ജനുവരി ഫ്‌ളവേഴ്‌സ് ഒരുകോടി ഷോയിൽ വന്നപ്പോൾ ആയിരുന്നു തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും എന്നുള്ള വെളിപ്പെടുത്തൽ സുബി സുരേഷ് നടത്തിയത്.
ജീവിതത്തിൽ പതിനഞ്ചു വർഷങ്ങൾക്ക് മുന്നേ ഉണ്ടായ പ്രണയ തകർച്ച ഇന്നും വാർത്ത ആകുമ്പോൾ തന്നെ വിവാഹം കഴിക്കണം എന്നുള്ള ആഗ്രഹവുമായി നടക്കുന്ന ആളിനെ കുറിച്ച് സുബി പറഞ്ഞത്. സിനിമ , സീരിയൽ മേഖലകൾക്ക് അപ്പുറം സ്റ്റേജ് ഷോകളിൽ അടക്കം തിളങ്ങിയിട്ടുള്ള ആൾ ആണ് സുബി സുരേഷ്.
അവതാരക എന്ന നിലയിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സുബി തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നത് യൂട്യൂബ് ചാനൽ വഴി ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം ആയിരുന്ന സുബി തന്റെ പോസ്റ്റുകളിൽ വരുന്ന മോശം കമെന്റുകൾക്ക് അതെ നാണയത്തിൽ മറുപടി കൊടുക്കുന്ന ആൾ കൂടി ആയിരുന്നു.
ഒരാൾ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് ഫ്‌ളവേഴ്‌സ് ചാനൽ ഒരു കോടി ഷോയിൽ സുബി പറഞ്ഞത്. ഒരു സത്യം തുറന്ന് പറയട്ടെ… എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെ കൂടിയിട്ടുണ്ട്.
പുള്ളിക്കാരൻ ഏഴ് പവന്റെ താലി മാലക്ക് വരെ ഓർഡർ കൊടുത്തിട്ടാണ് നടക്കുന്നത്. പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ്. വെറുതെ പറഞ്ഞതല്ല സത്യമാണ്.’ മുമ്പ് ഞാൻ പ്രണയിച്ചയാൾ ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്.
എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്ന് പറയുമ്പോൾ അറിയാമല്ലോ അന്ന് എന്റെ കയ്യിൽ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്. ഞാൻ അന്ന് ഷോകളൊക്കെ ചെയ്തു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു അത്.
ഞാനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. എന്റെ അമ്മയ്ക്ക് ജോലിക്ക് പോകാമല്ലോയെന്ന് അദ്ദേഹം അന്ന് ചോദിച്ചപ്പോൾ എനിക്ക് വിഷമമുണ്ടായി. കാരണം ഞാനിത്രയും വലുതായി അമ്മയേയും കുടുംബത്തേയും നോക്കാൻ പ്രാപ്തയായപ്പോൾ അമ്മയെ ജോലിക്ക് വിടേണ്ട കാര്യമില്ലല്ലോയെന്ന് അദ്ദേഹത്തോട് പറഞ്ഞു.
അങ്ങനെ ഞങ്ങൾ പിരിയുകയായിരുന്നു. എന്നാണ് മുമ്പുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിക്കവെ സുബി പറഞ്ഞത്. വിവാഹം എന്ന സ്വപ്നം അകലെയാക്കി സുബി ഇനി ഓർമകളിൽ മാത്രം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…