തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നു മലയാളത്തിന്റെ സ്വന്തം മസിലളിയൻ ഉണ്ണി മുകുന്ദൻ. 34 വയസ്സ് തികഞ്ഞ താരം ഇന്നും വിവാഹം കഴിച്ചിട്ടില്ല എങ്കിൽ കൂടിയും ഇന്നും ആരാധികമാരുടെ ഹരമാണ്.
വൈശാഖ് സംവിധാനം ചെയ്ത മല്ലു സിങ് എന്ന ചിത്രത്തിൽ കൂടി ആണ് ഉണ്ണി മുകുന്ദൻ എന്ന താരം അഭിനയ ലോകത്തിൽ തന്റേതായ മേൽവിലാസം ഉണ്ടാക്കുന്നത്.
തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത ഉണ്ണി മുകുന്ദൻ , സഹ താരമായും വില്ലൻ ആയും എല്ലാം തിളക്കമാർന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
കാലങ്ങളുടെ പരിശ്രമം കൊണ്ട് മലയാളത്തിലെ മിന്നും താരമായി മല്ലു സിങ് മാറിക്കഴിഞ്ഞു. ഇപ്പോൾ തന്റെ വിവാഹ മോഹങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഉണ്ണി മുകുന്ദൻ. ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ് വിവാഹം. അത് സമയം ആകുമ്പോൾ സംഭവിക്കും.
അത് നോക്കേണ്ട ഒന്നല്ല എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. തനിക്കായി അമ്മ വിവാഹ ആലോചനകൾ നടത്തുന്നുണ്ട്. അതെ സമയം വിവാഹം കഴിക്കുന്നത് ഒരു നടിയെ ആയിരിക്കുമോ എന്നുള്ള ചോദ്യത്തിനും കൃത്യമായ മറുപടി നൽകുന്നുണ്ട് ഉണ്ണി മുകുന്ദൻ.
എനിക്ക് അത്തരത്തിൽ ഉള്ള ഒരു ആഗ്രഹം ഉണ്ട്. എന്നാൽ അത് നടക്കുമോ എന്ന് അറിയില്ല. എന്റെ വിവാഹത്തിനായി അമ്മ കാത്തിരിപ്പിലാണ്. നാളെ ആണ് കല്യാണം എന്ന് പറഞ്ഞാൽ ഇന്ന് ഉച്ചക്ക് തന്നെ അമ്മ എല്ലാം ഒരുക്കി വെക്കും.
മലയാള സിനിമയിൽ ശരീര സൗന്ദര്യത്തിനായി ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ സഹിക്കുകയും അതിനായി ഉള്ള ശ്രമങ്ങൾ എന്നും ഇപ്പോഴും നടത്തുന്ന ആൾ ആണ് ഉണ്ണി മുകുന്ദൻ.
നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ കൂടി ആണ് ഉണ്ണി മുകുന്ദൻ അഭിനയ ലോകത്തിൽ എത്തുന്നത്. നേരത്തെ അനുഷ്ക ഷെട്ടിയോട് ക്രഷ് തോന്നിയിട്ടുണ്ട് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിട്ടുണ്ട്. ഇന്ന് മലയാളത്തിൽ നായക നടൻ എന്നതിന് ഒപ്പം മികച്ച ഗായകനും ഇപ്പോൾ നിർമാതാവും ആണ് ഉണ്ണി മുകുന്ദൻ.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…