Categories: Gossips

വിവാഹം പോലെ പവിത്രമാണ് വിവാഹമോചനവും; നടി സ്വാസികയുടെ വാക്കുകൾ..!!

ഇപ്പോഴും നമ്മുടെ ചുറ്റും പല സ്ത്രീകളും ദുഷ്കരമായ വിവാഹ ജീവിതം നയിക്കുന്നവർ ഉണ്ട്. സമൂഹത്തെ പേടിച്ചാണ് അവർ കഷ്ടതകൾ നിറഞ്ഞ ജീവിതം നയിക്കുന്നത്.

അതുകൊണ്ടു തന്നെ വിവാഹം പോലെ തന്നെ പവിത്രമായ ഒന്നാണ് വിവാഹ മോചനവും എന്നാണ് നടിയും സംസ്ഥാന ചിലച്ചിത്ര അവാർഡ് ജേതാവുമായ സ്വാസിക പറയുന്നത്. വിവാഹം പോലെ വിവാഹ മോചനവും പവിത്രം ആണെന്നുള്ള ചിന്ത എല്ലാവർക്കും ഉണ്ടാവണം.

മലയാള സിനിമയിലെ തേപ്പുകാരിയായി കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് സ്വാസിക. സിനിമയിൽ തേപ്പുകാരിയായ കാമുകനെ ചതിച്ച സ്വാസിക ജീവിതത്തിലും അങ്ങനെ ആകുമോ എന്നുള്ള ചോദ്യവുമായി ആണ് ആരാധകർ എത്തുന്നത്.

ഭർതൃഗൃഹത്തിൽ പീ.ഡനം അനുഭവിക്കാനല്ല സ്ത്രീകളെ വിവാഹം ചെയ്ത് കൊടുക്കുന്നത്. സമൂഹം എന്ത് പറഞ്ഞാലും തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനമെടുക്കാൻ മാതാപിതാക്കൾ മക്കളെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ആ.ത്മഹ.ത്യയിൽ നിന്നും പിന്തിരിപ്പിക്കും.

ടോക്‌സിക് ബന്ധങ്ങളെ ആസ്പദമാക്കി ബിലഹരി സംവിധാനം ചെയ്ത തുടരും ഭയം എന്നീ മിനി സീരീസുകളിൽ നായികാ വേഷമാണ് സ്വാസിക അവതരിപ്പിക്കുന്നത്. മിനി സീരീസിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

നിരവധി ചിത്രങ്ങളും സ്വാസികയുടേത് വരാൻ ഇരിക്കുന്നത്. ഇതിനു ഇടയിൽ ആണ് താരം കഴിക്കാൻ പോകുന്ന വിവരം താരം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തമിഴിൽ തുടങ്ങി മലയാളം ടിവി സീരിയലുകളിൽ നായിക ആയി എവിടെ നിന്നും മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിയയാളാണ് സ്വാസിക.

അടുത്ത കാലത്തായി മലയാളത്തിന്റെ മസിലളിയനുമായി ചേർന്ന് ഗോസ്സിപ്പുകൾ കേട്ടിരുന്നു എങ്കിൽ കൂടിയും അതെല്ലാം സിനിമ നടിമാർക്കിടയിൽ സർവ്വ സാധാരണമായ വിഷയം എന്ന് പറഞ്ഞു താരം തന്നെ ചിരിച്ചു തള്ളിയിരുന്നു. സ്വാസികയുടെ വിവാഹത്തെ കുറിച്ച് നടി അനു ജോസഫ് ചോദിച്ച ചോദ്യത്തിന് കഴിഞ്ഞ 9 വർഷമായി പ്രണയത്തിലാണ് എന്നാണ് സ്വാസിക കൊടുത്ത ഉത്തരം.

നിമിഷ നേരം കൊണ്ട് അനു പങ്കുവെച്ച വീഡിയോ വൈറലാവുകയും ചെയ്തു ആരാധകർ കൂടുതൽ ചോദ്യങ്ങളുമായി മുന്നോട്ട് വരികയും ചെയ്തു. എന്നാൽ 9 വർഷമായി പ്രണയത്തിലാണ് എന്നല്ലാതെ മറ്റൊരു വിവരങ്ങളും സ്വാസിക പറഞ്ഞിരുന്നില്ല. വിവാഹം അടുത്ത് തന്നെ വരുന്നുണ്ട്.

മിക്കവാറും ഡിംസബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറിൽ വേണോ അതോ കുറേക്കൂടി വെയിറ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേയെന്നുമായിരുന്നു സ്വാസിക ചോദിച്ചത്.

വിവാഹത്തെക്കുറിച്ചുള്ള സ്വാസികയുടെ ഈ വെളിപ്പെടുത്തൽ നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടിയത്. എന്നാൽ 9 വർഷമായി പ്രണയത്തിലാണെന്ന് വെറുതെ തമാശ പറഞ്ഞതാണെന്നും വീട്ടുകാർ തീരുമാനിക്കുന്നത് ആളെയാകും കല്യണം കഴിക്കുന്നതെന്നും സ്വാസിക വ്യക്തമാക്കി. ‘എല്ലായ്‌പ്പോഴും പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. അങ്ങനെ ഒരു രസത്തിനായി പറഞ്ഞതാണ്.

പ്രണയത്തിലാണെന്ന് പറഞ്ഞാൽ അതാരാണ് ഇയാളാണോ തുടങ്ങിയ ചോദ്യങ്ങളുണ്ടാവും. കുറേക്കേട്ട് കഴിയുമ്പോൾ അത് ഞാനങ്ങ് സമ്മതിക്കും. തമാശയ്ക്ക് വേണ്ടി പറഞ്ഞതാണ്’ എന്നാണ് സ്വാസികയുടെ മറുപടി. മാട്രിമോണിയിലൂടെ ആലോചനകൾ മുന്നോട്ട് പോകുന്നുണ്ടെന്നും ഒന്ന് രണ്ട് ആലോചനകൾ സജീവമാണെന്നും സ്വാസിക പറഞ്ഞു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago