മംഗല്യച്ചാർത്ത് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് താരം ആണ് വാണി വിശ്വനാഥ്. 1987 ആയിരുന്നു ഈ ചിത്രം പുറത്തു ഇറങ്ങുന്നത്. തുടർന്ന് അഭിനയ ലോകത്തിൽ ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.
മോളിവുഡ് സിനിമ ലോകത്തിൽ ആക്ഷൻ ക്വീൻ എന്ന അറിയപ്പെടുന്ന താരം മലയാളത്തിൽ ഒട്ടേറെ പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ദി കിങ്ങിലെ പോലീസ് വേഷം അതുപോലെ മാന്നാർ മത്തായി സ്‌പീക്കിങ് എന്ന ചിത്രത്തിലെ വേഷം എല്ലാം ഏറെ ശ്രദ്ധ നേടി.
മലയാളത്തിൽ കുതിര സവാരി മത്സരത്തിൽ ഒട്ടേറെ വിജയങ്ങൾ നേടിയ നായിക നടി കൂടി ആണ് വാണി വിശ്വനാഥ്. അതുപോലെ തന്നെ ബുള്ളെറ്റ് മോട്ടോർ സൈക്കിൾ റേസിങ്ങിൽ പങ്കെടുത്തിട്ടുള്ള വാണി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത നടൻ ബാബുരാജ് ആണ് വാണിയുടെ ഭർത്താവ്.
ബാബുരാജുമായി പ്രണയത്തിൽ ആയ വാണി പലരുടെയും എതിർപ്പുകൾ മറികടന്ന് ആണ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം വാണി എന്ന താരത്തിനെ അത്രമേൽ സിനിമയിൽ കാണാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം. ബാബുരാജിനോടും എല്ലാവരും ചോദിക്കുന്ന ഏക ചോദ്യം വാണിയുടെ തിരിച്ച് വരവിനെ കുറിച്ച് തന്നെയാണ്. ഇതിനിടെ വാണിയ്‌ക്കൊപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം.
ജിമ്മിൽ നിന്നും ഭാര്യയെ ചേർത്ത് പിടിച്ച് നിൽക്കുകയാണ് ബാബുരാജ്. ‘ജിമ്മിങ് വാണി എല്ലാ കാലത്തെയും എന്റെ സൂപ്പർ സ്റ്റാർ’ തുടങ്ങിയ ഹാഷ് ടാഗുകൾ ആണ് ചിത്രത്തിന് താരം നൽകിയ ക്യാപ്‌ഷൻ. വാണിയെ വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആണ് ആരാധകർ. മലയാളികൾക്ക് അത്രമേൽ ഇഷ്ടം ഉള്ള തരത്തിൽ ഒരാൾ ആണ് വാണി വിശ്വനാഥ്. ഇപ്പോൾ പോസ്റ്റിൽ വന്ന ഒരു കമെന്റും അതിന് ബാബുരാജ് നൽകിയ മറുപടിയുമാണ് വൈറൽ ആകുന്നത്.
ബാബുരാജ് മാത്രമല്ല ഒട്ടേറെ ആളുകൾ ആണ് നിരവധി കമന്റ് ആയി എത്തിയത്. ഓ വയസാം കാലത്തെ ഒരു… എന്ന് പറഞ്ഞ് കമന്റിട്ട ആൾക്ക് കിടിലൻ മറുപടിയുമായി ബാബുരാജും എത്തിയിരുന്നു. വേണ്ട വെറുതേ വിട്ടേക്ക്. കൊ.ല്ലണ്ട എന്നായിരുന്നു താരത്തിന്റെ മറുപടി. ഇത് മാത്രമല്ല കമന്റിന് മറുപടിയുമായി നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്. വയസാം കാലത്തും ഇങ്ങനെ മസിൽ ഉരുണ്ട് ഇരിക്കണമെങ്കിൽ ആയ കാലത്തു നല്ല രീതിയിൽ വർക്ക് ചെയ്തിട്ടു ആണ്.
വെരി ഗുഡ് ബാബുച്ചേട്ടാ എന്നൊരാൾ പറയുന്നു. ഒന്നാമത്തെ കാര്യം അവർക്ക് ഇത് വയസാൻ കാലം അല്ല. രണ്ട് പേരും യങ് ആണ്. ഇനിയിപ്പോ ആണേൽ തന്നെ അതെന്താ വയസാൻ കാലത്ത് ഭാര്യ, ഭാര്യ അല്ലാതെ ആവുമോ. ഇജ്ജാതി ദുരന്തം വീട്ടിൽ ഒന്നേ ഒള്ളോ അതോ വേറെയും ഉണ്ടോ? വയസായി എന്നാണ് പറയുന്നതെങ്കിൽ ഈ കാലത്തും ബോഡി മെയിന്റൈൻ ചെയ്യുന്നില്ലേ. അതിലാണ് കാര്യം.
ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കാത്ത ഏതോ മാമനാണ് ഇങ്ങനെ കമന്റിട്ടിരിക്കുന്നത്. ഇനി ഇങ്ങനെ പറയുന്നവരെ നിയമപരമായും കായികപരമായും നേരിടും. അത് കവലയിൽ ഇരുന്നു കുശു കുശുക്കുന്നവരായാലും മേടയിൽ ഇരുന്നു താളത്തില്‍ പാടുന്നവർ ആയാലും. എന്നിങ്ങനെ അടുത്തിടെ റിലീസ് ചെയ്ത ജോജി എന്ന സിനിമയിലെ ബാബുരാജിന്റെ ഹിറ്റ് ഡയലോഗും ചിലർ പങ്കുവെച്ചിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…