ഇന്ത്യ മുഴുവൻ വീണ്ടും മോദി തരംഗത്തിൽ ആണ്, വലിയ തിരിച്ചുവരവ് നടത്തും എന്ന് പറഞ്ഞിരുന്ന രാഹുൽ ഗാന്ധിയും സംഘവും ദയനീയമായി പരാജയപ്പെട്ടപ്പോൾ വീണ്ടും അധികാരത്തിൽ എത്തിയിരിക്കുകയാണ് നരേന്ദ്രമോദി. നിരവധി താരങ്ങൾ ആണ് മോദിക്ക് ആശംസകൾ അർപ്പിച്ച് രംഗത്ത് എത്തിയത്. അതിൽ ഉൾപ്പെടും മലയാളത്തിന്റെ പ്രിയ യുവ നടൻ ഉണ്ണി മുകുന്ദനും.
എന്നാൽ, പോസ്റ്റ് ഇട്ട ഉണ്ണിക്ക് വലിയ രീതിയിൽ ഉള്ള അധിക്ഷേപങ്ങളും സങ്കി വിളിയും ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്, എന്നാൽ ഈ വിഷയത്തിൽ കൃത്യമായി മറുപടി നൽകി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
ഉണ്ണി മുകുന്ദൻ സാമൂഹിക മാധ്യമത്തിൽ കുറിച്ച കുറിപ്പ് ഇങ്ങനെ;
ഞാൻ കഴിഞ്ഞ ദിവസം നമ്മുടെ ബഹുമാന്യനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി ജി യെ അഭിനന്ദിച്ചു ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അദ്ദേഹം നേടിയ വിജയത്തിൽ അഭിനന്ദിച്ചത് വർഗീയത എന്ന വാക്കിനോട് ചിലർ ചേർത്തു നിർത്തുന്നത് കണ്ടു.
ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയട്ടെ, ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരു ജാതി- മത- വർഗ രാഷ്ട്രീയ കക്ഷികൾക്കും എന്റെ പിന്തുണ ഒരു കാലത്തും നൽകിയിട്ടില്ല. പക്ഷെ എന്റെ പോസ്റ്റിൽ വന്ന ചില കമന്റുകളും അതിൽ നിറഞ്ഞ വിദ്വേഷത്തിന്റെ വിഷവും കണ്ടാൽ ഞാൻ അങ്ങനെയെന്തോ വലിയ തെറ്റാണ് ചെയ്തത് എന്നുള്ള രീതിയിൽ ആണ് ചിലർ എടുത്തിരിക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിയുന്നു. പറഞ്ഞു വരുന്നത് എന്തെന്ന് വെച്ചാൽ നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നൽകുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്. ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ നിരാശക്കു കാരണം, ജാതിയും മതവും വർഗ്ഗവും നമ്മളിൽ ഒരുപാട് പേരെ അന്ധരാക്കി എന്ന സത്യമാണ്. നമ്മുടെ മുന്നിൽ നടക്കുന്ന പലതും നേരായ രീതിയിൽ കാണാനോ, വിവേചന ബുദ്ധിയോടെ അതിനെ മനസ്സിലാക്കി എടുക്കാനോ, ധൈര്യപൂർവം അതിനെ സ്വീകരിക്കാനോ അല്ലെങ്കിൽ നേരിടാനോ നമ്മുക്ക് കഴിയാത്ത വിധം മേൽ പറഞ്ഞ ജാതി മത വർഗ വർണ്ണ ചിന്തകൾ നമ്മളെ അന്ധരാക്കി കഴിഞ്ഞു എന്ന് ഈ സമൂഹ മാധ്യമം തന്നെ ഇന്ന് മനസ്സിലാക്കി തരുന്നു.
ചിലരെ എങ്കിലും ഇന്നലത്തെ ഫല പ്രഖ്യാപനം നിരാശരാക്കിയിരിക്കാം. പക്ഷെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾ തിരഞ്ഞെടുത്തത് ആരെ ആയാലും അവരെ ഒന്നു അഭിനന്ദിക്കാൻ എല്ലാ സങ്കുചിത ചിന്തകൾക്കും അപ്പുറമുള്ള ഒരു മനസ്സ് നമ്മുക്കുണ്ടെങ്കിലെ പറ്റൂ. അങ്ങനെ ഒരു മനസ്സു അല്ലെങ്കിൽ മനോഭാവം നമ്മൾ ഉണ്ടാക്കിയെടുക്കണം. അല്ലാതെ എന്നെയോ അതോ മറ്റുള്ളവരെയോ കുറെ പേരുകൾ വിളിച്ചത് കൊണ്ടോ ചില വാക്കുകൾക്കുള്ളിൽ ഒതുക്കാൻ ശ്രമിച്ചത് കൊണ്ടോ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല എന്നത് മനസ്സിലാക്കുക.
രാഷ്ട്രീയത്തിനും അപ്പുറം നമ്മൾ എല്ലാവരും സഹജീവികൾ ആണെന്നും എന്നും പരസ്പരം കാണേണ്ടവരും സഹവർത്തിത്വം പുലർത്തേണ്ടവർ ആണെന്നും ഏറ്റവും കൂടുതൽ ഓർത്തിരിക്കേണ്ടത് രാഷ്ട്രീയം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നവർ തന്നെയാണ്. വെറുപ്പും വിദ്വേഷവും നമ്മളെ ജീവിതത്തിൽ എവിടെയും എത്തിക്കുന്നില്ല, ഒന്നും നേടി തരുന്നുമില്ല, ഒരു കാര്യം കൂടി പറഞ്ഞു നിർത്തുന്നു. എന്നെ കുറിച്ചു അറിയാത്തവർ അറിയാൻ ആയി പറയുകയാണ്.
ഹിന്ദു തമിഴന്മാരും, സിഖ് മതക്കാരും, സിന്ധികളും, ബീഹാറികളും, ബംഗാളികളും നിറഞ്ഞ ഒരു ചുറ്റുപാടിൽ വളർന്നു വന്ന ആളാണ് ഞാൻ. എന്റെ അടുത്ത സുഹൃത്തുക്കൾ മുസ്ലിങ്ങളും ബംഗാളികളും ആണ്. ഞാൻ പഠിച്ച സ്കൂൾ നടത്തിയിരുന്നത് പാർസികളും അതിനു ശേഷം ഒരു ജൂത മാനേജ്‌മെന്റും ആണ്. അത്രമാത്രം വ്യത്യസ്ത സംസ്കാരങ്ങൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ചിലരോട് എങ്കിലും അത് തെളിയിക്കുന്ന രീതിയിൽ സംസാരിക്കേണ്ടി വന്നതിൽ എനിക്ക് എന്നെ കുറിച്ചോർത്തു തന്നെ ലജ്ജ തോന്നുന്നുണ്ട്. എങ്കിലും നമ്മുടെ മഹാരാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിൽ വിജയി ആയി നമ്മുടെ പ്രധാനമന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചതിലും അദ്ദേഹത്തിന് സ്വാഗതം നൽകിയതും ഒരു യഥാർത്ഥ ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ കർത്തവ്യം ആയി കൂടി ഞാൻ ഇപ്പോഴും കരുതുന്നു.
എന്നു നിങ്ങളുടെ സ്വന്തം ജീവിതത്തിൽ അഭിനയിക്കാത്ത, കണ്ണുകളിലും മനസ്സിലും ചിന്തകളിലും രാഷ്ട്രീയം നിറക്കാത്ത, ഉണ്ണി മുകുന്ദൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…