മലയാളത്തിൽ വലിയ വിജയം നേടിയ കോളേജ് ചിത്രത്തിൽ ആനന്ദത്തിൽ കൂടി ഒരുപിടി താരങ്ങൾ ആണ് മലയാള സിനിമക്ക് ലഭിച്ചത്. ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ മികച്ച ചിത്രങ്ങളുടെ ഭാഗമാകുന്ന റോഷൻ മാത്യു ശ്രദ്ധ നേടിയത് ആനന്ദത്തിൽ കൂടി ആയിരുന്നു.
ഒപ്പം അനാർക്കലി മരിക്കാർ എന്ന നായികയെയും മലയാള സിനിമക്ക് ലഭിച്ചു. എന്നാൽ ഇവരിൽ നിന്നും ഏറെ വ്യത്യാസമായി കോമഡി വേഷങ്ങൾ അടക്കം ചെയ്യാൻ കെൽപ്പുള്ള യുവതാരം ആയിരുന്നു ആദ്യ ചിത്രത്തിൽ കുപ്പി എന്ന വേഷത്തിൽ എത്തിയ വൈശാഖ് നായർ.
തുടർന്ന് മമ്മൂട്ടി നായകനായി എത്തിയ പുത്തൻ പണത്തിലും അതുപോലെ ചെറുതും വലുതുമായ കുറച്ചു ചിത്രങ്ങളുടെ ഭാഗമായി മാറാൻ വൈശാഖിന് കഴിഞ്ഞു. കിളി എന്ന സീരിസിൽ ടൈറ്റിൽ റോളിലും താരം എത്തിയിരുന്നു. കൊച്ചി സ്വദേശിയായ താരത്തിന്റെ വിവാഹ നിശ്ചയം ഇന്നലെ കഴിഞ്ഞിരിക്കുകയാണ്.
ദർശന രാജേന്ദ്രൻ , അനാർക്കലി മരിക്കകാർ , അരുൺ കുരിയൻ തുടങ്ങിയ താരങ്ങൾ എത്തി വിവാഹ നിശ്ചയ ചടങ്ങിൽ. നേരത്തേ തന്നെ താരം തന്റെ ഭാവി വധുവിനെ സാമൂഹിക മാധ്യമത്തിൽ കൂടി പരിചയപ്പെടുത്തിയിരുന്നു.
അതിയായ സന്തോഷത്തോടെയും അതുപോലെ ആവേശത്തോടെയും എന്റെ നവ വധുവിനെ പരിചയപ്പെടുത്തുന്നു. ജയപ്രിയ നായർ. ഞങ്ങൾ ഉടൻ വിവാഹിതർ ആകും. എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണം. എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…