കേട്ടാൽ അറക്കുന്ന തെറി പറഞ്ഞവന് മറുപടിയുമായി സുരഭി ലക്ഷ്മി; കയ്യടിച്ചു സോഷ്യൽ മീഡിയ..!!

186

നടിമാർക്ക് എതിരെയുള്ള സൈബർ ആക്രമണം ദിനം പ്രതി കൂടി വരുകയാണ്. എന്നാൽ കാലം മാറുന്നതിന് അനുസരിച്ചു ഇത്തരത്തിൽ ഉള്ള ആളുകൾ കൂടുന്നതിന് അനുസരിച്ചു അവർക്ക് എതിരെ ഉള്ള താരങ്ങളുടെ പ്രതികരണവും ശക്തമായി വരുക ആണ്. ഒന്നും കണ്ടില്ല എന്ന് നടിക്കുന്നവരുടെ കാലം മാറി.

കൃത്യമായ മറുപടി കൃത്യസമയത്ത് നൽകുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. നടി സുരഭി ലക്ഷ്മിയാണ് ഇപ്പോൾ തനിക്ക് എതിരെ മോശം പറഞ്ഞ യുവാവിന്റെ ഫോട്ടോ അടക്കം ഷെയർ ചെയ്തു എത്തിയിരിക്കുകയാണ് താരം.

സുരഭി ലക്ഷ്മിയുടെ സുഹൃത്ത് നിർമ്മിച്ച 3 ഡി മാസ്ക്കിന്റെ നിർമാണ വീഡിയോ പങ്കുവെച്ച താരത്തിന് ആണ് മോശം കമന്റ് കൊണ്ടുള്ള ആക്രമണം നേരിടേണ്ടി വന്നത്.

ഇരുണ്ട കോവിഡ് കാലമാണിത് … ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ.

അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക .
ഈ കോവിഡ് കാലത്തെങ്കിലും കൂറ യാകാതിരിക്കാൻ..

You might also like