Gossips

അവിഹിതങ്ങൾ ഉണ്ടെങ്കിലേ സീരിയൽ പ്രേക്ഷകർ കാണൂ; സ്വാസിക വിജയ്..!!

തമിഴിൽ തുടങ്ങി മലയാളം ടിവി സീരിയലുകളിൽ നായിക ആയി എവിടെ നിന്നും മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിയ ആൾ സ്വാസിക.

പൂജ എന്നായിരുന്നു യഥാർത്ഥ പേര് എങ്കിൽ കൂടിയും പിന്നീട് സിനിമയിലേക്ക് എത്തിയപ്പോൾ പേര് സ്വാസിക എന്ന് ആക്കുകയായിരുന്നു. 2009 ൽ തമിഴ് സിനിമയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് സ്വാസിക.

വാസന്തി എന്ന 2020 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കൂടി മികച്ച സഹ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് സ്വാസിക. മലയാളത്തിൽ 2012 ൽ പുറത്തിറങ്ങിയ സിനിമ കമ്പനി എന്ന ചിത്രത്തിൽ കൂടിയാണ് സ്വാസിക എത്തുന്നത്.

സിനിമയിൽ ആദ്യകാലങ്ങളിൽ ശോഭിക്കാൻ കഴിയാതെ പോയ സ്വാസിക പിന്നീട് ടെലിവിഷൻ രംഗത്ത് ശ്രദ്ധ കേന്ദ്രികരിക്കുകയായിരുന്നു. ചിന്താവിഷ്ടയായ സീത എന്ന ഏഷ്യാനെറ്റ് സീരിയൽ വഴി എത്തിയ സ്വാസിക ആ സീരിയൽ പിന്നീട് ഫ്ലവർസ് ഏറ്റെടുത്തതോടെയാണ് തലവര തെളിയുന്നത്.

വിവാഹം പോലെ പവിത്രമാണ് വിവാഹമോചനവും; നടി സ്വാസികയുടെ വാക്കുകൾ..!!

നീണ്ട ഒമ്പത് വർഷമായി പ്രണയത്തിലാണ്; വിവാഹം പക്ഷെ ഇങ്ങനെ ആയിരിക്കും; സ്വാസിക..!!

ഇപ്പോൾ സീരിയലിലും സിനിമയിലും ഒരുപോലെ അഭിനയിക്കുന്ന താരം റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് സീരിയലിനെതിരെ പ്രതികരണം നടത്തിയത്. ടെലിവിഷൻ അവാർഡ് പ്രഖ്യാപനം ഉണ്ടായപ്പോൾ സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരണം നടത്തി എന്നുള്ള വാദം ഉണ്ടായിരുന്നു.

ഇതിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ സ്വാസിക നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. നേരത്തെ മുതൽ ഇത്തരത്തിൽ ഉണ്ടെങ്കിൽ കൂടിയും ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ ആണെന്ന് സ്വാസിക പറയുന്നു. ഇത് റൈറ്റേർസ് ആണ് മാറ്റങ്ങൾ കൊണ്ടുവരേണ്ടത്.

അവർ കൂടുതൽ ശ്രദ്ധിച്ചു സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന രീതിയിൽ ആക്കാൻ കഴിയും. എന്നാൽ മൊത്തമായി അങ്ങനെ ചെയ്യാൻ കഴിയുകയുമില്ല. കാരണം കാണുന്ന പ്രേക്ഷകർ കുറച്ചു മസാല ഇഷ്ടപ്പെടുന്നവരാണ്. മസാല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുള്ളതിന് സ്വാസിക നൽകിയ മറുപടി അവിഹിതം എന്നായിരുന്നു.

അവിഹിതമാണ് പ്രധാനമായുള്ള മസാല. പ്രേക്ഷകർക്ക് വേണ്ടി ആണല്ലോ അവിഹിതങ്ങൾ ഉണ്ടാക്കുന്നത് എന്നുള്ള ചോദ്യത്തിന് അതെ എന്നുള്ള മറുപടിയാണ് താരം നൽകുന്നത്. മസാലകൾക്ക് അല്ലെങ്കിൽ അവിഹിതങ്ങൾക്ക് ഒരു വിഭാഗം പ്രേക്ഷകർ ഉള്ളതുപോലെ സ്ത്രീകളെ മോശമായി കാണിക്കുന്നത് ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ടോ എന്നുള്ളത് ചോദ്യത്തിന് ഉണ്ട്.

ഉണ്ടാവും , അതുകൊണ്ട് ആണല്ലോ സോഷ്യൽ മീഡിയയിൽ അങ്ങനെ വരുന്നത്. നമ്മൾ ഉദ്ദേശിക്കാത്ത കാര്യങ്ങളെ ആണ് സോഷ്യൽ മീഡിയ വഴി സ്ത്രീകളെ മോശമായി കാണിക്കുന്നത്.

തന്റെ ഏറ്റവും വലിയ മോഹം എന്നുള്ളത് തനിക്ക് ആരോഗ്യമുള്ള കാലം വരെയും അഭിനയത്തിൽ തുടരുക എന്നുള്ളതാണ് എന്ന് സ്വാസിക പറയുന്നു. എനിക്ക് അഭിനയിക്കാൻ പോയിട്ട് സിനിമയേക്കാൾ കൂടുതൽ പണം നൽകിയിട്ടുള്ളത് സീരിയലുകൾക്ക് ആണെന്ന് സ്വാസിക പറയുന്നുണ്ട്.

News Desk

Recent Posts

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 day ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

4 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

2 months ago