ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ പലരുടെയും ജീവിതം മാറ്റിമറിക്കും. അത്തരത്തിൽ ജീവിതത്തിൽ തളർച്ചയും അതിൽ നിന്നും മറ്റൊരു ഉയർച്ചയും ഉണ്ടായ ആളാണ് ഇടുക്കി സ്വദേശിനി ആയ സൂസന് തോമസ്.
ശരീരത്തിൽ പൊള്ളൽ ഏൽക്കുകയും ചികിത്സയിൽ ഉണ്ടായ പിഴവുകൾ മൂലം ഇരുപത് ശതമാനം പരിക്കുകൾ അമ്പത് ശതമാനമായി ഉയർന്നു പോയ ആൾ ആണ് സൂസൻ.
എന്നാൽ മുഖവും കൈകളും അടക്കം വികൃതമായ സൂസന് പിന്നീട് ഉള്ള ജീവിതം പോട്ടങ്ങളിൽ കൂടി ആയിരുന്നു. തന്റെ ഡോക്ടർക്ക് ഒപ്പം ചെയ്ത ഫോട്ടോഷൂട്ടിൽ കൂടി ആയിരുന്നു സൂസന് തോമസ് ആദ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
എന്നാൽ വിവാഹ കൺസെപ്റ്റിൽ ഉള്ള ആ ഫോട്ടോഷൂട്ടിൽ കൂടി സൂസന് വിവാഹിതയായി എന്ന തരത്തിൽ വാർത്തകൾ വന്നു. എന്നാൽ അത് വെറും ഫോട്ടോഷൂട്ട് മാത്രമായിരുന്നു.
തുടർന്ന് ഗായിക കൂടി ആയ സൂസന്റെ പാട്ടുകൾ കേട്ട് ഒരാൾക്ക് സൂസനോട് പ്രണയം തോന്നുന്നു. അത് തുറന്നു പറയുകയും വീട്ടിൽ വന്നു ആലോചന നടത്തുകയും ചെയ്യുന്നു. അതിൽ കൂടി കണ്ണൂർ ഇരട്ടി സ്വദേശി സന്ദീപ് സുസൻറെ ജീവിതത്തിലേക്ക് വരുന്നത്.
8 മാസം മുന്നേ ഉള്ള ആ പരിചയം ഇന്നലെ ഉള്ളിക്കൽ പള്ളിയിൽ വെച്ച് വിവാഹം ആയി മാറുക ആയിരുന്നു. സൂസന് താങ്ങായി അവളുടെ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും തണൽ ആയി ഇനി മുതൽ സന്ദീപ് സെബാസ്റ്റ്യൻ ഉണ്ടാവും.
അടുത്ത സുഹൃത്തുക്കൾ മാത്രമെ പങ്കെടുത്ത ചടങ്ങിൽ സൂസന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പങ്കെടുത്തില്ല. പ്രതിസന്ധികൾ തരണം ചെയ്താണ് വിവാഹാവും നടന്നിരിക്കുന്നത്.
കൂടാതെ ജീവിതത്തിൽ ഒരിക്കലും വിവാഹം എന്നുള്ള സ്വപ്നം തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്നും സൂസൻ വിവാഹ ശേഷം പറഞ്ഞത്. താൻ ആയിരുന്നു സുസനോട് ഇഷ്ടം പറഞ്ഞതെന്ന് സന്ദീപും പറഞ്ഞപ്പോൾ ഇരുവരും ജീവിതത്തിൽ പുതിയ യാത്ര തുടങ്ങുക ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…