മധുര ശബ്ദം കൊണ്ട് മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ ലോകം മുഴുവൻ ആരാധകർ ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി.
സെല്ലുലോയിഡ് എന്ന ചിത്രത്തിൽ പിന്നണി ഗാനം പാടി ആണ് വിജയലക്ഷ്മി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. തന്റേതായ ശൈലികൾ കൊണ്ട് ശ്രദ്ധ നേടിയ താരം കാഴ്ച ഇല്ലാത്ത ഗായിക കൂടി ആയിരുന്നു.
എന്നാൽ കാഴ്ചയില്ല
ലോകത്തിൽ നിന്നും ഇപ്പോൾ മുക്തി ലഭിക്കാൻ പോകുകയാണ് മലയാളിയുടെ പ്രിയ ഗായികക്ക്. മികച്ച ഗായികക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ള വിജയ ലക്ഷ്മിക്ക് കാഴ്ച ലഭിക്കും എന്നാണ് ഇപ്പോൾ അച്ഛൻ പറയുന്നത്.
എം ജി ശ്രീകുമാർ അവതാരകൻ ആയിട്ടുള്ള അമൃത ടിവിയിലെ പ്രോഗ്രാമിൽ ആണ് എം ജി ശ്രീകുമാർ ചോദിച്ച ചോദ്യത്തിന് മറുപടി ആയി അച്ഛൻ ആ രഹസ്യം വെളിപ്പെടുത്തൽ നടത്തിയത്. കാഴ്ച ലഭിക്കുന്നതിന് വേണ്ടി എവിടെ നിന്നെയൊക്കെയോ ചികിത്സ എടുത്തല്ലോ.
അതിനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നാണ് വിജയലക്ഷ്മിയുടെ അച്ഛൻ ഇതിനു മറുപടി നൽകിയത്. എന്നാൽ ആ വാർത്ത വളച്ചൊടിച്ചാണ് നിരവധി മാധ്യമങ്ങൾ നൽകിയത്. അതിനു എതിരെ രൂക്ഷമായ ഭാഷയിൽ ആണ് വൈക്കം വിജയലക്ഷ്മി മറുപടി നൽകിയത്.
ഒരു യൂട്യൂബ് ചാനലിൽ എന്നെ കുറിച്ച് ഒരു വാർത്ത കണ്ടിട്ട് നിരവധി പേരാണ് എന്നെ വിളിച്ചത്. വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു ലഭിച്ചു എന്നായിരുന്നു ആ ചാനലിൽ വന്ന വാർത്ത. എന്നാൽ ഇത് തീർത്തും തെറ്റായ വാർത്ത ആണ്.
എനിക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ചെറിയ വെളിച്ചം ഒക്കെ മനസ്സിലാകാറുണ്ട് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അത് തെറ്റിദ്ധരിച്ചാണ് ആരോ അങ്ങനത്തെ വാർത്തകൾ നൽകിയിരിക്കുന്നത്. ഇപ്പോഴും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷം ചികിത്സയ്ക്ക് വേണ്ടി വിദേശത്തേക്ക് പോകുന്നുണ്ട്.
ചികിത്സ കഴിയുമ്പോഴേക്കും കാഴ്ച തിരികെ ലഭിക്കും എന്ന വിശ്വാസത്തിൽ ആണ് ഇപ്പോൾ താൻ കഴിയുന്നത് എന്നും വിജയലക്ഷ്മി പറഞ്ഞു. അടുത്ത വർഷത്തോടെയാണ് താരത്തിന് പൂർണമായും കാഴ്ച ലഭിക്കുകയുള്ളൂ എന്നായിരുന്നു താരത്തിന്റെ അച്ഛൻ വെളിപ്പെടുത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…