനും അവിടെ പാട്ടു പാടാറുള്ളതാണ്. എനിക്കൊരു താളബോധവുമില്ല. സന്തോഷ് ജിയ്ക്ക് എന്നെക്കാൾ താള ബോധമുള്ള അദ്ദേഹം ഒരു പാട്ടിൽ നിർത്തിയില്ല രണ്ട് പാട്ടിലും നിർത്തിയില്ല. അപ്പോഴാണ് നവ്യ നായരൊക്കെ വരുന്നത്. ഇടയ്ക്ക് പറയുന്നുണ്ട് സന്തോഷ് ജി ഒരു പാട്ട് പാടും അതേ ട്രാക്കിൽ ഞങ്ങൾ വേറൊരു പാട്ട് പാടും എന്നൊക്കെ.
എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. സന്തോഷ് ജിയും ഹാപ്പിയായിരുന്നുവെന്ന് പറഞ്ഞതാണ്. പ്ലാനിങ്ങൊന്നുമല്ല തമാശയായിട്ടാണ് സന്തോഷ് ജിയ്ക്കും മറ്റുള്ളവർക്കും തോന്നിയത്. ഇത് ഇങ്ങനൊക്കെ വളച്ചൊടിക്കപ്പെടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.
അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഈയ്യൊരു തെറ്റിദ്ധാരണ മാറ്റാണ് ഇന്ന് ഇവിടെ വന്നത്. സ്റ്റാർ മാജിക് ഒരു ഫൺ ഷോയാണ്. ആളുകളെ എങ്ങനെയൊക്കെ ചിരിപ്പിക്കം എന്നാണ് ഞങ്ങൾ നോക്കുന്നത്. ഞങ്ങൾ പരസ്പരം കളിയാക്കാറുണ്ട്.
കളിയാക്കിയാൽ ആ ഫ്ലോറിൽ ഞങ്ങൾക്ക് വിഷമം തോന്നാറില്ല. കട്ട് കഴിഞ്ഞാൽ ഞങ്ങൾ ഭയങ്കര സുഹൃത്തുക്കളാണ്. വർഷങ്ങളായുള്ള ബന്ധങ്ങളാണ്. ഞങ്ങൾക്ക് പ്രശ്നില്ലാത്തപ്പോൾ നാട്ടുകാർ ചിലർക്കാണ് പ്രശ്നം. കോടിക്കണക്കിന് ആളുകൾ ഈ ഷോയെ ഇഷ്ടപ്പെടുന്നത്.
വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ വിമര്ശിക്കുന്നുള്ളൂ. നിറത്തിന്റെ പേരിലൊന്നും ആരേയും അവിടെ കളിയാക്കാറില്ല. എല്ലാം തമാശയായാണ് കാണുന്നത്. ആരേയും അപമാനിക്കാറില്ലെന്നും ബിനീഷ് കൂട്ടിച്ചേർക്കുന്നു.