മധുര ശബ്ദം കൊണ്ട് മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ ലോകം മുഴുവൻ ആരാധകർ ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിൽ പിന്നണി ഗാനം പാടി ആണ് വിജയലക്ഷ്മി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.
തന്റേതായ ശൈലികൾ കൊണ്ട് ശ്രദ്ധ നേടിയ താരം കാഴ്ച ഇല്ലാത്ത ഗായിക കൂടി ആയിരുന്നു. എന്നാൽ കാഴ്ചയില്ല ലോകത്തിൽ നിന്നും ഇപ്പോൾ മുക്തി ലഭിക്കാൻ പോകുകയാണ് മലയാളിയുടെ പ്രിയ ഗായികക്ക്. മികച്ച ഗായികക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ള വിജയ ലക്ഷ്മിക്ക് കാഴ്ച ലഭിക്കും എന്നാണ് ഇപ്പോൾ അച്ഛൻ പറയുന്നത്.
എം ജി ശ്രീകുമാർ അവതാരകൻ ആയിട്ടുള്ള അമൃത ടിവിയിലെ പ്രോഗ്രാമിൽ ആണ് എം ജി ശ്രീകുമാർ ചോദിച്ച ചോദ്യത്തിന് മറുപടി ആയി അച്ഛൻ ആ രഹസ്യം വെളിപ്പെടുത്തൽ നടത്തിയത്. കഴിച്ച ലഭിക്കുന്നതിന് വേണ്ടി എവിടെ നിന്നെയൊക്കെയോ ചികിത്സ എടുത്തല്ലോ.
എന്തായി കാര്യങ്ങൾ എന്ന് ആയിരുന്നു എം ജി ചോദിച്ചത്. ഇതിന് വേണ്ടി ഇപ്പോഴും ശ്രമം നടത്തുന്നുണ്ടോ എന്നും ചോദിച്ചു. അതിനുള്ള മറുപടി നൽകിയത് വിജയലക്ഷ്മയുടെ അച്ഛൻ ആയിരുന്നു. അമേരിക്കയിൽ പോയി. ഡോക്ടറെ കണ്ടു. ഇപ്പോൾ അവിടെ നിന്നും ഉള്ള മരുന്നാണ് കഴിയുന്നത്.
ഞരമ്പിന്റെയും ബ്രയിനിന്റെയും കുഴപ്പം എന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാം ഒകെ ആയി. റെറ്റിനയുടെ ഒരു പ്രശ്നം ആണ് ഇപ്പോൾ ഉള്ളത്. അത് ഇപ്പോൾ മാറ്റിവെക്കാം. ഇസ്രായിലിൽ ആർട്ടിഫിഷ്യൻ റെറ്റിന കണ്ടു പിടിച്ചിട്ടുണ്ട്.
വെളിച്ചമൊക്കെ ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. തുടർ ചികിത്സക്ക് ആയി അടുത്ത വര്ഷം അമേരിക്കയിൽ വീണ്ടും പോകും. കാഴ്ച കിട്ടിയാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് അച്ഛൻ അമ്മ ഗുരുക്കന്മാർ എന്നിവരെ ആണെന്ന് വിജയ ലക്ഷ്മി പറയുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…