സിനിമ ലോകത്തിലും അതിനോടൊപ്പം തന്നെ ടെലിവിഷൻ രംഗത്തും സജീവമായി നിൽക്കുന്ന താരം ആണ് സ്വാസിക വിജയ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ദത്തുപുത്രി എന്ന സീരിയൽ വഴി ആയിരുന്നു സ്വാസിക എത്തുന്നത്. ഇന്ന് മലയാളത്തിൽ തിരക്കേറിയ അഭിനയത്രിമാരിൽ ഒരാൾ ആണ് സ്വാസിക വിജയ്.
സിനിമയിൽ അഭിനയിക്കുന്നതിനൊപ്പം തന്നെ സീരിയൽ രംഗത്തും അവതാരകയായും എല്ലാം തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് സ്വാസിക വിജയ്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സ്വാസിക മികച്ച അഭിനയത്രിക്കൊപ്പം തന്നെ നർത്തകിയും മോഡലും കൂടിയാണ്. 2009 മുതൽ 2012 വരെ നാല് തമിഴ് സിനിമകളിൽ അഭിനയിച്ച അയാൾ കൂടി ആണ് സ്വാസിക.
അവിടെ നിന്നും മലയാളത്തിൽ എത്തിയ സ്വാസിക സിനിമയിലെ തേപ്പുകാരിയായി ആണ് ആദ്യ കാലങ്ങളിൽ ശ്രദ്ധ നേടിയത്. ഇതിനോടകം പതിനഞ്ചിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സ്വാസിക മഹാനടൻ മോഹൻലാലിൻറെ ആരാധിക കൂടിയാണ്. എന്നാൽ സ്വാസിക എന്ന താരത്തിന്റെ കരിയറിൽ ബ്രെക്ക് നൽകിയത് സീത എന്ന പരമ്പര ആയിരുന്നു. മൂന്നു വർഷമായിരുന്നു താരം ഈ സീരിയലിലിന്റെ ഭാഗമായി നിന്നത്.
ആറാട്ട് എന്ന ചിത്രത്തിൽ വലിയ പ്രാധാന്യമുള്ള വേഷം ആയിരുന്നില്ല ലഭിച്ചത് എങ്കിൽ കൂടിയും സന്തുഷ്ട ആണ് എന്നാണ് സ്വാസിക പറയുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ചിത്രം ആയിരുന്നു ആറാട്ട്. ലോക്ക് ഡൌൺ കാലത്തിൽ ആയത് കൊണ്ട് വലിയ ആശ്വാസം ആയിരുന്നു ആ ചിത്രം.
അതുപോലെ ഒട്ടേറെ അതുല്യരായ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ ലഭിക്കുന്നത് ഭാഗ്യം ആയിരുന്നു എന്നും സ്വാസിക പറയുന്നു. ഇടവേളകളിൽ ലാലേട്ടൻ ഒക്കെ അടുത്ത് വന്നു സംസാരിക്കാൻ. അദ്ദേഹം പറയും ഈ മുഖം കണ്ടാൽ അറിയാം എപ്പോഴും കലക്കൊപ്പം ആയിരിക്കും ജീവിതം എന്ന്.
അദ്ദേഹം കാണുമ്പോൾ എല്ലാം കലയെ കുറിച്ചും നൃത്തത്തെ കുറിച്ചും എല്ലാം ആണ് സംസാരിക്കുന്നത്. നെടുമുടി ചേട്ടനൊപ്പം എല്ലാം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ആണ് കരുതുന്നത് എന്നും സ്വാസിക പറയുന്നു. നാടൻ വേഷങ്ങളിൽ നിന്നും മാറ്റം വരുത്തി വരാൻ ഇരിക്കുന്ന ചതുരം എന്ന ചിത്രത്തിൽ താൻ എത്തുന്നത് ഗ്ലാമർ വേഷത്തിൽ ആണെന്നും സ്വാസിക പറയുന്നു. ഷൂട്ടിംഗ് എല്ലാം പൂർത്തിയായി.
ഈ ചിത്രത്തിൽ വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ഗ്ലാമറസ് ആയി ആണ് ഞാൻ അഭിനയിക്കുന്നത്. പേടിയുണ്ട് ആളുകൾ എന്താണ് ചിന്തിക്കുന്നത് എന്നുകരുതി. എന്നാൽ ലീഡ് റോൾ ആയതുകൊണ്ടാണ് താൻ അത്തരത്തിൽ ഉള്ള ഒരു വേഷം ചെയ്യുന്നത്. ഞാൻ ചെയ്തില്ല എങ്കിൽ വേറെ ആരെങ്കിലും ആ വേഷം ചെയ്യും അതുകൊണ്ടാണ് താൻ തന്നെ ആ വേഷം ചെയ്യാൻ തീരുമാനിച്ചത്. സ്വാസിക പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…