Categories: Gossips

ഉണ്ണി മുകുന്ദന്റെ പ്രണയിനി അഞ്ജു കുര്യനോ; കാമുകിയെ കുറിച്ച് ഉണ്ണി പറഞ്ഞത് ഇങ്ങനെ..!!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. മലയാളികളുടെ മനസ്സിൽ മികച്ച സ്ഥാനം നേടിയ താരം കൂടിയാണ് ഉണ്ണിമുകുന്ദൻ. വില്ലനായും സഹനടനായും നായകനായും ഒക്കെ തന്റെ കഴിവ് തെളിയിച്ച താരമാണ്.

നായകനായി ആയി മാത്രമേ താൻ അഭിനയിക്കു എന്ന് യാതൊരു നിർബന്ധവുമില്ലാത്ത ഒരു നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ. മികച്ച ഒരുപിടി കഥാപാത്രങ്ങൾ ചെയ്ത താരം കൂടിയാണ് ഉണ്ണി. തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നു മലയാളത്തിന്റെ സ്വന്തം മസിലളിയൻ ഉണ്ണി മുകുന്ദൻ.

34 വയസ്സ് തികഞ്ഞ താരം ഇന്നും വിവാഹം കഴിച്ചിട്ടില്ല എങ്കിൽ കൂടിയും ഇന്നും ആരാധികമാരുടെ ഹരമാണ്. വൈശാഖ് സംവിധാനം ചെയ്ത മല്ലു സിങ് എന്ന ചിത്രത്തിൽ കൂടി ആണ് ഉണ്ണി മുകുന്ദൻ എന്ന താരം അഭിനയ ലോകത്തിൽ തന്റേതായ മേൽവിലാസം ഉണ്ടാക്കുന്നത്.

തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത ഉണ്ണി മുകുന്ദൻ , സഹ താരമായും വില്ലൻ ആയും എല്ലാം തിളക്കമാർന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാലങ്ങളുടെ പരിശ്രമം കൊണ്ട് മലയാളത്തിലെ മിന്നും താരമായി മല്ലു സിങ് മാറിക്കഴിഞ്ഞു. ഇപ്പോൾ തന്റെ വിവാഹ മോഹങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഉണ്ണി മുകുന്ദൻ.

ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ് വിവാഹം. അത് സമയം ആകുമ്പോൾ സംഭവിക്കും. അത് നോക്കേണ്ട ഒന്നല്ല എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. തനിക്കായി അമ്മ വിവാഹ ആലോചനകൾ നടത്തുന്നുണ്ട്.

അതെ സമയം വിവാഹം കഴിക്കുന്നത് ഒരു നടിയെ ആയിരിക്കുമോ എന്നുള്ള ചോദ്യത്തിനും കൃത്യമായ മറുപടി നൽകുന്നുണ്ട് ഉണ്ണി മുകുന്ദൻ. എനിക്ക് അത്തരത്തിൽ ഉള്ള ഒരു ആഗ്രഹം ഉണ്ട്. എന്നാൽ അത് നടക്കുമോ എന്ന് അറിയില്ല. എന്റെ വിവാഹത്തിനായി അമ്മ കാത്തിരിപ്പിലാണ്.

നാളെ ആണ് കല്യാണം എന്ന് പറഞ്ഞാൽ ഇന്ന് ഉച്ചക്ക് തന്നെ അമ്മ എല്ലാം ഒരുക്കി വെക്കും. എന്നും ഉണ്ണി പറയുന്നു. ഇപ്പോൾ ഉണ്ണി മുകുന്ദനും ഉണ്ണി യുടെ പുതിയ ചിത്രം മേപ്പടിയാനിലെ നായിക അഞ്ചു കുര്യനും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾക്ക് താരം തന്നെ മറുപടി നൽകുകയാണ്.

താങ്കളും അഞ്ജുവുമായി പ്രണയത്തിൽ ആണോ എന്ന് ആയിരുന്നു ഉണ്ണിയോട് ചോദ്യം ഉണ്ടായാത്. അല്ല എന്ന് ആയിരുന്നു ഉണ്ണി നൽകിയ മറുപടി. എന്നാൽ ആരാണ് പ്രണയിനി എന്നും പേര് എന്താണ് എന്നും ഉണ്ണിയോട് ചോദിക്കുന്നത്.

എന്നാൽ പേര് പറയാൻ കഴിയില്ല എന്ന് ആയിരുന്നു ഉണ്ണി പറഞ്ഞത്. എല്ലാവര്ക്കും ഇപ്പോഴും എന്തിനോട് എങ്കിലും ഒക്കെ പ്രണയം ഉണ്ടാവും എന്നും തനിക്കും അങ്ങനെ ആണെന്നും ഉണ്ണി പറയുന്നു.

News Desk

Recent Posts

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 days ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

4 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

2 months ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

2 months ago