Categories: Gossips

ലാലേട്ടൻ കുടിച്ചതിന്റെ ബാക്കി ജ്യൂസ് കുടിക്കുക എന്നുള്ളത് ഒരു ഭാഗ്യമാണ്; സ്വാസിക വിജയ്..!!

തമിഴ് സിനിമയിൽ കൂടി എത്തി മലയാളത്തിൽ ഇപ്പോൾ തിരക്കേറിയ നായികയായി മാറിയ താരമാണ് സ്വാസിക വിജയ്. അഭിനയത്തിനോടും ഡാൻസിനോടും അതിനൊപ്പം അവതാരകയായും എല്ലാം കറങ്ങി നടക്കുന്ന താരം മലയാളത്തിൽ സൂപ്പർ താരങ്ങളുടെ അടക്കം ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

കടുത്ത മോഹൻലാൽ ആരാധികയാണ് താൻ എന്ന് പലപ്പോഴും സ്വാസിക പറയാറുമുണ്ട്. തമിഴിൽ നിന്നും മലയാളത്തിലേക്ക് ചേക്കേറുമ്പോൾ താരത്തിന് കൂടുതലും അവസരം ആദ്യം ലഭിച്ചത് മിനി സ്‌ക്രീനിൽ നിന്നുമായിരുന്നു.

സീത എന്ന വേഷത്തിൽ ശ്രദ്ധ നേടിയ താരം പിന്നീട് മലയാള സിനിമയിലെ ആസ്ഥാന തേപ്പുകാരിയായി മാറി. എന്നാൽ അവിടെ നിന്നുമെല്ലാം വഴുതി മാറിയ താരം വാസന്തി എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു.

അഭിനയത്തിൽ നല്ല വേഷങ്ങൾ തേടിയുള്ള യാത്രകളിൽ അവതാരക ആയും താരത്തിനെ കാണാറുണ്ട്. ഇപ്പോൾ ഓൺലൈൻ മലയാളി യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആണ് താരം രസകരമായ വെളിപ്പെടുത്തൽ നടത്തിയത്.

“മമ്മൂക്കയുടെ കൂടെ അഭിനയിച്ച ചിത്രങ്ങളിൽ ഒന്നും തന്നെ അദ്ദേഹത്തിനൊപ്പം അത്രക്കും സ്ക്രീൻ സ്‌പേസ് ഒന്നും ലഭിച്ചിരുന്നില്ല. കൂടുതൽ സമയം അദ്ദേഹത്തിനൊപ്പം ചിലവഴിക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ നമ്മൾ മമ്മൂക്കയുടെ ഒരു സെറ്റിൽ ചെല്ലുമ്പോൾ തന്നെ നമുക്ക് അറിയാം മൊത്തത്തിൽ അവിടത്തെ അന്തരീക്ഷം മാറി ആണ് നിൽക്കുന്നത്. അദ്ദേഹം വരുന്നു എന്ന് അറിയുമ്പോൾ തന്നെ എല്ലാവരും എഴുന്നേൽക്കുന്നു, കുറെ ആളുകൾ മാറി നിൽക്കുന്നു.

സിനിമാറ്റിക്ക് എൻട്രി ആണ് അദ്ദേഹം ഇപ്പോഴും നടത്തുന്നത്. ഇനി ലാലേട്ടന്റെ കൂടെ ഞങ്ങൾ ഒന്നിച്ച് ഒരു 35 ദിവസം അല്ലെങ്കിൽ 40 ദിവസം ഇട്ടിമാണിയിൽ ആണ് ഒരു വീട്ടിൽ ഒന്നിച്ച് ഉണ്ടായിരുന്നു.

ഞങ്ങൾ കുറെ യുവ താരങ്ങളും ഒപ്പം സൂപ്പർ സ്റ്റാർ ലാലേട്ടനും. ഈ 35 ദിവസം അദ്ദേഹം ഓരോ സീനിനു വേണ്ടി പ്രീപെയർ ചെയ്യുന്നതും അല്ലെങ്കിൽ അദ്ദേഹം ഒരു സീൻ എടുത്തു തീർക്കാൻ കാണിക്കുന്ന ഇപ്പോൾ നമ്മൾ ഒക്കെ പലപ്പോഴും ഒരു മാണി ഒന്നര ഒക്കെ ആയി കഴിഞ്ഞാൽ നമ്മൾ പറയും ഭക്ഷണം കഴിക്കുക ബ്രെക്ക് എടുക്കുക ഒക്കെ ആണ്.

എന്നാൽ ലാലേട്ടൻ ഒരു സീൻ കമ്പ്ലീറ്റ് ചെയ്യുക എന്നുള്ളതിൽ ആണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഞാന് കൈലാസ സിജോയ് വര്ഗീസ് ഞങ്ങൾ എല്ലാവരും ഇങ്ങനെ നിരന്ന് നിൽക്കുമ്പോൾ ലാലേട്ടൻ മാങ്കോ ജ്യൂസ് അങ്ങനെ എന്തോ കുടിക്കുകയാണ്.

കുടിച്ചിട്ട് അദ്ദേഹം ഞങ്ങളെ കണ്ടപ്പോൾ ഇന്ന എന്ന് പറഞ്ഞു തന്നു. ലാലേട്ടൻ കുടിച്ച അതെ കപ്പിൽ നമ്മൾക്ക് ഒരു സിപ്പ് എടുക്കാൻ തന്നു. നമ്മളെ സംബന്ധിച്ച് അത് വലിയ കാര്യമല്ലേ. ലാലേട്ടൻ കുടിച്ച അതെ കപ്പിൽ കുടിക്കുക എന്നുള്ളത് സന്തോഷം ഉള്ള കാര്യമല്ലേ..” സ്വാസിക ചോദിക്കുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago