Categories: Gossips

സാബു കുടിച്ചിട്ട് രാത്രി വിളിച്ചു; വളരെ മോശമായി സംസാരിച്ചു; രഞ്ജു രെഞ്ജിമാർ പറയുന്നു..!!

ലോക വ്യാപകമായി വളരെ പ്രശസ്തി ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിൽ അടക്കം ഈ ഷോ നടക്കാറും ഉണ്ട്. അത്തരത്തിൽ മലയാളത്തിൽ നടന്ന ആദ്യ സീസണിൽ കൂടി വിജയി ആയി ജനശ്രദ്ധയും വലിയ ഫാൻ ബേസും ഉണ്ടാക്കിയ ആൾ ആണ് സാബു മോൻ.

എന്നാൽ അതിനു മുന്നേ തന്നെ ടെലിവിഷൻ അവതാരകൻ എന്ന നിലയിൽ തിളങ്ങി നിന്ന ആള് കൂടിയാണ് സാബു. 2018 ൽ മലയാളത്തിൽ ആദ്യ ബിഗ് ബോസ് സീസൺ നടന്നത്. അതിൽ കൂടി ജനശ്രദ്ധ നേടിയ ആൾ ആണ് സാബു മോൻ , പേർളി മാണി , രഞ്ജിനി ഹരിദാസ് , ശ്രീനിഷ് , ഷിയാസ് കരീം , ബഷീർ ബഷി എന്നിവർ.

ബിഗ് ബോസ്സിൽ എത്തുന്നതിന് മുന്നേ ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ള സാബുമോന്റെ ഇമേജ് മാറിയത് ബിഗ് ബോസ്സിൽ എത്തിയതോടെ ആയിരുന്നു. വെറും അവതാരകൻ മാത്രമായിരുന്നു സാബുവിനെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു ബിഗ് ബോസ് വിജയി ആയതിനു ശേഷം.

ഇപ്പോഴിതാ ട്രാൻസ് ജെന്റർ വുമണും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രെഞ്ജിമാർ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് സാബുവിനെതിരെ നടത്തി ഇരിക്കുന്നത്. ക്ലബ് ഹൗസിൽ നടന്ന ഒരു ചർച്ചക്ക് ഇടയിൽ ആണ് രഞ്ജു സാബുവിനെതിരെ രംഗത്ത് വന്നത്. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നയാൾ ആണ് സാബു മോൻ.

ട്രാൻ കമ്മ്യൂണിറ്റിക്ക് എതിരെ നിരവധി പരാമർശങ്ങൾ സാബുമോൻ നടത്തിയിട്ടുണ്ട്. അതുപോലെ തന്നെ നേരിട്ട് വിളിച്ചു മോശമായി സംസാരിച്ചിട്ടുണ്ട്. രഞ്ജു പറയുന്നത് ഇങ്ങനെ…

സാബുവും ഞാനും സിനിമാ മേഖലയിൽ വർക്ക് ചെയ്യുന്ന കാലം മുതലെ അറിയാം. ഞൻ ഈ ലോകത്ത് ആരെയെങ്കിലും ആത്മാർഥമായി ഇത്രയധികം വെറുക്കിന്നുണ്ടെങ്കിൽ അത് സാബുവിനെയാണ്. അത്രത്തോളം ഫോബിക്കായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇരട്ട വ്യക്തിത്വമാണ് സാബുവിന്. ഞങ്ങളുടെ കൂട്ടത്തിൽ തന്നെ സാബുവിനെ മനസ്സിലാക്കാത്ത നിരവധി പേർ അയാളുടെ കൂടെയുണ്ട്.

എന്താണ് ട്രാൻസ് ജെൻഡർ വ്യക്തികൾ എന്ന് മനസ്സിലാക്കാൻ കഴിയാത്ത ആളാണ് സാബു. പല വേദികളിലും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള അപമാനങ്ങൾ സഹിക്കാൻ വയ്യാത്തതായിരുന്നു. അന്നത്തെ കാലത്തെ നമുക്കൊന്നും തിരിച്ച് പറയാൻ പറ്റാത്ത കാലഘട്ടമായിരുന്നു.

ആ ഒരു സാഹചര്യമൊക്കെ താരണം ചെയ്തു വന്നതാണെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. സാബുവിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും ഇവർ വെളിപ്പെടുത്തുന്നുണ്ട് ബിഗ് ബോസ് സീസൺ ഒന്ന് നടക്കുന്ന സമയത്ത് പേളിയെ പിന്തുണച്ച് കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിജയി ആയി നാട്ടിൽ വന്നതിന് ശേഷം ഒരു ദിവസം രാത്രി തന്നെ വിളിച്ചിരുന്നു. കുടിച്ചിട്ടായിരുന്നു ഫോൺ വിളിച്ചത്.

വളരെ മോശമായിട്ടായിരുന്നു സംസാരിച്ചത്. ഇയാൾ അന്ന് പറഞ്ഞത് റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അന്നും ഇതേ പോലെയായിരുന്നു സംസാരിച്ചത്. ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവൻ എന്ന പദങ്ങളൊക്കെ ഉപയോഗിച്ച് കൊണ്ടായിരുന്നു അന്നും സംസരിച്ചത്.

ഇത്തരത്തിലുള്ള ആളുകൾക്ക് അധികം പബ്ലിസിറ്റി കൊടുക്കരുതെന്നും രഞ്ജു രഞ്ജിമാർ പറയുന്നുണ്ട്. അതൊരു തെറ്റായ നിഗമനമാണ്. ഇത്തരത്തിലുളള തെറ്റ് ചൂണ്ടി കാണിച്ചിട്ടുള്ളത് കൊണ്ട് മാത്രമാണ് ഇന്ന് ഈ വേദിയിൽ ഞാൻ അടങ്ങുന്ന ട്രാൻസ് കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് ഇന്ന് തിരിച്ച് സംസാരിക്കാനുളള ഇടം കിട്ടിയത്. ഇല്ലാത്ത പക്ഷം മറപ്പുരയിൽ ഒളിച്ചിരിക്കേണ്ട ആളുകൾ ആകുമായിരുന്നു.

കാലം മാറിയെങ്കിലും ഇന്നും പലർക്കും ട്രാൻസ് കമ്മ്യൂണിറ്റിയെ കുറിച്ച് വ്യക്തമായി അറിയില്ല. അവരെല്ലാം തങ്ങളെ വീക്ഷിക്കുന്നത് ഇവനെപ്പോലെയുള്ളവരുടെ വാക്കുകളിലൂടെയാണ്. അതിനൊക്കെ മറുപടിയും തിരുത്തും വേണമെങ്കിൽ ശീതൾ ചെയ്തത് പോലെ പബ്ലിക്കായി കൊണ്ട് വന്ന് ഇവന്റെയൊക്കെ മുഖംമൂടി വലിച്ച് കീറുക തന്നെ വേണമെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago