എന്റെ തീരുമാനം ആയിരുന്നു വിവാഹമോചനം; വഴക്കും ബഹളവും ബുദ്ധിമുട്ട് ആയിരുന്നു; വൈക്കം വിജയലക്ഷ്മി..!!
തന്റെ വിവാഹ മോചനത്തെ കുറിച്ച് വൈക്കം വിജയലക്ഷ്മി. വിവാഹ മോചനം തന്റെ മാത്രം തീരുമാനം ആയിരുന്നു എന്നാണ് താരം എപ്പോൾ അടുത്ത കാലത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
മധുര ശബ്ദം കൊണ്ട് മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ ലോകം മുഴുവൻ ആരാധകർ ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിൽ പിന്നണി ഗാനം പാടി ആണ് വിജയലക്ഷ്മി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.
തന്റേതായ ശൈലികൾ കൊണ്ട് ശ്രദ്ധ നേടിയ താരം കാഴ്ച ഇല്ലാത്ത ഗായിക കൂടി ആയിരുന്നു. എന്നാൽ കാഴ്ചയില്ല
ലോകത്തിൽ നിന്നും ഇപ്പോൾ മുക്തി ലഭിക്കാൻ പോകുകയാണ് മലയാളിയുടെ പ്രിയ ഗായികക്ക്.
മികച്ച ഗായികക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ള വിജയ ലക്ഷ്മിക്ക് കാഴ്ച ലഭിക്കും എന്നാണ് ഇപ്പോൾ അച്ഛൻ പറയുന്നത്. അതുപോലെ തന്നെ വിവാഹ മോചനത്തിന് കുറിച്ചും താരം മനസ്സ് തുറന്നത്.
വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ..
ഞാൻ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഇത് ശരിയാവില്ലെന്ന് മനസിലായിരുന്നു. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു.
പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു.
ഞങ്ങൾ തന്നെയാണ് പിരിയാൻ തീരുമാനിച്ചത്. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങൾ തന്നെ തീരുമാനിച്ചതായതിനാൽ എനിക്ക് സങ്കടമില്ല.
സംഗീതത്തിലൂടെയാണ് സങ്കടങ്ങൾ മറക്കുന്നത്. സെല്ലുലോയ്ഡിൽ പാടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. ആ പാട്ട് ആദ്യമായി കേട്ടപ്പോഴും ഒരുപാട് സന്തോഷം തോന്നിയിരുന്നു. എല്ലാ ഗായകരുടേയും പാട്ടുകൾ കേൾക്കാറുണ്ട്.
അടിപൊളിയും മെലഡിയുമെല്ലാം പാടാറുണ്ട്. ഓപ്പണായി പാടാനാണ് ഇഷ്ടം. ഈ വർഷവും നാടക ഗാനത്തിലൂടെ പുരസ്‌കാരം ലഭിച്ചിരുന്നു. കടൽപക്ഷി കരയാറില്ലയിലൂടെയാണ് നാടകത്തിൽ തുടക്കം കുറിച്ചത്.
മമ്മൂട്ടി ജയസൂര്യ ജി വേണുഗോപാൽ രമേശ് നാരായൻ തുടങ്ങി നിരവധി പേരാണ് സെല്ലുലോയ്ഡിലെ ഗാനം കേട്ട് വിളിച്ചത്.
സംഗീതത്തിന് വേണ്ടി മാത്രമാണ് ജീവിതം എന്നാണ് തീരുമാനിച്ചത്. ഒന്നര വയസു മുതൽ പാടിത്തുടങ്ങിയതാണ്. ഞാൻ ജനിച്ചത് വിജയദശമി ദിനത്തിലാണ്. സരസ്വതി ദേവിയുടെ അനുഗ്രഹമാണ് എല്ലാം. ചെന്നൈയിലായിരുന്നു 5 വർഷം. അച്ഛന് അവിടെയായിരുന്നു ജോലി.