Categories: Gossips

ഞാൻ ഒരു പെണ്ണായിരുന്നുവെങ്കിൽ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നു; ടി പത്മനാഭൻ..!!

താൻ ഒരു പെണ്ണായി ജനിച്ചിരുന്നു എങ്കിൽ തീർച്ചയായും മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നു എന്ന് കഥാകൃത്ത് ടി പത്മനാഭൻ. മാധ്യമം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ടി പത്മനാഭൻ രസകരമായ വെളിപ്പെടുത്തൽ നടത്തിയത്.

ഇത് ഒരിക്കലും അദ്ദേഹത്തിന്റെ സൗന്ദര്യം മാത്രം കണ്ടിട്ട് അല്ലെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ പുരുഷ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പറയുന്നത് അല്ല. താൻ കണ്ടിട്ടുള്ളതിൽ വെച്ച് അതി മഹത്തായ സന്ദേശങ്ങൾ നൽകുന്ന സിനിമകൾ ആണ് മമ്മൂട്ടി ചെയ്തിട്ടുള്ളത്.

സുരേഷ് ഗോപി , ഇന്നസെന്റ് , സത്യൻ അന്തിക്കാട് അടക്കമുള്ള ആളുകളോട് തനിക്ക് വ്യക്തിപരമായ ബന്ധം ഉണ്ടെന്നും അദ്ദേഹം പറയുന്നു. ടി പത്മനാഭന്റെ വാക്കുകൾ ഇങ്ങനെ…

‘മമ്മൂട്ടിയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഞാനൊരു പെണ്ണായി ജനിച്ചിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ സമ്മതമൊന്നും ചോദിക്കാതെ ഞാൻ അദ്ദേഹത്തെ പ്രേമിക്കുമായിരുന്നു. അത് ആ പുരുഷ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പറയുന്നതല്ല.

മറിച്ച് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് അതി മഹത്തായ സന്ദേശങ്ങൾ നൽകുന്ന സിനിമകൾ തന്നെയാണ് അതിന് കാരണം. അതൊക്കെ കണ്ടുകണ്ട് അങ്ങേയറ്റം സ്‌നേഹിച്ചിട്ടാണ്. എത്രയോ കൊല്ലമായി കാണാൻ തുടങ്ങിയിട്ട്. മമ്മൂട്ടി ഉടനീളം അഭിനയിച്ച ആദ്യ സിനിമ മേളയാണെന്നാണ് എന്റെ അറിവ്. അന്ന് മുതൽ തന്നെ എന്റെ ഇഷ്ട നടനാണ് അദ്ദേഹം.

രാപ്പകൽ എന്ന സിനിമ എത്ര തവണ കണ്ടു എന്ന് ഓർക്കാൻ പോലും കഴിയുന്നില്ല. അത്രയേറെ തവണ കണ്ടിട്ടുണ്ട്. ഈ സിനിമയുടെ കഥയും സംവിധാനവുമെല്ലാം കമലാണെങ്കിലും കമൽ സങ്കല്പിച്ചതിലും അപ്പുറത്ത് ഈ സിനിമ വളരാൻ കാരണം മമ്മൂട്ടിയാണ്.

പിന്നെ മറ്റൊന്ന് ഓര്‍മ്മ വരുന്നത് ജയരാജിന്റെ ലൗഡ് സ്പീക്കറാണ്. മികച്ച സിനിമയാണത് ഈ രണ്ടു സിനിമകളും എല്ലാവരും അവശ്യം കണ്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം അതിമഹത്തായ സന്ദേശം മനുഷ്യന് നൽകുന്ന സിനിമകളാണ് ഇവ. അങ്ങനെ എത്രയെത്രയോ സിനിമകളുണ്ട്. രാക്കുയിലിൻ രാഗസദസിൽ ഏറെ പ്രശസ്തമായ ഒരു സിനിമയാണ്.

പിന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ. മമ്മൂട്ടിയുടെ കാമുകിയായിട്ട് സുഹാസിനി അഭിനയിച്ച സിനിമ. അന്ന് സുഹാസിനി ഒരു ഫ്രോക്കിട്ടു നടന്ന പെണ്കുട്ടി ആയിരുന്നു. അതിലാണ് നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ… എന്നു തുടങ്ങുന്ന പ്രശസ്തമായ പാട്ട്. അങ്ങനെ എണ്ണിയാൽ തീരാത്തത്ര സിനിമകള്‍. അതില്‍ പലതും എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമകൾ തന്നെയാണ്. അദ്ദേഹം പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago