രണ്ടു കുട്ടികൾ ജനിച്ചതോടെ ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ ചർച്ച വിഷയമായി മാറിക്കഴിഞ്ഞു നയൻതാര. വിവാഹം കഴിഞ്ഞു നാലാം മാസം ആയിരുന്നു വാടക ഗർഭ പാത്രം വഴി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും മാതാപിതാക്കൾ ആയി മാറിയത്.
ഇപ്പോൾ കുട്ടികൾ ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചതിന് ശേഷം വിവാദങ്ങളുടെ കൊടുമുടിയിൽ കയറി നിൽക്കുകയാണ് നയൻതാരയും സംവിധയകനും നിർമാതാവും നയൻതാരയുടെ ഭർത്താവുമായ വിഗ്നേഷ് ശിവൻ. ഇപ്പോൾ താര ദമ്പതികൾക്ക് എതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് തമിഴ് നാട് ആരോഗ്യ വകുപ്പ്.
നിലവിൽ സറോഗസി വഴിയുള്ള അതായത് വാടക ഗർഭ പാത്രം ഉപയോഗിച്ചുള്ള പ്രസവം നടത്തുന്നതിന് രാജ്യത്ത് ചില ചട്ടങ്ങൾ നില നിൽക്കുന്നുണ്ട്. ഇത് മറികടന്നു കൊണ്ടാണോ നയൻതാരയും വിഗ്നേഷ് ശിവനും കുട്ടികളെ നേടിയത് എന്നുള്ളതാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞു അഞ്ചു വർഷങ്ങൾക്ക് ശേഷം കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആണ് വാടക ഗർഭ പാത്രം വഴി ഗർഭ ധാരണം നടത്താവൂ എന്നാണ് ചട്ടങ്ങൾ പറയുന്നത്.
ഇരുപത്തിയൊന്ന് വയസ്സ് മുതൽ മുപ്പത്തിയാറു വയസ്സ് വരെ പ്രായമുള്ള വിവാഹിതയായ സ്ത്രീക്ക് ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ധനം ചെയ്യാൻ പാടുള്ളൂ. എന്നാൽ ഇത്തരത്തിൽ ഉള്ള നിരവധി ചട്ടങ്ങൾ നിലനിൽക്കെ ആയിരുന്നു നയൻതാരയും വിഗ്നേഷ് ശിവനും വിവാഹം കഴിഞ്ഞു നാലാം മാസം വാടക ഗർഭ പാത്രം വഴി കുട്ടികളെ നേടുന്നത്.
ഇക്കാര്യത്തിൽ നയന്താരയോടും വിഗ്നേഷ് ശിവനോടും തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടും എന്നും നിയമ ലംഘനം നടന്നിട്ടോ എന്ന് ആരോഗ്യമത്രി എം സുബ്രഹ്മണ്യൻ ചെന്നൈയിൽ മാധ്യമങ്ങളെ അറിയിച്ചത്. എന്തായാലും നയൻതാരയ്ക്ക് കുട്ടികൾ ജനിച്ചതോടെ സോഷ്യൽ മീഡിയ ആഘോഷം ആക്കി മാറ്റി എന്ന് തന്നെ വേണം പറയാൻ.
ഇന്നലെ ആയിരുന്നു വിഗ്നേഷ് ശിവൻ തന്റെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ട് വഴി കുട്ടികൾ ഉണ്ടായ വിവരം അറിയിച്ചത്. ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇരട്ട കുട്ടികൾ, ഞങ്ങളുടെ പൂർവികരുടെ എല്ലാം പ്രാർത്ഥനയും പൂർവികരുടെ അനുഗ്രഹങ്ങളും ഇരട്ട കുട്ടികളുടെ രൂപത്തിൽ വന്നിരിക്കുന്നു.
നിങ്ങളുടെയും പ്രാർത്ഥനകൾ വേണം. ഉയിർ ഉലകം എന്നാണ് വിഗ്നേഷ് ശിവൻ കുറിച്ചത്. ഏറെ നാളുകൾ നീണ്ടു നിന്ന പ്രണയത്തിന് ശേഷം ആയിരുന്നു ഈ കഴിഞ്ഞ ജൂണിൽ ഇരുവരും വിവാഹം കഴിക്കുന്നത്. നയൻതാര നായികയായി എത്തിയ നാനും റൗഡി തൻ എന്ന ചിത്രത്തിൽ സംവിധായകായി എത്തിയ വിഗ്നേഷ് ശിവനുമായി നയൻതാര അടുപ്പത്തിൽ ആകുക ആയിരുന്നു.
മഹാബലിപുരത്തിൽ വെച്ചായിരുന്നു ഷാരൂഖ് ഖാൻ അടക്കം വമ്പൻ താരങ്ങൾ എത്തിയ നയൻതാരയുടെ വിവാഹം നടക്കുന്നത്. നേരത്തെ വാടക ഗർഭ പാത്രത്തിൽ കൂടി നയൻതാരയും വിഘ്‌നേഷും കുട്ടികൾക്കായി ശ്രമിക്കുന്നു എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു എങ്കിൽ കൂടിയും ഇരുവരും ഇക്കാര്യത്തിൽ പ്രതികരണങ്ങൾ ഒന്നും നടത്തിയിരുന്നില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…