മലയാളത്തിന്റെ പ്രിയ നടിക്ക് ഉണ്ടായ ഭീഷണി കേസിൽ തനിക്കും പങ്കുണ്ട് എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങളും അതോടൊപ്പം സൈബർ അറ്റാക്കും നടക്കുന്നതായി പ്രമുഖ നടൻ ടിനി ടോം രംഗത്ത്. ഷംനയും ആ ബന്ധപ്പെട്ട സംഭവത്തിൽ പോലീസ് തന്നെ വിളിച്ചട്ടില്ല മൊഴി എടുത്തിട്ടില്ല. പിന്നെ എന്തിനാണ് എനിക്ക് എതിരെ പ്രചാരണം നടത്തുന്നത്. ഷംനയോ മറ്റുള്ളവരോ പറയാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനാണ് ഊഹിച്ചു പറയുന്നത് എന്ന് ടിനി ടോം ചോദിക്കുന്നു.
ഇതിൽ തനിക്ക് ഏറെ വിഷമം തോന്നാൻ കാരണം തന്റേത് ഒരു ചെറിയ കുടുംബം ആണ്. എന്റെ അമ്മ വല്ലാതെ വിഷമിക്കുന്നു. ഇല്ലാത്ത വാർത്ത കേട്ട്. നിങ്ങൾക്ക് ഡിജിപിയെ വിളിച്ചു ചോദിക്കാം.. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചു ചോദിക്കാം. പ്രതികൾ ആയവരോടോ അല്ലെങ്കിൽ ഷംനയോടോ ചോദിക്കാം. അല്ലാതെ അന്തരീക്ഷത്തിൽ നിന്നും വാർത്ത ഉണ്ടാക്കരുത്. ചെയ്യാത്ത കാര്യങ്ങൾ ചെയ്താൽ ദൈവം കേൾക്കും. ദൈവം വലിയവൻ ആണ്. മുമ്പ് എന്ന ഭീഷണിപ്പെടുത്തിയ ആൾ അസ്ഥി ഉരുകുന്ന രോഗം ബാധിച്ചാണ് മരിച്ചത്. ഒരു സൂപ്പർ സ്റ്റാറിന്റെ മകനോ ബന്ധുവോ അല്ല ഞാനെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയതെന്നും ടിനി ടോം പറഞ്ഞു.
‘ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം വന്നത് കെഎസ്ആർടിസി യാത്ര പതിവായതിനാലായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത് ടിനി ടോം പറഞ്ഞു. തനിക്ക് സിനിമയിൽ ഗോഡ്ഫാദറില്ല. സ്വയം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…