വിവാദങ്ങളും അതുപോലെ അബദ്ധങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ സർവ്വ സാധാരണമായ വിഷയം ആണ്. എന്നാൽ സെലിബ്രിറ്റികളിൽ നിന്നും തെറ്റുകൾ ഉണ്ടായാൽ വർത്തകളേക്കാൾ കൂടുതൽ ആഘോഷം ആക്കുന്നത് ട്രോളന്മാർ ആയിരിക്കും.
അത്തരത്തിൽ കഴിഞ്ഞ ദിവസം ഗാന ലോകത്തിൽ അറുപത് വർഷം പൂർത്തിയാക്കിയ ഗാനഗദ്ധർവൻ യേശുദാസിന് ആശംസകൾ നേർന്നുകൊണ്ട് താരലോകം മുഴുവൻ എത്തിയിരുന്നു. അഭിനേതാവും അവതാരകയും മിമിക്രി താരവുമായ സുബി സുരേഷും ആശംസകൾ ആയി എത്തിയിരുന്നു.
എന്നാൽ ഗാനാലാപനത്തിൽ അറുപത് വർഷങ്ങൾ പൂർത്തിയാക്കിയ 81 വയസുള്ള യേശുദാസിന് പിറന്നാൾ ആശംസകൾ സുബി നൽകിയത്. ഇത് വന്നതോടെ ട്രോളന്മാർ ഒന്നായി ചറപറ ട്രോളുകളുടെ എത്തി.
വിഷയം ട്രോളുകൾ മാത്രമല്ല വാർത്തയും വിവാദവും ആയതോടെ സുബി സുരേഷ് തന്നെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. താൻ നല്ല ഇതിന്റെ കാരണം എന്നും തന്റെ പേജ് മാനേജ് ചെയ്യുന്ന പയ്യന്റെ കുഴപ്പം ആയിരുന്നു എന്നും സുബി സുരേഷ് പറയുന്നു. സുബി സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..
കഴിഞ്ഞ ദിവസം നമ്മുടെ പേജിൽ ‘ദാസേട്ടന് പിറന്നാളാശംസകൾ’ എന്ന പോസ്റ്റ് നമ്മുടെ പേജ് മാനേജ് ചെയ്യുന്ന പുതിയ പയ്യന് പറ്റിയ ഒരു അബദ്ധമാണ്. ‘ദാസേട്ടന് ആശംസകൾ’ എന്നതിനു പകരം പിറന്നാളാശംസകൾ എന്നു തെറ്റി പോസ്റ്റിടുകയാണുണ്ടായത്. തെറ്റ് തെറ്റു തന്നെയാണ്. അതില്‍ ഞാൻ നിർവ്യാജം ഖേദിക്കുന്നു. അതോടൊപ്പം ട്രോളന്മാർക്ക് നന്ദി. സുബി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…