അമ്മ സത്യം, ഞാൻ മദ്യപിക്കാറില്ല, കൂടിപ്പിറപ്പിനെ തല്ലിയാൽ നോക്കി നിൽക്കാൻ കഴിയുമോ; സുധീർ പറയുന്നത് ഇങ്ങനെ..!!

ഇന്നലെ രാത്രിയാണ് ആലപ്പുഴ എസ് എൽ പുരത്ത് വെച്ച് നാട്ടുകാരും നടൻ സുധീറും സഹോദരനും സുഹൃത്തുക്കളും ചേർന്ന് നാട്ടുകാരുമായി വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് തല്ലിൽ കലാശിക്കുകയും ചെയ്തത്.

എന്നാൽ, ഈ വിഷയത്തെ കുറിച്ച് വാർത്തകൾ ശരിയല്ല എന്നാണ് സുധീർ പറയുന്നത്. സ്വന്തം സഹോദരനെ കാരണം ഇല്ലാതെ തല്ലുന്നത് കാണുമ്പോൾ ഏത് ഒരാളും ചെയ്യുന്നതെ താനും ചെയ്തത് എന്ന് സുധീർ പറയുന്നു.

സുധീർ പറയുന്നത്,

ഞാനും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ച് റോഡിൽ കിടന്ന് അടിയുണ്ടാക്കി എന്നാണ് വാർത്തകൾ വന്നത്. ഇതിനെ കുറിച്ച് കൂടുതൽ ഒന്നും പ്രതികരിക്കണ്ട എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, എന്നെ അറിയുന്ന സുഹൃത്തുക്കൾ സത്യം അറിയണം എന്നാണ് താൻ കരുതുന്നത്. താൻ കഴിഞ്ഞ ഒന്നര വർഷമായി മദ്യപാനം ഇല്ല.

ശരീരത്തെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അഞ്ച് മണിക്കൂറോളം ദിവസം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല എന്റെ നാട് ആണ് കണിച്ചുകുളങ്ങര. എന്റെ അച്ഛനെയും അമ്മയെയും കണ്ട് സുഹൃത്ത് താമസിക്കുന്ന ഒരു ഹോട്ടലിൽ നിന്നും തിരിക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തിനെയും കൂട്ടി ആലപ്പുഴയിൽ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അവിടെ എത്തിയത്. രണ്ട് വണ്ടിയിലായിരുന്നു യാത്ര. എന്റെ കാറിൽ മൂന്നുപേർ. പുറകിലെ കാറിലും മൂന്നുപേർ. ആ ഹോട്ടലി‍ൽ നിന്നും പുറത്തിറങ്ങിയപ്പോൾ ബാറിൽ നിന്നിറങ്ങിയ ഒരാൾ കുടിച്ച് ബോധമില്ലാതെ വണ്ടിക്ക് വിലങ്ങായി നിൽക്കുന്നു. ഹോണടിച്ചപ്പോൾ മാറാൻ പോലും കൂട്ടാക്കാതെ തിരിഞ്ഞുതന്നെ നിന്നു.

തുടർന്ന്, വാഹനത്തിന്റെ രജിസ്‌ട്രേഷൻ നോക്കിയ ശേഷം വെളിനാട്ടുകാരൻ ആണെന്ന് തോന്നിയപ്പോൾ വാഹനത്തിലേക്ക് അടിക്കുക ആയിരുന്നു. ഇത് കണ്ട വാഹനം ഓടിക്കുന്ന സുഹൃത്ത് മനോജ് ഇറങ്ങി ചെല്ലുക ആയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കവും ഉന്തും തള്ളും ഓകെ ഉണ്ടായി. പിന്നീട്, വലിയ വഴക്കിലേക്ക് മാറുക ആയിരുന്നു. വഴക്ക് വലുതായപ്പോൾ പിന്നിലെ വാഹനത്തിൽ ഉണ്ടായിരുന്ന അനിയനും കൂട്ടുകാരും എത്തുകയും, വഴക്ക് മൂർച്ഛിച്ച് പോലീസ് എത്തി. പോലീസ് ഞങ്ങളെ ജീപ്പിൽ കയറ്റുക ആയിരുന്നു.

എന്റെ അനിയനെ കൂട്ടുകാരെയും തല്ലുന്നത് കണ്ടിട്ടാണ് പൊലീസ് ജീപ്പിൽ മാന്യമായി കയറിയിരുന്ന ഞാൻ അവിടേയ്ക്ക് ചെല്ലുന്നത്. അനിയന്റെ ഉടുതുണി പറിച്ചായിരുന്നു അവർ ആക്രമിച്ചത്. കൂടെപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലുകൂടിയാൽ മാനംപോകുമെന്ന് പറഞ്ഞ് നോക്കി നിൽക്കാൻ ഞാൻ അത്ര ചീപ്പല്ല. എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടിവന്നത്. അവർ എന്നെ തിരിച്ചുതല്ലിയപ്പോൾ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തുനിന്നത്. പൊലീസുകാരെയും ഇവർ അസഭ്യം പറഞ്ഞു. ഭയങ്കര ബഹളമായിരുന്നു. അവസാനം പൊലീസുകാർ എല്ലാവരെയും പിടിച്ചുകൊണ്ടുപോയി.

കള്ളുകുടിച്ചിട്ടാണ് ഞാൻ പ്രശ്നമുണ്ടാക്കിയതെങ്കിൽ പൊലീസ് എന്റെ മെഡിക്കൽ എടുക്കില്ലേ, അത് പിന്നീട് വലിയ പ്രശ്നമാകില്ല. ഈ സംഭവം അവര്‍ ഉണ്ടാക്കിയതാണ്. എറണാകുളംകാരാണെന്നു കരുതിയാണ് ബഹളം തുടങ്ങുന്നത്. എന്നാൽ ‍ഞാൻ നടനാണെന്ന് മനസ്സിലാക്കിയിട്ടുപോലും അവർ വെറുതെ വിട്ടില്ല. ഞങ്ങളുടെ മനോബലവും ആത്മധൈര്യവും കൊണ്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ഞാൻ ഇറങ്ങി ചെന്നില്ലായിരുന്നെങ്കിൽ അനിയനെ അവർ കൊന്നേനെ.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago