കൊല്ലത്ത് വിസ്മയ വിഷയത്തിൽ വികാരാധീനനായി പ്രതികരണം നടത്തി നടനും എംപിയുമായ സുരേഷ് ഗോപി. ഇത്തരത്തിൽ എല്ലാവരെയും വേദനിപ്പിക്കുന്ന തീരുമാനം എടുക്കന്നതിന് മുന്നേ ആ കുട്ടിക്ക് തന്നെ ഒന്ന് വിളിക്കാൻ പാടില്ലായിരുന്നോ എന്ന് സുരേഷ് ഗോപി.
താൻ ഈ വിവരം അറിഞ്ഞിരുന്നു എങ്കിൽ അവനെ കുത്തിന് പിടിച്ചു ഇറക്കി രണ്ടു പൊട്ടിച്ചിട്ട് ആ കുട്ടിയെ ഞാൻ കൊണ്ട് പോന്നേനെ. ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതെ ഇരിക്കാൻ ഓരോ പഞ്ചായത്തിലും സാംസ്‌കാരിക സംഘങ്ങൾ ഉണ്ടാക്കണം എന്ന് സുരേഷ് ഗോപി പറയുന്നു.
ശരിക്കും സ്ത്രീധനം വാങ്ങണം എന്നുള്ളത് അല്ല അതിനേക്കാൾ ആളുകൾക്ക് അത് കൊടുക്കണം എന്നുള്ള വാശിയാണ് കൂടുതൽ. നിശതമായ വിമർശനം നടത്തിയ സുരേഷ് ഗോപി. വിസ്മയയുടെ സഹോദരനെ വിളിച്ച സംഭവവും പറഞ്ഞു. ഈ സംഭവം അറിഞ്ഞു ഞാൻ വിജിത്തിനെ വിളിച്ചു.
അപ്പോൾ വിസ്മയയെ പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാൻ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുന്നേ എന്നോയൊന്ന് വിളിച്ചു ആ കുട്ടി പറഞ്ഞിരുന്നു എങ്കിൽ.
കാറെടുത്ത് വീട്ടിൽ പോയി അവന്റെ കുത്തിന് പിടിച്ചു അവനിട്ട് രണ്ടു പൊട്ടിച്ചു ഞാൻ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നത് ഞാൻ നോക്കിയേനെ. രോഷത്തോടെ സുരേഷ് ഗോപി പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…