മിനി സ്‌ക്രീനിൽ ശ്രദ്ധ നേടുന്ന ഹാസ്യ പരമ്പരകളിൽ മുന്നിൽ നിൽക്കുന്നത് ആണ് മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും പിന്നെ ഫ്ലോവേഴിസ് ചാനലിലെ ഉപ്പും മുളകും. ഇതിൽ തട്ടീം മുട്ടീം ഹാസ്യ പരമ്പരയിൽ കൂടി പ്രേക്ഷക മനം കവർന്നവർ ആണ് സീരിയലിൽ സഹോദരങ്ങൾ ആയി അഭിനയിക്കുന്ന മീനാക്ഷിയും കണ്ണനും.
സീരിയലിൽ സഹോദരങ്ങൾ ആയി അഭിനയിക്കുന്ന ഇരുവരും യഥാർത്ഥ ജീവിതത്തിലും സഹോദരങ്ങൾ തന്നെ ആണ്. എട്ട് വർഷങ്ങൾക്ക് മുന്നേ തുടങ്ങിയ സീരിയലിൽ കൂടി ആണ് ഇവരുടെ ബാല്യവും കടന്ന് യവ്വനത്തിൽ എത്തി നിൽക്കുന്നത്. സീരിയലിൽ മീനാക്ഷിയുടെ വിവാഹവും മറ്റും പ്രേക്ഷകർ ആഘോഷം ആക്കിയിരിക്കുന്നു .
എന്നാൽ പഠനം തുടരുന്നതിന് വേണ്ടി സീരിയൽ അവസാനിപ്പിച്ചിരിക്കുകയാണ് മീനാക്ഷി ഇപ്പോൾ. അച്ഛനും അമ്മക്കും ഒപ്പം ഒരു റിയാലിറ്റി ഷോയിൽ കൂടിയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് മീനാക്ഷിയും കാണാനും എത്തുന്നത്. തുടർന്നാണ് തട്ടീം മുട്ടീം സീരിയലിൽ അഭിനയിക്കാൻ ഉള്ള അവസരം ഇവർക്ക് ലഭിക്കുന്നത്. പ്രായം കുറഞ്ഞ പ്രേക്ഷകരെയും സീരിയലിലേക്ക് ആകർഷിക്കൻ ഇവർക്ക് ആയി.
എട്ടു വര്ഷം മീനാക്ഷി ആയി തകർത്ത് അഭിനയിച്ച ഭാഗ്യലക്ഷ്മിക്ക് പഠനം തുടരാൻ വേണ്ടിയാണ് അഭിനയം നിർത്തേണ്ടി വന്നത്. എന്നാൽ ഇപ്പോഴും മീനാക്ഷിയോടുള്ള പ്രേക്ഷക ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചട്ടും ഇല്ല. ഇപ്പോൾ വൈറൽ ആകുന്നത് കണ്ണൻ ആയി എത്തുന്ന സിദ്ധാർത്ഥിന്റെ ഇൻസ്റ്റയിലെ പോസ്റ്റ് ആണ്. ക്യൂ ആൻഡ് എ സെക്ഷനിലെ ചോദ്യങ്ങളും ഉത്തരങ്ങളും ആണ് വൈറൽ ആകുന്നത്. മീനാക്ഷിക്ക് സുഖം ആണോ ഞങ്ങൾ ഒത്തിരി മിസ് ചെയ്യുന്നു എന്നുള്ളതിനാണ് ഞങ്ങൾ ഒത്തിരി മിസ് ചെയ്യുന്നതായി കണ്ണൻ പറയുന്നത്.
എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല എന്നുള്ള ചോദ്യത്തിന് ചെയ്തു തുടങ്ങണം എന്നുള്ള മറുപടിയും താരം നൽകുന്നുണ്ട്. ഉപ്പും മുളകും കാണാറുണ്ട് നിങ്ങൾ പൊളിയാണ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. വളരെ നന്നായി ഇനിയും കാണണം വല്ലപ്പോഴും തട്ടീം മുട്ടീം കൂടി കാണണം എന്നും അവർക്കും ജീവിക്കണ്ടേ എന്നായിരുന്നു സിന്ദുവിന്റെ മറുപടി.
ആര്യേട്ടനെ കുറിച്ച് എന്തെങ്കിലും പറയണം എന്ന് പറഞ്ഞപ്പോൾ വെറും ചെറ്റ പരമ നാറി എന്ന് പറഞ്ഞതിന് ഒപ്പം തന്നെ വളരെ നല്ല ആർട്ടിസ്റ് ആണ് എന്നും ഒറ്റ ടേക്കിൽ ഷോട്ട് ഒകെ ആക്കുന്ന ഭാവി നായകൻ ആണെന്നും താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…