താരപുത്രിയും നടിയുമായ വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹവും അതിനോട് അനുബന്ധിച്ചു നടക്കുന്ന വിവാദങ്ങൾക്കും കുറവുകൾ ഇല്ലാതെ മുന്നേറുക ആണ്. ജൂൺ 27 നു ആയിരുന്നു വിവാഹം. വിവാഹ കഴിഞ്ഞ അടുത്ത ദിവസം തന്നെ വനിതക്കും ഭർത്താവായ വിഷ്വൽ എഫ്ഫക്റ്റ് എഡിറ്റർ ആയ പീറ്റർ പോളിന് എതിരെയും പീറ്റർ പോളിന്റെ മുൻഭാര്യ രംഗത്ത് വന്നിരുന്നു. തന്നെ വിവാഹ മോചനം നേടാതെ ആണ് വീണ്ടും വിവാഹം കഴിച്ചത് എന്ന് യുവതി പരാതി നൽകുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ നടിയും അവതാരകയും ആയ ലക്ഷ്മി രാമകൃഷ്ണൻ രംഗത്ത് വന്നത്.
കഴിഞ്ഞ ഞായറാഴ്ച ക്രിസ്തീയ ആചാരങ്ങൾ പ്രകാരം ആയിരുന്നു ഏറെ നാളത്തെ പ്രണയത്തിനു ശേഷം വനിതാ പീറ്റർ പോളിനെ സ്വന്തമാക്കിയത്. വനിതയുടെ വിവാഹ വാർത്തയെ കുറിച്ച് ലക്ഷ്മി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു.. ഞാൻ വിവാഹ വാർത്ത കണ്ടു. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കൂടാതെ ഇതുവരെ വിവാഹ മോചനവും നേടിയിട്ടില്ല. വിദ്യാഭ്യാസവും എക്സ്പോഷറുമുള്ള ഒരാൾക്ക് എങ്ങനെ ഇത്തരം മണ്ടത്തരം ചെയ്യാൻ കഴിയും? ശരിക്കും ഞാൻ ഞെട്ടിപ്പോയി ലക്ഷ്മി ട്വീറ്റ് ചെയ്തു. ഇവരുടെ വിവാഹം കഴിയുന്നത് വരെ പീറ്ററിന്റെ ഭാര്യ എന്തുകൊണ്ട് കാത്തിരുന്നു. എന്ത് കൊണ്ടാണ് ഇത് നിർത്താതിരുന്നതെന്നും ലക്ഷ്മി ചോദിക്കുന്നുണ്ട്. വനിതയോടുളള ആശങ്കയും ലക്ഷ്മി പ്രകടിപ്പിച്ചിരുന്നു നിരവധി ദുഷ്കരമായ അവസ്ഥയിലൂടെയാണ് അവൾ കടന്ന് വന്നത്.
ഈ ബന്ധത്തിലെങ്കിലും എല്ലാം ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എല്ലാവരും അവളുടെ സന്തോഷമാണ് ആഗ്രഹിച്ചത് എന്നാൽ അവൾ മാത്രം അങ്ങനെ ആഗ്രഹിച്ചിരുന്നില്ല. എന്താണ് സ്ത്രീ ശാക്തീകരണത്തിന്റ യഥാർഥ ആർത്ഥമെന്ന് സ്ത്രീകൾ തന്നെ മനസ്സിലാക്കിയില്ലെങ്കിൽ ഇവിടെ പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിക്കില്ലെന്നും നടി പറയുന്നു. ലക്ഷ്മിയ്ക്ക് മറുപടിയുമായി വിനിത രംഗത്തെത്തിയിട്ടുണ്ട്. തനിയ്ക്ക് വേണ്ടി ആശങ്ക പ്രകടിപ്പിച്ചതിൽ നന്ദിയുണ്ട്. എന്റെ ജീവിതം നല്ലതു പോലെ കൈകാര്യം ചെയ്യാൻ തനിയ്ക്ക് അറിയാം. ഇക്കാര്യത്തിൽ ആരേയും പിന്തുണ ആവശ്യവുമില്ല. എന്റെ തീരുമാനങ്ങൾ അംഗീകരിക്കുകയോ പിന്തുണക്കുകയോ വേണ്ട.
വിദ്യാഭ്യാസവും നിയമപരമായ അറിവും തനിയ്ക്ക് ഉണ്ട്. ഇത് ഒരു പൊതുപ്രശ്നമല്ല. ദയവ് ചെയ്ത് ഇതിൽ നിന്ന് മാറി നിൽക്കു എന്ന് വനിത ലക്ഷ്മിയുടെ ട്വീറ്റിന് മറുപടി നൽകി. ഇത് നിങ്ങളുടെ ഷോയല്ല.
നിങ്ങളുടെ ബിസിനസ് ഷോയിൽ വരുന്ന നിരപരാതികളുടെ മുന്നിൽ എടുക്കു പണം സമ്പാദിക്കു.ഇവിടെ കമന്റ് ചെയ്തത് കൊണ്ട് ഒരു ബിസിനസും നടക്കില്ല. സ്വന്തം ജീവിതം നോക്കൂ എല്ലാവിധ ആശംസകളും കൂടാതെ നിങ്ങളുടെ ബിസിനസ് മനസ്സിലാക്കി ചെയ്ത ട്വീറ്റ് ഒഴിവാക്കുക. ഇത് ബിഗ് ബോസ് റിയാലിറ്റി ഷോയോ കുടുംബം തകർക്കുന്ന നിങ്ങളുടെ ഫാമിലി ഷോയോ അല്ല. വിനിത കൂട്ടിച്ചേർത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…