മലയാള സിനിമയിലെ മികച്ച അഭിനയത്രിമാരിൽ ഒരാൾ ആണ് സുരഭി ലക്ഷ്മി. നാടകത്തിൽ നിന്നും സീരിയൽ ലോകത്തേക്ക് എത്തിയ താരം പിന്നീട് മലയാളം സിനിമയുടെ ഭാഗമായി മാറുക ആയിരുന്നു.
മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടിയ ആൾ കൂടി ആണ് സുരഭി ലക്ഷ്മി.
കോമഡി വേഷങ്ങളും അതിനൊപ്പം ക്യാരക്ടർ വേഷങ്ങളും ചെയ്യാൻ കെൽപ്പുള്ള താരമാണ് സുരഭി. ഇപ്പോൾ ബിഹൈൻഡ് വുഡ് എന്ന യൂട്യൂബ് ചാനലിൽ തനിക്ക് തോന്നിയ ഒരു പ്രണയത്തിന്റെ കുറിച്ച് തുറന്നു പറയുകയാണ് സുരഭി ലക്ഷ്മി.
തനിക്ക് മലയാളത്തിലെ നടൻ നരൈനോട് പ്രണയം ആയിരുന്നു എന്നും എന്നാൽ ഒരിക്കൽ പോലും അത് തുറന്നു പറയാൻ കഴിഞ്ഞിരുന്നില്ല എന്ന് സുരഭി പറയുന്നു.
പ്രണയം പറയാൻ കഴിഞ്ഞിയല്ല എങ്കിൽ കൂടിയും കുത്തിയിരുന്ന് ഐ ലവ് യു നരേൻ എന്ന് എഴുതുമായിരുന്നു സുരഭി പറയുന്നു. ബൈ ദി പീപ്പിൾ ഇറങ്ങിയ സമയം ആണ്, ചിത്രത്തിൽ നരേൻ പോലീസ് വേഷത്തിൽ ആണ്.
അന്ന് തനിക്ക് നരേനെ ഒന്നും ആരാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല. അന്ന് ഒരു ഡയറി മുഴുവൻ ഐ ലവ് യു നരേൻ ഐ ലവ് നരേൻ എന്ന് എഴുതുമായിരുന്നു.
എന്നാൽ അന്ന് സുനിൽ എന്നാണ് പേരാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഞാൻ നരേൻ എന്ന് ആയിരുന്നു എഴുതി ഇരുന്നത്. കാരണം എന്റെ വീടിന്റെ അടുത്ത് സുനിൽ എന്ന പേരിൽ ഒരു ചേട്ടൻ ഉണ്ടായിരുന്നു. ഇനി ആ ഡയറി കണ്ടു പിടിച്ചു ആ ചേട്ടനുമായി ഒരു ബന്ധം ഉണ്ടെന്നു കരുതണ്ട എന്ന് കരുതി ആണ് എങ്ങനെ എഴുതിയത്.
ഞാൻ പ്ലസ് വൺ പഠിക്കുമ്പോൾ ആയിരുന്നു അത്. ഈ അടുത്ത് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചപ്പോൾ ഇക്കാര്യം ഞാൻ തുറന്നു അദ്ദേഹത്തിനോട് പറഞ്ഞു എന്നും താൻ എഴുതിയ ഡയറി അദ്ദേഹത്തിന് അയച്ചു കൊടുത്തു എന്നും സുരഭി പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…