സർവ്വതും നശിച്ചു; വീട്ടിലെ ദയനീയ കാഴ്ച പങ്കുവെച്ചു ഉണ്ണി മുകുന്ദൻ; അതിനു സ്വാസികയുടെ കമന്റ് കണ്ടോ; എല്ലാം മനസിലാവുന്നുണ്ടെന്ന് ആരാധകർ..!!

മലയാളത്തിലെ പ്രിയതാരങ്ങൾ ആണ് ഉണ്ണി മുകുന്ദനും സ്വാസികയും. ലോക്ക് ഡൌൺ ആയതോടെ താരങ്ങൾ എല്ലാവരും സിനിമ ഷൂട്ടിംഗ് ഒന്നും ഇല്ലാതെ വീട്ടിൽ തന്നെയാണ്. അതുകൊണ്ടു തന്നെ താരങ്ങൾ പലരും സോഷ്യൽ മീഡിയയിൽ സജീവം ആയി ഉണ്ട്. പലരും ടിക് ടോക്കിൽ വിഡിയോകൾ ഷെയർ ചെയ്‌തും ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റും ഫുഡ് ഉണ്ടാക്കുന്ന പോസ്റ്റും ഒക്കെ ആയി വൈറൽ ആണ്.

ലോക്ക് ഡൌൺ ആയത് കൊണ്ട് തന്നെ സിനിമ തിരക്കുകളിൽ നിന്നും വിട്ടുമായി കുടുംബത്തോടൊപ്പം ഒറ്റപ്പാലത്ത് വീട്ടിൽ ആണ് ഉണ്ണി ഇപ്പോൾ. അവിടെ നിന്നുള്ള ഒരു സങ്കട കാഴ്ചയാണ് ഉണ്ണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഒറ്റപ്പാലത്ത് ഈ അടുത്ത കാലത്താണ് ഉണ്ണി വീട് പണിതത്. വീടിനു ചുറ്റും മനോഹരമായ പൂന്തോട്ടവും കൃഷിയിടവും ഒക്കെയുണ്ട്. ഉണ്ണി യുടെ മാതാപിതാക്കളും വളർത്ത് നായ്ക്കളും വീട്ടിൽ ഉണ്ട്.

ഇവർക്കൊപ്പം ആണ് ഉണ്ണി സമയം ചിലവഴിക്കുന്നത്. അല്ലാത്ത സമയങ്ങളിൽ പുസ്തകം വായിച്ചും കനത്ത സിനിമകൾ കണ്ടു തീർത്തും ആണ് ഉണ്ണി സമയം കളയുന്നത്. വീടിന്റെ സമീപത്ത് തന്നെയാണ് അച്ഛന്റെ കൃഷിയിടം. അച്ഛൻ കൃഷി ചെയ്തു ഉണ്ടാക്കുന്ന ജൈവ പച്ചക്കറികൾ ആണ് വീട്ടിൽ പാകം ചെയ്യുന്നത് എന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ ജോലി ഉള്ള അച്ഛൻ നാട്ടിലേക്ക് മാറിയ ശേഷം ഫുൾ ടൈം കർഷകനായി മാറിക്കഴിഞ്ഞു.

അച്ഛന്റെയൊപ്പം ഉണ്ണിയും ലോക്ക് ഡൌണിൽ കൃഷി ചെയ്യാൻ ഇറങ്ങിയിരുന്നു. എന്നാൽ പെട്ടന്ന് തന്നെ ഉണ്ണി അതിൽ നിന്നും പിന്മാറി. ഇതിനേക്കാൾ എളുപ്പം ജിമ്മിൽ വെയിറ്റ് എടുക്കുന്നതാണ് എന്നായിരുന്നു ഉണ്ണി പറഞ്ഞത്. എന്നാൽ ഉണ്ണി തന്റെ കൃഷിയിടത്തിൽ ഉള്ള സാധനങ്ങൾ കാറ്റത്തും മഴയത്തും വീഴുന്ന വീഡിയോ ആണ് ഉണ്ണി കഴിഞ്ഞ ദിവസം പങ്കു വെച്ചത്. ഇവിടെ വാഴ വാഴില്ല എന്നാണ് എന്ന് തോന്നുന്നു എന്നാണ് ഉണ്ണി പോസ്റ്റിൽ കുറിച്ചത്.

നിരവധി ആളുകൾ ആണ് കഷ്ടമായി പോയിയെന്നുള്ള കമെന്റും ആയി എത്തിയത്. കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി സ്വാസികയുടെ കമന്റ് ആയിരുന്നു. അയ്യോ എന്നായിരുന്നു സ്വാസിക കമന്റ് ഇട്ടത്. മുമ്പ് ഇരുവരെയും ചേർത്ത് ഗോസിപ്പുകൾ വന്നത് കൊണ്ട് തന്നെ ആരാധകർ ഈ കമന്റ് ഏറ്റെടുത്തിയിരിക്കുകയാണ്. ചേച്ചിക്കെന്താ ചേട്ടന്റെ വീട്ടിലെ വാഴയല്ലേ എന്നും ഞങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട് എന്നൊക്കെ ആണ് കമെന്റുകൾ..

വേറെയും താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട് എങ്കിൽ കൂടിയും സ്വാസികയുടെ കംമെന്റിൽ ആണ് ആരാധകർ കമന്റ് റിപ്ലൈ ചെയ്തു എത്തിയിരിക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago