തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര ലോകത്ത് ചുവടുവെച്ച നടിയാണ് ശ്വേതാ മേനോൻ. അനശ്വരം എന്ന മമ്മൂട്ടി നായികയായി ആദ്യം അഭിനയിച്ചത്. എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വെൽക്കം റ്റു കോഡെക്കെനാൽ , നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
പക്ഷെ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെ സ്വീകരിച്ചില്ല. തുടർന്നാണ് നടി മോഡലിംഗ് രംഗത്ത ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യ രംഗത്ത് ഒരു താരമായി മാറി.
ഫാഷൻ ലോകത്തിന്റെ തലസ്‌ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി. എന്നാൽ ഇന്ത്യയിൽ തന്നെ തുടരാൻ ശ്വേതാ തീരുമാനിച്ചു. തുടർന്നാണ് കാമസൂത്രയുടെ പരസ്യത്തിൽ ശ്വേതാ മേനോൻ വേഷമിടുന്നത് . പരസ്യം ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ചു. എന്നാൽ ഇതിനു വിമർശകരും ഉണ്ടായിരുന്നു.
1997 ഇൽ ഇഷ്‌ക് എന്ന ചിത്രത്തിൽ അമീർഖാനോടൊപ്പം ശ്വേതാ നായികയായി അഭിനയിച്ചു. ആ ഇടയ്ക്കാണ് എഴുത്തുകാരനും സംവിധായകനുമായ ബോബി ബോൺസാലയുമായി ശ്വേതാ അടുക്കുന്നത്. സൗഹൃദത്തിൽ തുടങ്ങി അതൊരു പ്രണയമായി മാറി, ബോബിയുമായുള്ള വിവാഹത്തിന് ശ്വേതയുടെ അച്ഛന് താല്പര്യക്കുറവുണ്ടായിരുന്നു.
എന്നിരുന്നാലും ബോബിയെ വിവാഹം കഴിച്ച ശ്വേതാ കുടുംബ ജീവിതത്തിലേക്ക് കടന്നു. വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ തന്റെ അച്ഛന് പറഞ്ഞിരുന്നത് ശെരിയാണെന് ശ്വേതക്ക് ബോധ്യപ്പെട്ട് തുടങ്ങി. മൂന്നു വർഷത്തിന് ശേഷം വിവാഹ മോചനം നേടിയ ശ്വേതാ തുടർന്ന് 2011 ൽ ശ്രീവത്സൻ മേനോനെ വിവാഹം കഴിച്ചു.
ശ്വേതാ മേനോൻ അഭിനയം എന്നും വലിയ പാഷൻ ആയി കണ്ടിരുന്ന ആൾ ആയിരുന്നു. പലരും മടി കാണിക്കുന്ന വേഷങ്ങൾ ചെയ്യുന്നത് തന്നെ ആയിരുന്നു ശ്വേത മേനോൻ എന്ന താരത്തിനെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തയാക്കി മാറ്റിയത്. അതീവ സുന്ദരിയായി സോഷ്യൽ മീഡിയയിൽ അടക്കം പലപ്പോഴും പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ള ശ്വേതക്ക് സോഷ്യൽ മീഡിയയിൽ നിന്നും പലപ്പോഴും മോശം കമെന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ഇത്തരം കമെന്റുകൾ താൻ ഭർത്താവിനൊപ്പം ഇരുന്ന് വായിക്കാറുണ്ട് എന്നും അത് കണ്ടു ചിരിക്കാറുണ്ട് എന്നും പറയുകയാണ് ശ്വേത മേനോൻ. ചില ആണുങ്ങളുടെ വികാരങ്ങൾ കാണുമ്പോഴും അത് വായിക്കുമ്പോഴും തനിക്ക് യഥാർത്ഥത്തിൽ ചിരിയാണ് വരാറുള്ളത്.
അത്തരത്തിൽ ഉള്ള കമന്റ് എന്റെ ഭർത്താവ് കാണുമ്പോൾ അദ്ദേഹം പറയുന്നത് അയാൾ നിന്നെ കുറിച്ച് ചിന്തിക്കാരെങ്കിലും ഉണ്ടല്ലോ എന്നാണ്. ഹോട്ട് എന്നോ അല്ലെങ്കിൽ ഹോർണിയെന്നോ എഴുതിയാൽ ആ സെക്കന്റിൽ അവർ നിന്നെ കുറിച്ച് അല്ലെ ചിന്തിക്കുന്നത് എന്ന് ശ്രീ പറയുന്നത്. അതാണ് തനിക്ക് ശ്രീ തരുന്ന കോൺഫിഡൻസ്.
നമുക്ക് അത്തരം കമന്റ് വരുമ്പോൾ അത് പുശ്ചത്തോടെ പറയാം. എന്നാൽ നമ്മൾ എന്തിനാണ് ഈ ഫീൽഡിൽ വന്നത്. ആളുകൾ നമ്മളെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും ഒക്കെ അല്ലെ.. അവരുടെ ശ്രദ്ധ നമ്മളിൽ എത്തേണ്ടെ.. ഇതൊരു പബ്ലിക്ക് ഫീൽഡാണ്.
പബ്ലിക്ക് അപ്പോൾ അവരുടെ രീതിയിൽ ആയിരിക്കും നമ്മളെ സ്നേഹിക്കുക. ആ ബോധത്തോടെ കൂടിയാണ് ഞാൻ ഈ ഫീൽഡിൽ നിൽക്കുന്നത്. അപ്പോൾ ഹോട്ട് എന്നോ ഹോർണിയെന്നോ കേൾക്കുമ്പോൾ ഞാൻ അത് ആസ്വദിക്കുന്നുണ്ട് എന്നും അത് ഞാനൊരു മുത്തശ്ശി ആയിട്ടാണ് എങ്കിൽ കൂടിയും എന്നും ശ്വേത പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…